വാനോളം പ്രതീക്ഷകളുമായാണ് ഐസിസി ടി20 ലോകകപ്പിനു വേണ്ടി സൂര്യകുമാര്‍ യാദവിനു കീഴില്‍ ടീം ഇന്ത്യ കച്ചമുറുക്കുന്നത്. 2024ലെ കഴിഞ്ഞ ടി20 ലോകകപ്പ് നേട്ടത്തിനു ശേഷം സ്‌കൈയുടെ ക്യാപ്റ്റന്‍സിയില്‍ ഒരു പരമ്പര പോലും തോല്‍ക്കാതെയാണ് ടീമിന്റെ കുതിപ്പ്. ഇതിനിടെ കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പും സ്വന്തമാക്കുകയും ചെയ്തു.
ടി20യില്‍ ലോക ഒന്നാം നമ്പര്‍ ടീമെന്ന പദവിയില്‍ നില്‍ക്കവെയാണ് ലോകകപ്പില്‍ ഇത്തവണ ഇന്ത്യയിറങ്ങുക. സമീപകാല പ്രകടനങ്ങളും ടൂര്‍ണമെന്റ് നാട്ടിലാണെന്നതുമെല്ലാം ഇന്ത്യയുടെ പ്രതീക്ഷകളും ഇരട്ടിയാക്കുന്നു. പക്ഷെ തുടര്‍ച്ചയായ രണ്ടാം ലോക കിരീടമെന്ന ഇന്ത്യയുടെ മോഹം നടന്നേക്കില്ല. ഇതിന്റെ പ്രധാനപ്പെട്ട മൂന്ന് കാരണങ്ങളറിയാം.

ബുംറയും ഹാര്‍ദിക്കും
ഈ ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളെന്നു വിശേഷിപ്പിക്കാവുന്ന രണ്ടു താരങ്ങളാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും സൂപ്പര്‍ പേസറായ ജസ്പ്രീത് ബുംറയും. ഇരുവര്‍ക്കും പകരം വയ്ക്കാവുന്ന മറ്റാരും തന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോഴില്ലെന്നും ഉറപ്പിച്ച് പറയാം.
പക്ഷെ ഹാര്‍ദിക്കിന്റെയും ബുംറയുടെയും പ്രധാന പ്രശ്‌നങ്ങളിലൊന്ന് വിടാതെ തുടരുന്ന പരിക്കുകളാണ്. ഇതു കാരണം ഒരുപാട് മല്‍സരങ്ങളും രണ്ടു പേര്‍ക്കും നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ ഏഷ്യാ കപ്പിനിടെ അവസാന ഘട്ടത്തില്‍ ഹാര്‍ദിക്കിനു പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ഫൈനലുള്‍പ്പെടെ നഷ്ടമാവുകയും ചെയ്തു.
20 ടീമുകള്‍ അണിനിരക്കുന്ന ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണ് ഇത്തവണത്തേത്. തുടര്‍ച്ചയായി മല്‍സരങ്ങള്‍ ബുംറയ്ക്കും ഹാര്‍ദിക്കിനും പരിക്കുകളേല്‍ക്കാനുള്ള സാധ്യതകളും വര്‍ധിപ്പിച്ചേക്കും.
അതുകൊണ്ടു തന്നെ ടൂര്‍ണമന്റില്‍ രണ്ടു പേരെയും ഇന്ത്യ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതും ആവശ്യമാണ്. ചെറിയ ടീമുകള്‍ക്കെതിരായ അപ്രസക്തമായ മല്‍സരങ്ങളില്‍ ബ്രേക്ക് നല്‍കുന്നതാവും നല്ലത്.
പരിക്കേറ്റ് രണ്ടിലൊരാളോ, അതോ രണ്ടു പേരുമോ ടൂര്‍ണമെന്റിനിടെ പിന്‍മാറിയാല്‍ അതു ഇന്ത്യക്കു വലിയ ക്ഷീണമായി മാറും. ടീമിന്റെ കിരീടസാധ്യതകളെയും ഇതു സാരമായി തന്നെ ബാധിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല. കൂടാതെ പരിക്ക് ഭേദമായി ലോകകപ്പിലൂടെ തിരിച്ചെത്തുന്ന തിലക് വര്‍മയുടെ ഫോമിന്റെയും ഫിറ്റ്‌നസിന്റെയുമെല്ലാം കാര്യത്തില്‍ സംശയവും നിലനില്‍ക്കുകയാണ്.
സഞ്ജു- ഇഷാന്‍ മല്‍സരം
ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍, വിക്കറ്റ് കീപ്പര്‍ റോളിലേക്ക് മലയാളി സൂപ്പര്‍ താരം സഞ്ജു സാസണും ഇഷാന്‍ കിഷനും തമ്മില്‍ ഇപ്പോള്‍ പോര് മുറുകയാണ്. ഇതു കോച്ച് ഗൗതം ഗംഭീറിനെയും ശരിക്കും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ലോകകപ്പില്‍ തന്റെ ഓപ്പണിങ് കോമ്പിനേഷനെ കുറിച്ച് അദ്ദേഹത്തിനു ഇപ്പോഴും വ്യക്തതയില്ലെന്നതാണ് സത്യം.

ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ സഞ്ജു ഫോം കണ്ടെത്താനാവാതെ വലയുകയാണ്. എന്നാല്‍ ഇഷാനാവട്ടെ മികച്ച ഫോമിലും ബാറ്റ് ചെയ്യുന്നു. ഇലനവനിലെ സ്ഥാനത്തിനായി സഞ്ജുവും ഇഷാനും തമ്മിലുള്ള മല്‍സരം ടീം ബാലന്‍സിനെയും ബാധിക്കാനിടയുണ്ട്. ഇതു ടൂര്‍ണമെന്റില്‍ ഇന്ത്യക്കു തിരിച്ചടിയായി മാറിയേക്കുകയും ചെയ്യും.
അഗ്രസീവ് ശൈലി
ട20യില്‍ ഇന്ത്യന്‍ ടീം ഇപ്പോള്‍ പിന്തുടരുന്നത് അമിത അഗ്രസീവായിട്ടുള്ള ബാറ്റിങ് ശൈലിയാണ്. വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നാലും ഈ സമീപനത്തില്‍ നിന്നും പിന്നോട്ട് പോവാതെ തുടര്‍ന്നു ക്രീസിലെത്തുന്നവരും ഇതേ ശൈലി തന്നെ തുടരുന്നതായി കാണാം.
എന്നാല്‍ ഈ അഗ്രസീവ് സമീപനം കാരണം ടി20 ലോകകപ്പില്‍ ഇന്ത്യക്കു പണി കിട്ടാനുള്ള സാധ്യതയും കൂടുതലാണ്. വെല്ലുവിളിുയര്‍ത്തുന്ന സാഹചര്യങ്ങൡ ഈ രീതി വിജയിക്കണമെന്നില്ല. ചില ഘട്ടങ്ങളില്‍ സാഹചര്യത്തിന് അനുസരിച്ച് ബാറ്റിങ് സമീപനം മാാറ്റേണ്ടതായും വരും. ഇന്ത്യന്‍ ടീം ഇതിനു തയ്യാറായില്ലെങ്കില്‍ വലിയ ദുരന്തം തന്നെ നേരിടേണ്ടിയും വന്നേക്കും