Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2026: ഇഷാന്‍ ഫാന്‍സ് പണി തുടങ്ങി, ഓപ്പണിങില്‍ സഞ്ജുവില്ല!! അവരുടെ ആവശ്യമിങ്ങനെ

അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികളായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ലോക ഒന്നാംനമ്പര്‍ അഭിഷേക് ശര്‍മയും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണുമാണ്. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഓപ്പണിങ് റോളില്‍ ഫ്‌ളോപ്പായതോടെയാണ് നേരത്തേ ക്ലിക്കായിട്ടുള്ള സഞ്ജു- അഭിഷേക് ജോടിയെ തിരികെ കൊണ്ടുവരാന്‍ ബിസിസിഐ തീരുമാനിച്ചത്.

അവസാനമായി സൗത്താഫ്രിക്കയ്‌ക്കെതിരേ കളിച്ച അഞ്ചാം ടി20യില്‍ വീണ്ടും ഈ ഓപ്പണിങ് ജോടി പരീക്ഷിക്കപ്പെടുകയും അതു വര്‍ക്കാവുകയും ചെയ്തിരുന്നു. എന്നാല്‍ ടി20 ലോകകപ്പില്‍ സഞ്ജുവിനെ ഓപ്പണ്‍ ചെയ്യിക്കരുതെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ് ടീമിലെ ബാക്കപ്പ് കീപ്പറായ ഇഷാന്‍ കിഷന്‍ ഫാന്‍സ്. അവരുടെ ആവശ്യമറിയാം.

ishan kishan

പുതിയ ഓപ്പണിങ് ജോടി

സോഷ്യല്‍ മീഡിയയിലാണ് ഇഷാന്‍ കിഷന്‍െ ആരാധരും പിആര്‍ ടീമും പുതിയൊരു ആവശ്യമുന്നയിച്ചിരിക്കുന്നത്. ടി20 ലോകകപ്പില്‍ സഞ്ജു സാംസണിനെ ഇന്ത്യന്‍ ഓപ്പണറാക്കരുതെനന്നാണ് അവരുടെ പ്രധാന ആവശ്യം. പകരം ഇഷാന് ഈ റോള്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ബെസ്റ്റ് ഓപ്പണിങ് കോമ്പിനേഷന്‍ ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയുമാണ്. സഞ്ജു സാംസണിനു ഈ റോള്‍ നല്‍കരുത്. മൂന്നില്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും കളിക്കണം. അഞ്ചാമനായാണ് സഞ്ജു ബാറ്റ് ചെയ്യേണ്ടത്. ഇതാണ് ടീമിന്റെ ബെസ്റ്റ് ടോപ്പ്് ഫൈവ്.

ഇന്ത്യക്കു വേണ്ടി ടി20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ ഓപ്പണ്‍ ചെയ്യരുത്. പകരം ഈ റോള്‍ ഇഷാന്‍ കിഷന് നല്‍കണം. കാരണം കരിയര്‍ ബെസ്റ്റ് ഫോമിലാണ് ഇപ്പോള്‍ അദ്ദേഹം. അതുകൊണ്ടു തന്നെ പരമവധി ബോളുകള്‍ നേരിടേണ്ടതും ഇഷാനാണ്. സഞ്ജു സാംസണ്‍ ടീമിനായി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യട്ടെ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ ഇഷാന്‍ ഫാന്‍സ് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നത്.

ഗംഭീര്‍ അതു ചെയ്യുമോ?

ഇഷാന്‍ കിഷനെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെടുന്നതു പോലെ സഞ്ജു സാംസണിനെ ടി20 ലോകകപ്പിലെ ഓപ്പണിങ് സ്ഥാനത്തു നിന്നും കോച്ച് ഗൗതം ഗംഭീര്‍ മാറ്റുമോയെന്നയാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അവരുടെ ഈ നിര്‍ദേശത്തോടു ഗംഭീര്‍ യോജിക്കാനുള്ള സാധ്യത തീരെ കുറവാണ്.

SANJU ABHISHEK

കാരണം സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്ന് ഓപ്പണ്‍ ചെയ്യുമ്പോള്‍ മാത്രമേ ടീമിനു ഇടംകൈ-വലംകൈ ഓപ്പണിങ് കോമ്പിനേഷന്‍ ലഭിക്കുകയുള്ളൂ. ഗംഭീറാവട്ടെ എല്ലായ്‌പ്പോഴും ഈ തരത്തിലുള്ള ബാറ്റിങ് കോമ്പിനേഷന്‍ ഇഷ്ടപ്പെടുന്നയാളാണ്. എതിര്‍ ടീം ബൗളര്‍മാര്‍ക്കു കാര്യങ്ങള്‍ കടുപ്പമാവണമെങ്കില്‍ ഇങ്ങനെയുള്ള കോമ്പിനേഷമാണ് കൂടുതല്‍ മികച്ചതന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്.

വിവിധ ഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ ബാറ്റിങ് കോമ്പിനേഷനുകളിലൂടെ ഗംഭീര്‍ ഇതു തെളിയിച്ചതുമാണ്. അതുകൊണ്ടു ഇടംകൈയന്‍ ബാറ്റര്‍മാരായ അഭിഷേകിനെയും ഇഷാനെയും അദ്ദേഹം ഓപ്പണിങില്‍ ഒരുമിച്ച് ഇറക്കാനുള്ള സാധ്യത തീരെ കുറവാണ്. അതുകൊണ്ടു തന്നെ സഞ്ജു- അഭിഷേക് സഖ്യവുമായി ഗംഭീര്‍ മുന്നോട്ടു പോവുമെന്നുറപ്പാണ്.

മാത്രമല്ല, ഇതിനകം പരീക്ഷിച്ച് വിജയിച്ച ഓപ്പണിങ് കോംബോയാണ് സഞ്ജുവും അഭിഷേകും തുടര്‍ച്ചയായി മൂന്നു ടി20 പരമ്പരകളില്‍ ഇവരെ ഗംഭീര്‍ പരീക്ഷിച്ചിരുന്നു. ഭൂരിഭാഗം മല്‍സരങ്ങളിലും ഇവര്‍ ടീമിനു സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കുയും ചെയ്തിരുന്നു. ഓപ്പണറായി മൂന്നു സെഞ്ച്വറികളും കുറിച്ചയാളാണ് സഞ്ജു.

Story first published: Saturday, January 3, 2026, 7:17 [IST]
Other articles published on Jan 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+