For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2026: ഇന്ത്യയും വേദി; എങ്ങനെയാവും ടീം ഇന്ത്യ? ഗില്‍ ക്യാപ്റ്റന്‍! 4 വമ്പന്‍മാര്‍ ഇല്ല

വീണ്ടുമൊരു ഐസിസി ടൂര്‍ണമെന്റിനു വേദിയാവാനൊരുങ്ങുകയാണ് ഇന്ത്യ. 2026ലെ ടി20 ലോകകപ്പിനു ഇന്ത്യ സംയുക്ത ആതിഥേയത്വം വഹിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇന്ത്യയെക്കൂടാതെ ശ്രീലങ്കയും ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിക്കും. മൂന്നു വര്‍ഷത്തിനിടെ ഇന്ത്യ വേദിയാവുന്ന രണ്ടാമത്തെ വലിയ ടൂര്‍ണമെന്റായിരിക്കും ഇത്. 2023ലെ ഏകദിന ലോകകപ്പാണ് അവസാനമായി ഇന്ത്യയില്‍ നടന്നത്.

ഈ വര്‍ഷം ജൂണില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായിട്ടാണ് ഒരു മാസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റ്. രോഹിത് ശര്‍മയ്ക്കു കീഴിലായിരിക്കും ഈ ടൂര്‍ണമന്റില്‍ ഇന്ത്യയിറങ്ങുക. എന്നാല്‍ 2026ലെ അടുത്ത ടി20 ലോകകപ്പ് ആവുമ്പോഴേക്കും പല മാറ്റങ്ങളും ഇന്ത്യന്‍ ടീമില്‍ നമുക്കു പ്രതീക്ഷിക്കാം. നിലവില്‍ ടീമിന്റെ ഭാഗമായിട്ടുള്ള ചിലരെ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം കാണാന്‍ സാധിച്ചേക്കില്ല.

GILL- JAISWAL

എങ്ങനെയായിരിക്കും 2026ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം അണിനിരക്കുകയെന്നു നമുക്കു പരിശോധിക്കാം. ചില വമ്പന്‍ താരങ്ങളെ ദേശീയ ടീമിനോടൊപ്പം നമുക്കു അന്നു കാണാനാവില്ല. നിലവിലെ ക്യാപ്റ്റന്‍ രോഹിത്, മുന്‍ നായകന്‍ വിരാട് കോലി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരായിരിക്കും ഇത്. ഇവരെല്ലാം 2026ലെ ടി20 ലോകകപ്പ് ആവുമ്പോഴേക്കും വിരമിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ക്കു പകരം യുവതാരങ്ങളായിരിക്കും ഇന്ത്യന്‍ സംഘത്തിലുണ്ടാവുക.

രോഹിത്തിനു ശേഷം ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളുടെ അടുത്ത ക്യാപ്റ്റനായി ചൂണ്ടിക്കാണിക്കപ്പെടുന്നത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. പക്ഷെ 2026ലെ ടി20 ലോകകപ്പില്‍ അദ്ദേഹം നായകനായുണ്ടാവുമോയെന്നത് കണ്ടു തന്നെ അറിയണം. കാരണം പരിക്കുകള്‍ നിരന്തരം വേട്ടയാടുന്ന കരിയറാണ് ഹാര്‍ദിക്കിന്റേത്. ഇടയ്ക്കിടെ പരിക്കുകള്‍ കാരണം അദ്ദേഹം പുറത്തിരിക്കുന്നത് പതിവുകാഴ്ചയുമാണ്. അതിനാല്‍ തന്നെ രണ്ടു വര്‍ഷത്തിനു ശേഷവും ഹാര്‍ദിക് ടീമിലുണ്ടാവുമോയെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.

ഹാര്‍ദിക്ക് ഇല്ലെങ്കില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലായിരിക്കും. ഈ സീസണിലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടൊപ്പം അദ്ദേഹം നായകനായി അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ്. ഈ റോളില്‍ തിളങ്ങാനായാല്‍ 2026ലെ ടി20 ലോകകപ്പിലും ഗില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്നേക്കും. ഗില്ലും മറ്റൊരു സെന്‍സേഷനായ യശസ്വി ജയ്‌സ്വാളും ചേര്‍ന്നായിരിക്കും ടീമിനായി ഓപ്പണ്‍ ചെയ്യുക.

മൂന്നാം നമ്പറില്‍ കോലിക്കു പകരം കളിച്ചേക്കുക അടുത്ത സൂപ്പര്‍ താരമായി മാറാനിടയുള്ള യുവ താരം മുഷീര്‍ ഖാനായിരിക്കും. ഓള്‍റൗണ്ടറായ അദ്ദേഹം സര്‍ഫറാസ് ഖാന്റെ സഹോദരന്‍ കൂടിയാണ്. കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പിലെ ടോപ്‌സ്‌കോററായിരുന്ന മുഷീര്‍ ഇത്തവണ രഞ്ജി ട്രോഫിയുടെ ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ചുമായിരുന്നു. ബാറ്റിങിനൊപ്പം ബൗളിങിലും ടീമിനു മുതല്‍ക്കൂട്ടാവുന്ന താരമാണ് അദ്ദേഹം.

RINKU SINGH

നാലാം നമ്പറില്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ് കളിച്ചേക്കും. ലോകകപ്പാവുമ്പോഴേക്കും അദ്ദേഹത്തിനു 35 വയസ്സാവുമെങ്കിലും അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ സ്‌കൈയെ നമുക്ക് ഈ ടൂര്‍ണമെന്റില്‍ കൂടി ടീമില്‍ കാണാം. അഞ്ചാമനായി കളിച്ചേക്കുക യുവതാരം തിലക് വര്‍മയായിരിക്കും. ഭാവിയില്‍ ഇന്ത്യയുടെ മാച്ച് വിന്നര്‍മാരില്‍ ഒരാളായി മാറാന്‍ സാധ്യതയുള്ള താരമാണ് അദ്ദേഹം. ഇടംകൈയന്‍ ബാറ്ററായ തിലക് ബൗളിങിലും ടീമിനായി മികച്ച പ്രകടനം നടത്തിയേക്കും.

ആറാം നമ്പറില്‍ ഫിനിഷര്‍ റിങ്കു സിങിന്റെ ഊഴമായിരിക്കും. ഈ വര്‍ഷത്തെ ടി20 ലോകകപ്പിലൂടെ ഇന്ത്യക്കായി അരങ്ങേറാന്‍ തയ്യാറെടുക്കുന്ന റിങ്കു 2026 ആവുമ്പോഴേക്കും സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്നിട്ടുണ്ടാവും. ഹാര്‍ദിക്കിനു പകരം ഏഴാമനായി യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയായിരിക്കും കളിച്ചേക്കുക. ഹാര്‍ദിക്കിന്റെ പിന്‍ഗാമിയാവാന്‍ സാധ്യതയുള്ള തരമാണ് അര്‍ഷിന്‍.

എട്ടാം നമ്പറില്‍ അക്ഷര്‍ പട്ടേല്‍ കളിക്കാനാണ് സാധ്യത. ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ രവി ബിഷ്‌നോയ് ആയിരിക്കും. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കും. പേസ് ബൗളിങില്‍ അദ്ദേഹത്തിന്റെ പങ്കാളി അര്‍ഷ്ദീപ് സിങായിരിക്കും.

2026ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, മുഷീര്‍ ഖാന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റിങ്കു സിങ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Story first published: Sunday, March 17, 2024, 11:01 [IST]
Other articles published on Mar 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+