For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2026: ഗില്ലിന്റെ ടി20 കരിയര്‍ തീര്‍ന്നോ? ഇനി സംഭവിക്കുക ഇതാണ്!! ഭാജി പറയുന്നതിങ്ങനെ

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരെയും ഒരുപോലെ അമ്പരപ്പിച്ചത് വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ അഭാവമായിരുന്നു. ടൂര്‍ണമെന്റിനു ശേഷം ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനെന്നു ചൂണ്ടിക്കാണിക്കപ്പെട്ട അദ്ദേഹം തീര്‍ത്തും അപ്രതീക്ഷിതമായാണ് പുറത്താക്കപ്പെട്ടത്.

ഓപ്പണറെന്ന നിലയില്‍ തുടര്‍ച്ചയായ മോശം പ്രകടനങ്ങളും പ്രഹരശേഷില്ലായ്മയുമെല്ലാം ഗില്ലിന്റെ ചീട്ട് കീറുകയായിരുന്നു. അദ്ദേഹത്തിനു പകരം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു ഓപ്പണിങിലേക്കു പ്രൊമോഷനും ലഭിക്കുകയായിരുന്നു.

ഗില്ലിനെ ടീമില്‍ നിന്നൊഴിവാക്കപ്പെട്ടതിനെ കുറിച്ചും ടി20 ഭാവിയെ പറ്റിയുമെല്ലാം നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.

HARBHAJAN SINGH

ഗില്ലിന്റെ ഭാവിയെന്ത്?

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടമില്ലെന്നു കരുതി ശുഭ്മന്‍ ഗില്ലിന്റെ ടി20 കരിയര്‍ കുഴപ്പത്തിലല്ലന്നാണ് ഹര്‍ഭജന്‍ സിങിന്റെ നിരീക്ഷണം. ഇതു ശുഭ്മന്‍ ഗില്ലിനുള്ള സിഗ്നലാണെന്ന് എനിക്കു തോന്നുന്നില്ല. അദ്ദേഹം ടീമിലെ സ്ഥാനം നിസാരമായി എടുക്കുകയും ചെയ്തിട്ടുണ്ടാവില്ല.

പക്ഷെ ടീമിലെ സ്ഥാനത്തിനു വേണ്ടി ഇപ്പോള്‍ പോരാട്ടം അത്രയും ശക്തമാണ്. ഈ റോളില്‍ കളിക്കാനും മികച്ച പ്രകടനം നടത്താനും സാധിക്കുന്ന ഒരുപാട് താരങ്ങള്‍ മല്‍സരരംഗത്തുണ്ട്. ശുഭ്മനെ സംബന്ധിച്ച് ഇതുകൊണ്ടൊന്നും ടീമിലേക്കുള്ള അവന്റെ വഴിയടഞ്ഞിട്ടില്ല. വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള കഴിവുറ്റ താരവുമാണ്.

ഇന്ത്യയുടെ ടി20 ടീമിലേക്കു വളരെ മികച്ചൊരു തിരിച്ചുവരവ് നടത്താന്‍ ശുഭ്മന് സാധിക്കുമെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. നിലവില്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനും കൂടിയാണ് അവനെന്നത് ആരും മറക്കാന്‍ പാടില്ലെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

ഗില്ലിന്റെ തിരിച്ചുവരവ്

ഇന്ത്യക്കു വേണ്ടി ഒരു വര്‍ഷത്തോളം ടി20യില്‍ ഒരു മല്‍സരം പോലും കളിക്കാതെ പുറത്തായിരുന്നു ശുഭ്മന്‍ ഗില്‍. എന്നാല്‍ യുഎഇ വേദിയായ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിലൂടെ അദ്ദേഹം ടീമിലേക്കു തിരിച്ചുവിളിക്കപ്പെടുകയായിരുന്നു.

വെറും ഓപ്പണര്‍ മാത്രമല്ല, വൈസ് ക്യാപ്റ്റന്റെ കൂടി ചുമതലയോടെയാണ് ഗില്‍ തിരിച്ചെത്തിയത്. വൈസ് ക്യാപ്റ്റനായതിനാല്‍ തന്നെ പിന്നീട് ഇന്ത്യ കളിച്ച ടി20കളിലെല്ലാം അദ്ദേഹത്തിനു ടീമില്‍ സ്ഥാനവും ഉറപ്പായിരുന്നു. പക്ഷെ ബാറ്റിങില്‍ ഗില്ലിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല.

SHUBMAN GILL

ഈ വര്‍ഷം 15 ടി20കളിലാണ് അദ്ദേഹം ഓപ്പണറായി ഇറങ്ങിയത്. പക്ഷെ ഇവയില്‍ ഒരു ഫിഫ്റ്റി പോലും ഗില്ലിനു നേടാനായില്ല. ഏഷ്യാ കപ്പിലെ മുഴുവന്‍ മല്‍സരങ്ങളിലും ഓപ്പണ്‍ ചെയ്ത ശേഷം ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരുമായുള്ള പരമ്പരകളിലും അദ്ദേഹം ഈ റോളില്‍ തുടര്‍ന്നു.

ഒടുവില്‍ സൗത്താഫ്രിക്കയുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടി20യിലാണ് ഗില്ലിനെ മാറ്റി പകരം സഞഞ്ജു സാംസണിനെ കൊണ്ടുവന്നത്. അഗ്രസീവായി ബാറ്റ് ചെയ്ത് 35 പ്ലസ് റണ്‍സ് കുറിച്ച അദ്ദേഹം ഗില്ലിന്റെ സ്ഥാനവും പിടിച്ചെടുത്തു. അതിനുശേഷമാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.

Story first published: Wednesday, December 31, 2025, 10:22 [IST]
Other articles published on Dec 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+