Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗംഭീറും ഗില്ലും തമ്മില്‍ 'അടിച്ചുപിരിഞ്ഞു'!! പുറത്താക്കിയതിനെ പറ്റി പ്രതികരണമിങ്ങനെ

ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന്റെ പൊടുന്നനെയുള്ള പുറത്താവലിന്റെ ഞെട്ടലിലും നിരാശയിലുമാണ് ഫാന്‍സ്. ടി20 ലോകകപ്പിനു ശേഷം പുതിയ ക്യാപ്റ്റനായി അദ്ദേഹം വരുമെന്നു ഉറപ്പിച്ചിരിക്കെയാണ് സെലക്ഷന്‍ കമ്മിറ്റിയുടെ സര്‍പ്രൈസ് നീക്കം. ഇതോടെ ഗില്ലിന്റെ ടി20 ഭാവി തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

അദ്ദേഹത്തിനു ഇനി എപ്പോള്‍ ദേശീയ ടീമിലേക്കു മടങ്ങിയെത്താന്‍ സാധിക്കുമെന്ന കാര്യത്തില്‍ പോലും വ്യക്തതയില്ല. അതിനിടെ ഗില്ലും ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും തമ്മില്‍ തെറ്റിയോയെന്ന സംശയങ്ങളും ഉയരുന്നുണ്ട് അദ്ദേഹത്തെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും തഴഞ്ഞതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളോടു ഗംഭീറിന്റെ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

GAUTAM GAMBHIR

ഗംഭീറിന്റെ പ്രതികരണം

ശുഭ്മന്‍ ഗില്ലിന്റെ അഭാവത്തെ കുറിച്ചും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കുറിച്ചും ഒരക്ഷരം പോലും മിണ്ടാന്‍ കോച്ച് ഗൗതം ഗംഭീര്‍ തയ്യാറായില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ടീം പ്രഖ്യാപനം കഴിഞ്ഞ് കുറച്ച് മണിക്കൂറുകള്‍ക്കു ശേഷം ഡല്‍ഹി വിമാനത്താവളത്തില്‍ പുറത്തേക്കു വരുന്നതിനിടെയാണ് അദ്ദേഹത്തെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞത്.

സ്‌ക്വാഡിനെ കുറിച്ച് മാധ്യപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും ചെറുതായൊന്നു തലയാട്ടിയ ശേഷം ഗംഭീര്‍ അതിവഗം മുന്നോട്ടുനടന്നു. എങ്കിലും മാധ്യമപ്രവര്‍ത്തര്‍ അദ്ദേഹത്തിനു പിറകെ തന്നെ പോയപ്പോഴും ഒരു മറുപടിയും ലഭിച്ചില്ല. പിന്നീട് കാറിലേക്കു കയറവെ ശുഭ്മന്‍ ഗില്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഇല്ലല്ലയോന്നു ചോദിച്ചപ്പോഴും ഗംഭീര്‍ പ്രതികരിച്ചില്ല. കാറിന്റെ ഡോര്‍ വിടൂയെന്നായിരുന്നു അകത്തേക്കു കയറിയ ശേഷം അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് അവിടെ നിന്നും പോവുകയുമായിരുന്നു.

ഇതോടെയാണ് ശുഭ്മന്‍ ഗില്ലുമായി ഗംഭീറിനു പിണക്കമുണ്ടോയെന്നു സോഷ്യല്‍ മീഡിയയില്‍ ആരാധകരും സംശയം പ്രകടിപ്പിച്ചത്. അല്ലായിരുന്നെങ്കില്‍ ഗില്ലിനെ എന്തു കൊണ്ടു ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നു അദ്ദേഹത്തിനു തുറന്നു പറയാനും സാധിക്കുമായിരുന്നു, കോച്ചിന്റെ അനുമതിയില്ലാതെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തനിച്ച് ഇത്തരമൊരു നിര്‍ണായക തീരുമാനം എടുക്കില്ലെന്നതും ഉറപ്പാണ്.

ശനിയാഴ്ച ഉച്ചയോടെയാണ് ബിസിസിഐയുടെ മുംബൈയിലെ ആസ്ഥാനത്തു വച്ച് ലോകകപ്പിനും ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള് ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. ബിസിസിഐ സെക്രട്ടറി ദേവജിത്ത് സെയ്ക്കിയയാണ് ടീം ലിസ്റ്റ് പുറത്തുവിട്ടത്. നായകന്‍ സൂര്യകുമാര്‍ യാദവും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഗാര്‍ക്കറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

കോച്ചായ ഗംഭീറിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് അദ്ദേഹത്തെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞിട്ടു പിടിച്ചത്. പക്ഷെ അവരോടു ഒരു വാക്ക് പോലും മിണ്ടാന്‍ തയ്യാറാവാതെ ഗംഭീര്‍ സ്ഥലം വിടുകയായിരുന്നു.

GILL GAMBHIR

ഗംഭീറിനു പങ്കുണ്ട്

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയതില്‍ ഗൗതം ഗംഭീറിനു തീര്‍ച്ചയായും റോളുണ്ടെന്നാണ് ഒരു മുന്‍ സെലക്ടറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയിലെ ഹീറോയിസം കാരണമാണ് ശുഭ്മന്‍ ഗില്ലിനെ ഏഷ്യാ കപ്പില്‍ വൈസ് ക്യാപ്റ്റനാക്കിയതെങ്കില്‍ അതു തെറ്റായ നീക്കമാണ്. സഞ്ജു സാംസണ്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല.

അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തങ്ങള്‍ക്കു സംഭവിച്ച പിഴവ് തിരുത്തിയെന്നാണ് ടി20 ലോകകപ്പിന് വെറും അഞ്ചു മല്‍സരങ്ങള്‍ക്കു മുമ്പ് ശുഭ്മന്‍ ഗില്ലിനെ ഗില്ലിനെ ഒഴിവാക്കിയതില്‍ നിന്നും വ്യക്തമാവുന്നത്. ഇതില്‍ മുഖ്യ കോച്ചായ ഗംഭീറിനായിരിക്കും കൂടുതല്‍ പങ്കുണ്ടാവുക. ടീമില്‍ തുടര്‍ച്ച നിലനിര്‍ത്തുന്നതില്‍ അത്ര താല്‍പ്പര്യം കാണിക്കാത്തയാളെന്നും ഇ മുന്‍ സെലക്ടര്‍ പിടിഐയോടു പറഞ്ഞു.

Story first published: Sunday, December 21, 2025, 16:33 [IST]
Other articles published on Dec 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+