For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2026: ഇന്ത്യ- പാക് പോര് വീണ്ടും!! തിയ്യതി പുറത്ത്, ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

മുംബൈ: ടി20 പ്രേമികളുടെ രണ്ടു വര്‍ഷത്തെ കാത്തിരിപ്പ് തീരുകയാണ്. വീണ്ടുമൊരു ഐസിസി ടി20 ലോകകപ്പ് ഇതാ പടിവാതില്‍ക്കല്‍. അടുത്ത വര്‍ഷമാദ്യം നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിന്റെ മല്‍സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ തവണത്തെ ടി20 ലോകകപ്പ് വിന്നിങ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍.

ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടൂര്‍ണമെന്റില്‍ അണിനിരക്കുക 20 ടീമുകളാണ്. അഞ്ചു ടീമുകളെ നാലു ഗ്രൂപ്പുകളിലായിട്ടാണ് തിരിച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് എട്ടു വരെ എട്ടു വേദികളിലായിട്ടാണ് മല്‍സരങ്ങള്‍.

INDIAN TEAM

ഓരോ ഗ്രൂപ്പിലെയും ആദ്യത്തെ രണ്ടു സ്ഥാനക്കാര്‍ വീതം സൂപ്പര്‍ എട്ടിലേക്കു യോഗ്യത നേടും. അവിടെ നിന്നും ആദ്യത്തെ നാലു സ്ഥാനക്കാരാണ് സെമി ഫൈനലില്‍ കടക്കുക. ഇന്ത്യയും ചിരവൈരികളായ പാകിസ്താനും വീണ്ടുമൊരിക്കല്‍ കൂടി ഒരേ ഗ്രൂപ്പിലാണെന്നതാണ് ടൂര്‍ണമെന്റിന്റെ പ്രധാന ആകര്‍ഷണം.

ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍ എന്നിവരെക്കൂടാതെ ലോകപ്പിലെ മറ്റു 17 ടീമുകള്‍ ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലാന്‍ഡ്, അയര്‍ലാന്‍ഡ്, കാനഡ, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, നമീബിയ, സിംബാബ്‌വെ, നേപ്പാള്‍, ഒമാന്‍, യുഎഇ എന്നിവരാണ്.

ഗ്രൂപ്പുകളറിയാം

നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യക്കു ഇത്തവണ എളുപ്പമുള്ള ഗ്രൂപ്പാണ് ലഭിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ബദ്ധവൈരികളായ പാകിസ്താനെ മാറ്റി നിര്‍ത്തിയാല്‍ ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍ കുഞ്ഞന്മാരായ അമേരിക്ക, നെതര്‍ലാന്‍ഡ്, നമീബിയ എന്നിവരാണ്. ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്ന ഇന്ത്യ-പാക് അങ്കം ഫെബ്രുവരി 15നു ശ്രീലങ്കയിലെ കൊളംബോയിലാണ്.

ടി20 ലോകകപ്പിന്റെ മുഴുവന്‍ ഫിക്‌സ്ചര്‍

ഈ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ ഫൈനലിലടക്കം മൂന്നു തവണ കൊമ്പുകോര്‍ത്തതിനു ശേഷം ഇന്ത്യയും പാകിസ്താനും ആദ്യമായി മുഖാമുഖം വരുന്ന പോരാട്ടം കൂടിയാണ് ടി20 ലോകകപ്പിലേത്. ഫൈനലിലടക്കം ഏഷ്യാ കപ്പില്‍ ഇന്ത്യയോടേറ്റ ഹാട്രിക്ക് തോല്‍വിക്കു പകരം ചോദിക്കുകയാവും പാക് ടീമിന്റെ ലക്ഷ്യം.

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം ഫെബ്രുവരി ഏഴിനു അമേരിക്കയുമായിട്ടാണ്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് രാത്രി 7 മുതല്‍ ഈ മല്‍സരം. 12നു ഡല്‍ഹിയിലെ അടുത്ത കളിയില്‍ മറ്റൊരു ചെറു ടീമായ നമീബിയയുമായി ഇന്ത്യ ഏറ്റുമുട്ടും. തുടര്‍ന്നാണ് മൂന്നാമതായി പാക് ടീമുമായി അങ്കം കുറിക്കുക. 18നു നെതര്‍ലാന്‍ഡ്‌സുമായി അഹമ്മദാബാദിലാണ് ഇന്ത്യയുടെ അവസാനത്തെ ഗ്രൂപ്പ് മല്‍സരം.

INDIAN TEAM

സൂപ്പര്‍ എട്ടിലേക്കു ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ അഹമ്മദാബാദ്, ചെന്നൈ, കൊല്‍ക്കത്ത എന്നീവിടങ്ങളിലായിരിക്കും മല്‍സരങ്ങള്‍ കളിക്കുക. സെമിയിലേക്കു ടിക്കറ്റെടുത്താല്‍ ഇന്ത്യയുടെ മല്‍സരം മുംബൈയിലായിരിക്കും. ഫൈനല്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ്. എന്നാല്‍ പാകിസ്താന്‍ ഫൈനരിലെത്തുകയാണെങ്കില്‍ കലാശപ്പോര് കൊളംബോയിലേക്കു മാറ്റും.

അതേസമയം, ലോകകപ്പിലെ മറ്റു ഗ്രൂപ്പുകളിലേക്കു വന്നാല്‍ ബിയില്‍ ഓസ്‌ട്രേലിയ, ശ്രീലങ്ക. സിംബാബ്‌വെ, അയര്‍ലാന്‍ഡ്, ഒമാന്‍ എന്നിവരും സിയില്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, നേപ്പാള്‍, ഇറ്റലി എന്നിവരും ഡിയില്‍ സൗത്താഫ്രിക്ക, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, യുഎഇ, കാനഡ എന്നിവരും മാറ്റുരയ്ക്കും.

Story first published: Tuesday, November 25, 2025, 19:45 [IST]
Other articles published on Nov 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+