For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ലോകകപ്പ് ഇങ്ങെത്തി, 3 ചോദ്യങ്ങള്‍ക്കു ഉത്തരം വേണം!! സഞ്ജുവിനും നെഞ്ചിടിപ്പ്; അറിയാം

ഐസിസി ടി29 ലോകകപ്പ് പടിവാതില്‍ക്കെ എത്തിനില്‍ക്കവെ ഇനി കളിക്കുന്ന ഓരോ ടി20യും ഇന്ത്യക്കു ഈ ടൂര്‍ണമെന്റിനുള്ള റിഹേഴ്‌സലാണ്. സൗത്താഫ്രിക്കയുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയ്ക്കു ശേഷം അടുത്ത വര്‍ഷമാദ്യം ന്യൂസിലാന്‍ഡിനെതിരേയും ഇത്ര തന്നെ മല്‍സരങ്ങളാണ് ഇന്ത്യക്കു മുന്നിലുള്ളത്.

നിലവിലെ ചാംപ്യന്‍മാരും സംയുക്ത ആതിഥേയരും കൂടിയായ ഇന്ത്യ തന്നെയാണ് ലോകകപ്പില്‍ കിരീട ഫേവറിറ്റുകളില്‍ മുന്നിലുള്ളത്. പക്ഷെ ടൂര്‍ണമെന്റിനു മുന്നോടിയായി മൂന്നു വലിയ ചോദ്യങ്ങള്‍ക്കു ഇന്ത്യക്കു ഉത്തരം ആവശ്യമാണ്.

SANJU JITESH

സൗത്താഫ്രിക്കയുമായുള്ള ഈ പരമ്പരയില്‍ തന്നെ അതു കണ്ടെത്താനായിരിക്കും കോച്ച് ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും ലക്ഷ്യം. ടി20 ലോകപ്പിനു മുമ്പ് ഇന്ത്യക്കു വ്യക്തത ആവശ്യമായ ഈ മൂന്നു കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

സഞ്ജു vs ജിതേഷ്

ഇന്ത്യക്കു ഏറ്റവുമാദ്യം വേണ്ടയുത്തരം വിക്കറ്റ് കീപ്പറായി ആരെ കളിപ്പിപ്പിക്കുമന്നതാണ്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ജിതേഷ് ശര്‍മയുമാണ് ഈ റോളിനായി പോരടിക്കുന്നത്. നേരത്തേ ടീമിനായി ഓപ്പണ്‍ ചെയ്തു കൊണ്ടിരുന്ന സമയത്ത് സഞ്ജുവായിരുന്നു ഫസ്റ്റ് ചോയ്‌സ്് വിക്കറ്റ് കീപ്പര്‍.

പക്ഷെ ഇപ്പോള്‍ അദ്ദേഹം ഓപ്പണിങ് വിട്ട് മധ്യനിരയിലേക്കു മാറിയതോടെ കാര്യങ്ങള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കാരണം മധ്യനിരയില്‍ സഞ്ജുവിന്റെ റെക്കോര്‍ഡ് ആശാവഹമല്ല. ജിതേഷാവട്ടെ മധ്യനിരയിലും ലോവര്‍ ഓര്‍ഡറിലുമെല്ലാം സ്‌പെഷ്യലിസ്റ്റുമാണ്. ടീം മാനേജ്‌മെന്റിനെ കുഴപ്പിക്കുന്നതും ഇതാണ്.

ഫസ്റ്റ് ചോയ്‌സ് കീപ്പറുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഇനിയും നീട്ടാന്‍ സാധിക്കില്ല. ഈ പരമ്പരയില്‍ തന്നെ അതിലൊരു വ്യക്തത ആവശ്യമാണ്. എങ്കില്‍ മാത്രമേ ന്യൂസിലാന്‍ഡുമായുള്ള അടുത്ത പരമ്പരയില്‍ ടി20 ലോകകപ്പിലെ അതേ ലൈനപ്പ് തന്നെ ഇന്ത്യക്കു ഇറക്കാനും സാധിക്കുകയുള്ളൂ.

