ടി20 ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചതിനു ശേഷം ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്കിടയില്‍ കടുത്ത അനിശ്ചിതത്വവും ആശങ്കയും ഉടലെടുത്തതായി റിപ്പോര്‍ട്ട്. കോച്ച് ഗൗതം ഗംഭീറിന്റെ ബോള്‍ഡായ ഒരു കോളാണ് താരങ്ങളെ ഭയപ്പെടുത്തിയിരിക്കുന്നത്. അത്തരമൊരു തീരുമാനം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നു ആരുംതന്നെ പ്രതീക്ഷിച്ചതുമല്ല.
കഴിഞ്ഞ ശനിയാഴ്ചയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ത്യയയുടെ ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ്. അടുത്ത ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് ടൂര്‍ണമെന്റ് നടക്കാനിരിക്കുന്നത്.

ഗംഭീറിന്റെ തീരുമാനം അപ്രതീക്ഷിതം
ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിലെ ഏറ്റവു വലിയ സര്‍പ്രൈസ് വൈസ് ക്യാപ്റ്റനും യുവ ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിന്റെ അഭാവമായിരുന്നു. ഭാവി നായകനെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന അദ്ദേഹം കഴിഞ്ഞ ഏഷ്യാ കപ്പ് മുതല്‍ ടീമിലെ സജീവ സാന്നിധ്യമാണ്. ലോകകപ്പിലും ഗില്‍ ഉറപ്പായും ടീമില്‍ കാണുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
പക്ഷെ ടീം പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഗില്ലന്റെ പേരില്ല. സഞ്ജു സാംസണ്‍ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ടപ്പോള്‍ ഗില്‍, ജിതേഷ് ശര്‍മ എന്നിവര്‍ക്കു പകരം റിങ്കു സിങും ഇഷാന്‍ കിഷനും ടീമിലെത്തുകയും ചെയ്തു. ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ഗില്‍ ഒഴിവാക്കപ്പട്ടതില്‍ ടീമിലെ താരങ്ങള്‍ക്കെല്ലാം വലിയ ആശങ്കയും ഭയവുമുണ്ടെന്നാണ് പിടിഐയുടെ റിപ്പോര്‍ട്ടിലുള്ളത്.
ഗില്‍ തഴയപ്പെട്ടതില്‍ വലിയൊരു റോള്‍ തീര്‍ച്ചയായും ഗംഭീറിനുണ്ടെന്നാണ് ടീമിലുള്ളവരെല്ലാം ഉറച്ചു വിശ്വസിക്കുന്നത്. ഇതു താരങ്ങള്‍ക്കിടയില്‍ കടുത്ത അരക്ഷിതാവസ്ഥയും സൃഷ്ടിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത പോസ്റ്റര്‍ ബോയ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗില്ലിന്റെ അവസ്ഥ ഇതാണെങ്ങളില്‍ അടുത്തതായി തങ്ങളില്‍ ആരു വേണമെങ്കിലും പുറത്താക്കപ്പെടുമെന്ന ഭീതി താരങ്ങള്‍ക്കുണ്ട്.
ഗംഭീര്‍ മുഖ്യ കോച്ചായി എത്തിയ ശേഷം ഇന്ത്യന്‍ ഡ്രസിങ് റൂമിലാകെ ആശയക്കുഴപ്പം നിറഞ്ഞു നില്‍ക്കുകയാണെന്നും ടീമില്‍ സുരക്ഷിതമല്ലെന്ന തോന്നല്‍ ഒരുപാട് കളിക്കാര്‍ക്കുണ്ടെന്നുമാണ് റിപ്പോട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
നേരത്തേ രാഹുല്‍ ദ്രാവിഡ് മുഖ്യ കോച്ചായിരിക്കെ ഈ തരത്തിലുള്ള അനിശ്ചിതത്വം ഒരിക്കല്‍പ്പോലും ഇന്ത്യന്‍ ഡ്രസിങ് റൂമിലുണ്ടായിട്ടില്ല. കളിക്കാര്‍ക്കു ആ സമയത്തു കൃത്യമായ റോള്‍ നല്‍കുന്നതിനൊപ്പം കഴിവ് തെൡയിക്കാന്‍ ഏറെ സമയവും നല്‍കിയിരുന്നു.

ഗംഭീറിന് നിര്‍ണായകം
ഈ വര്‍ഷം ഐസിസി ചാംപ്യന്‍സ് ട്രോഫിയും ഏഷ്യ കപ്പുമെല്ലാം സ്വന്തമാക്കിയെങ്കിലും വരാനിരിക്കുന്ന ടി20 ലോകകപ്പ് ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ഗൗതം ഗംഭീറിന് ഏറെ പ്രധാനപ്പെട്ടതാണെന്നാണ് വ്യക്തമാവുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിനു കീഴില്‍ ടീം ഗംഭീര പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷെ ടെസ്റ്റില്‍ ടീമിന്റെ പ്രകടനം തീര്‍ത്തും പരിതാപകരമാണ്.
കഴിഞ്ഞ വര്‍ഷം മുഖ്യ കോച്ചായി സ്ഥാനമേറ്റെടുത്ത ശേഷം നാട്ടില്‍ രണ്ടു ടെസ്റ്റ് പരമ്പരകളിലാണ് ഇന്ത്യ തൂത്തുവാരപ്പെട്ടത്. ആദ്യത്തേത് ന്യൂസിലാന്‍ഡിനെതിരേ ആയിരുന്നെങ്കില്‍ രണ്ടാമത്തേത് സൗത്താഫ്രിക്കയ്‌ക്കെതിരേയുമാണ്. നാട്ടില്‍ ഇത്രയും ദയനീയ പ്രകടനം മുമ്പൊരിക്കലും ഇന്ത്യ നടത്തിയിട്ടുമില്ല.
അതുകൊണ്ടു തന്നെ ടി20 ലോകകപ്പിനു ശേഷമാണ് ടെസ്റ്റ് ടീം കോച്ചെന്ന നിലയില്‍ ഗംഭീറിന്റെ ഭാവി ബിസിസിഐ തീരുമാനിക്കുക, ടി20 ലോകകപ്പില്‍ ഇന്ത്യ നിരാശപ്പെടുത്തുതയാണെങ്കില്‍ ടെസ്റ്റ് ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നും അദ്ദേഹത്തെ പുറത്താക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. വൈറ്റ് ബോളില്‍ ഗംഭീറിനെ കോച്ചായി നിലനിര്‍ത്തി
ടെസ്റ്റില്‍ മാത്രം പുതിയൊരാളെ കൊണ്ടുവരാനാണ് പ്ലാന്‍.