Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2026: ബംഗ്ലാ കടുവകള്‍ ലങ്കയിലേക്ക് പറക്കുമോ? ബിസിസിഐയ്ക്കു മുട്ടന്‍ പണിയുറപ്പ്!!

ടി20 ലോകകപ്പില്‍ കൡക്കാന്‍ ഇന്ത്യയിലേക്കു വരില്ലെന്ന് ബംഗ്ലാദേശ് ടീം ഉറച്ച തീരുമാനമെടുത്തതോടെ ഐസിസി ആകെ പെട്ടിരിക്കുകയാണ്. ഈ അവസാന സമയത്തു ബംഗ്ലാദേശ് ടീം ഇങ്ങനെയൊരു കടുംപിടുത്തം കാണിച്ചതോടെ ഐസിസി തീരുമാനമറിയാനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.

ബംഗ്ലാദേശിന്റെ മല്‍സരങ്ങള്‍ക്കു വേദിയാവാന്‍ സംയുക്ത ആതിഥേയരായ ശ്രീലങ്ക തയ്യാറാണെന്നാണ് വിവരം. പക്ഷെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഐസിസിയുടേത്. ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളടക്കം പല വെല്ലുവിളികളും അവര്‍ക്കു മുന്നിലുണ്ട്്. പക്ഷെ ബംഗ്ലാദേശിന്റെ മല്‍സരങ്ങള്‍ ഇന്തയില്‍ നിന്നും മാറ്റിയാല്‍ ക്ഷീണമുണ്ടാവുക ബിസിസിഐക്കാണ്. ഇതേക്കുറിച്ച് അറിയാം.

BANGLADESH

മല്‍സരങ്ങള്‍ എവിടെയെല്ലാം?

ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മല്‍സരങ്ങളാണ് ബംഗ്ലാദേശ് ടീമിന് ഇന്ത്യയില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഗ്രൂപ്പ് സിയിലുള്‍പ്പെട്ട അവരുടെ എതിരാളികള്‍ വെസ്റ്റ് ഇന്‍ഡീസ്, ഇറ്റലി, ഇംഗ്ലണ്ട്, നേപ്പാള്‍ എന്നിവരാണ്. ഇതില്‍ ആദ്യത്തെ മൂന്നു കളികളും കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് നടക്കാനിരിക്കുന്നത്. നേപ്പാളമായുള്ള അവസാനത്തെ ലീഗ് മല്‍സരം മുംബൈയിലെ വാംഖഡെയിലുമാണ്.

ഈഡന്‍ ഗാര്‍ഡന്‍സില്‍ 63,000 പേര്‍ക്കും വാംഖഡെയില്‍ 33,000 പേര്‍ക്കു മല്‍സരം കാണാന്‍ സാധിക്കും. ബംഗ്ലാദേശിന്റെ നാലു മല്‍സരള്‍ക്കും കൂടി പരമാവധിയുള്ള സീറ്റുകളുടെ എണ്ണം 2,22,000 ആണ്. ടിക്കറ്റ് ഫ്‌ളോുറുകൡ നിരക്കിന്റെ തുടക്കം മാത്രമേ പ്രദര്‍ശിപ്പിച്ചിട്ടുള്ളൂ. ഐസിസി പ്രകാരം ഇന്ത്യന്‍ ടീമിന്റ മല്‍സരങ്ങളുടെ ടിക്കറ്റ് നിരക്ക് 100 രൂപ മുതലാണ് ആരംഭിക്കുന്നത്.

ഒഫീഷ്യല്‍ ബുക്കിങ് സൈറ്റുകള്‍ പ്രകാരം ബംഗ്ലാദേശിന്റെ പല മല്‍സരങ്ങള്‍ക്കും വ്യത്യസ്ത നിരക്കുകളാണുള്ളത്. ഇറ്റലിയുമായുള്ള അവലുടെ മല്‍സരത്തിന്റെ ടിക്കറ്റ് നിരക്ക് 100 രൂപ മുതലാണ്. പക്ഷെ വെസ്റ്റ് ഇന്‍ഡീലുമായുള്ള കളിയുടെ നിരക്ക് 300 രൂപ മുതലും നേപ്പാളിനെതിരായ മല്‍സരത്തിന്റെ നിരക്കാവട്ടെ 250 രൂപ മുതലുാണ്.

ബിസിസിഐക്കു വന്നേക്കാവുന്ന നഷ്ടങ്ങള്‍

ബംഗ്ലാദേശ് ടീമിന്റെ മല്‍സരങ്ങള്‍ ഇന്ത്യക്കു പുറത്തേക്കു മാറ്റുകയാണെങ്കില്‍, അതു കാരണം ബിസിസിഐക്കു വലിയ നഷ്ടങ്ങളുണ്ടായേക്കും. ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രമല്ല വേദി ലഭിച്ചതിലൂടെയും ഓപ്പറേറ്റിങ് ക്രമീകരണങ്ങള്‍ വഴിയും അവര്‍ പണം സമ്പാദിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഓരോ കളിയിലും പല മാര്‍ഗങ്ങളിലുടെയും വലിയൊരു തുക ബിസിസിഐയുടെ പഴ്‌സിലെത്തുന്നുണ്ട്.

ബംഗ്ലാദേശിന്റ വേദി മാറ്റവുമായി ബന്ധപ്പെട്ട് രണ്ടു സാഹചര്യങ്ങളാണ് നിലവിലുള്ളത്. ഇതില്‍ ആദ്യത്തേത് ബംഗ്ലാദേശ് ടീമിന്റെ മല്‍സരങ്ങള്‍ മാറ്റപ്പെടുകയും വേദികള്‍ നിറയാതിരിക്കുകയും ചെയ്യുകയാണ്. ഇങ്ങനെ വന്നാല്‍ ഏഴു മുതല്‍ 30 കോടി രൂപ വരെ നഷ്ടം സഹിക്കേണ്ടതായിവരും.

എന്നാല്‍ രണ്ടാമത്തെ സാഹര്യം ബംഗ്ലാദേശ് ടീമിന്റ മല്‍സരങ്ങള്‍ മാറ്റപ്പെടുകയും ബാക്കിയുള്ള മല്‍സരങ്ങളില്‍ വേദി നിറയുകയും ചെയ്യുകയെന്നതാണ്. ഇതിലൂടെ സാമ്പത്തിക നഷ്ടം നല്ല രീതില്‍ കുറയ്ക്കാനും ബിസിസിഐയ്ക്കു കഴിയും. ബംഗ്ലാദേശ് പോയാല്‍ പകരം മികച്ച മല്‍സരങ്ങള്‍ ആവശ്യപ്പെടുകയാണ് പ്രധാനം.

Story first published: Monday, January 5, 2026, 13:35 [IST]
Other articles published on Jan 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+