4-7 ലൈനപ്പ്

ഇന്ത്യക്കു വേണ്ടി നാലു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ ആരൊക്കെയാണ് ബാറ്റ് ചെയ്യേണ്ടത് എന്നതാണ് അടുത്ത ചോദ്യം ഓപ്പണര്‍മാരെയൊഴികെ ബാക്കിയെല്ലാവരെയും മാറ്റിക്കൊണ്ടിരിക്കുമെന്നാണ് ടീം മാനേജ്‌മെന്റ് പറയുന്നത്. പക്ഷെ ലോകകപ്പ് പോലെയൊരു ടൂര്‍ണമെന്റില്‍ ഈ ചൂതാട്ടം ഒരിക്കലും പാടില്ല.

താരങ്ങള്‍ക്കു അവരുടെ റോളുകളുടെ കാര്യത്തില്‍ വ്യക്തത ആവശ്യമാണ്. എങ്കില്‍ മാത്രമേ ആ രീതിയില്‍ മാനസികമായും കായികമായുമെല്ലാം തയ്യാറെടുക്കാന്‍ അവര്‍ക്കു സാധിക്കുകയുള്ളൂ. തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കാണ് ടീമില്‍ സ്ഥാനമുറപ്പുള്ളത്.

ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ ഇവരില്‍ രണ്ടു പേരെ മാത്രമേ ഇന്ത്യക്കു കളിപ്പിക്കാന്‍ കഴിയൂ. അതു ആരൊക്കെയാണെന്നു സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ഉറപ്പിക്കണം. ഫിനിഷര്‍ റോളുകള്‍ തിളങ്ങാന്‍ സാധിക്കുന്നവരാണ് ഹാര്‍ദിക്കും ദുബെയും. അനായാസം സിക്സറുകള്‍ പറത്താനും ഇവര്‍ക്കു സാധിക്കും.

അക്ഷറാവട്ടെ ഏതു പൊസിഷനിലും ബാറ്റ് ചെയ്യുന്നതിനൊപ്പം വിക്കറ്റുകളെടടുക്കാനും സാധിക്കുന്ന ബൗളറുമാണ്. ഇതു വാഷിങ്ടണിനേക്കാല്‍ അദ്ദേഹത്തിനു മുന്‍തൂക്കവും നല്‍കിയേക്കും.

JASPRIT BUMRAH

ബൗളിങ് ആക്രമണം

ബൗളിങ് ആക്രമണത്തിന്റെ കാര്യത്തിലും ഇന്ത്യക്കു ഇപ്പോള്‍ ആശയക്കുഴപ്പങ്ങളുണ്ട്. സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ അതിനും ഒരു വ്യക്തത കൂടിയേ തീരൂ. ജസ്പ്രീത് ബുംറയാണ് പ്ലെയിങ് ഇലവനില്‍ സ്ഥാനം ഗ്യാരണ്ടിയുള്ള താരം.

അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ ഇതിലൊരാളെ മാത്രമേ കളിപ്പിക്കാന്‍ സാധിക്കൂ. അതു ആരെന്നു തീരുമാനിക്കണം. ഹര്‍ഷിത് ബാറ്റിങിലും മുതല്‍ക്കൂട്ടായി മാറുന്ന താരമാണെങ്കില്‍ വിക്കറ്റുകളെടുക്കാനുള്ള മിടുക്കില്‍ അര്‍ഷ്ദീപാണ് മുന്നില്‍. മാത്രമല്ല, ഇടംകൈയന്‍ സീമറെന്ന ആനുകൂല്യവും അദ്ദേഹത്തിനുണ്ട്.

സ്പിന്നര്‍മാരായി കുല്‍ദീപ് യാദവിനെയും വരുണ്‍ ചക്രവര്‍ത്തിയെയും ഇന്ത്യ ഒരുമിച്ച് കളിപ്പിക്കുമെന്നുറപ്പാണ്. കാരണം കളിയുടെ ഏതു ഘട്ടത്തിലും വിക്കറ്റുകളെടുക്കണമെങ്കില്‍ രണ്ടു പേരെയും ഇന്ത്യക്കു ആവശ്യമാണ്.

Story first published: Tuesday, December 9, 2025, 14:39 [IST]
Other articles published on Dec 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+