For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ബംഗ്ലാദേശിന് അന്ത്യശാസന!! ഈ തിയ്യതി വരെ സമയം, ഇല്ലെങ്കില്‍ ആ ടീമെത്തും

അടുത്ത മാസം തുടങ്ങാനിരിക്കുന്ന ടി20 ലോകകപ്പില്‍ ബംഗ്ലാദേശ് കളിക്കുമോ, ഇല്ലയോ എന്ന കാര്യത്തില്‍ ഈയാഴ്ച ഉത്തരം ലഭിക്കും. ഇന്ത്യയില്‍ നിന്നും വേദി മാറ്റി നല്‍കണമെന്ന അവരുടെ അഭ്യര്‍ഥന തള്ളിയ ഐസിസി ഇപ്പോഴിതാ അന്ത്യശാസനയും നല്‍കിയിരിക്കുകയാണ്. 21 (ബുധന്‍)വരെ സമയം നല്‍കാമെന്നും അതിനുള്ളില്‍ അന്തിമ തീരുമാനം അറിയിക്കാനുമാണ് അവരോടു ഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്.

സമീപ കാലത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയില്‍ കളിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ തങ്ങളുടെ മല്‍സങ്ങള്‍ ഇവിടെ നിന്നും മറ്റൊരിടത്തേക്കു മാറ്റണമന്നുമായിരുന്നു ബംഗ്ലാദേശിന്റെ ആവശ്യം.

പക്ഷെ ഐസിസി ഇതു അംഗീകരിക്കാന്‍ തയ്യാറായില്ല. ടൂര്‍ണമെന്റിനുള്ള മുഴുവന്‍ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞ സാഹര്യത്തില്‍ ഇനി വേദി മാറ്റമെന്നത് റിസ്‌കാണെന്നു ബിസിസിഐയും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

BANGLADESH

പകരക്കാര്‍ റെഡി

ടി20 ലോകകപ്പില്‍ കളിക്കേണ്ടെന്ന തീരുമാനമാണ് ബംഗ്ലാദേശ് എടുക്കുന്നതെങ്കില്‍ അവര്‍ക്കു പകരക്കാരെയും ഐസിസി കണ്ടു വച്ചിട്ടുണ്ടെന്നാണ് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലെ ഐസിസി റാങ്ക് പ്രകാരം സ്‌കോട്ട്‌ലാന്‍ഡിനായിരിക്കും ലോകകപ്പിലേക്കു പകരം ക്ഷണം ലഭിക്കുക.

തങ്ങളുടെ കളിക്കാര്‍ക്കു ഇന്ത്യയില്‍ കളിക്കുന്നതില്‍ സുരക്ഷാ ഭീഷണിയുണ്ടെന്നാണ് ബംഗ്ലാദേശിന്റെ പ്രധാന വാദം. പക്ഷെ ഇന്ത്യയില്‍ ബംഗ്ലാദേശ് താരങ്ങള്‍ക്കു യാതൊരു ഭീഷണിയുമുണ്ടാവില്ലെന്നു ഐസിസി ഉറപ്പും നല്‍കിയിരിക്കുകയാണ്.

ഇന്ത്യയിലെ വേദി മാറ്റി നല്‍കാന്‍ തയ്യാറല്ലെങ്കില്‍ മറ്റൊരു ഓപ്ഷന്‍ കൂടി ഐസിസിക്കു മുന്നില്‍ ബംഗ്ലാദേശ് വച്ചിരുന്നു. അതായത് ശ്രീലങ്കയില്‍ മുഴുവന്‍ ഗ്രൂപ്പ് മല്‍സരങ്ങളും കളിക്കുന്ന അയര്‍ലാന്‍ഡിനെ തങ്ങളുടെ ഗ്രൂപ്പിലേക്കു മാറ്റുക. പകരം തങ്ങളെ അവരുടെ ഗ്രൂപ്പിലേക്കു മാറ്റി നല്‍കണമെന്നുമായിരുന്നു ബംഗ്ലാദശിന്റെ അഭ്യര്‍ഥന. പക്ഷെ ഇതും ഐസിസി അംഗീകരിച്ചില്ല.

ചിരവൈരികളായ പാകിസ്താന്‍ നേരത്തേ തന്നെ ഇന്ത്യയില്‍ കളിക്കില്ലെന്ന തീരുമാനമെടുത്തിരുന്നു. ടൂര്‍ണമെന്റിനു വളരെ മുമ്പ് തന്നെ അവര്‍ നിലപാട് വ്യകതമാക്കിയിരുന്നു. അതുകൊണ്ടു തന്നെ അതിനു അനുസരിച്ചാണ് ഐസിസി മല്‍സരക്രമം തയ്യാറാക്കിയത്.

പക്ഷെ എല്ലാം തീരുമാനിച്ച ശേഷമാണ് ബംഗ്ലാദേശ് വേദി മാറ്റം ആവശ്യപ്പെട്ടിരുക്കുന്നത്. ടിക്കറ്റ് വില്‍പ്പനയടക്കം ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഈ കാരണത്താണ് ഐസിസി അവരുടെ അഭ്യര്‍ഥനയും തള്ളിയത്.

ബംഗ്ലാദേശിന്റെ ലോകകപ്പ് സ്‌ക്വാഡ്

ലിറ്റണ്‍ ദാസ് (ക്യാപ്റ്റന്‍), മുഹമ്മദ് സെയ്ഫ് ഹസന്‍ (വൈസ് ക്യാപ്റ്റന്‍), തന്‍സീദ് ഹസന്‍, മുഹമ്മദ് പര്‍വേസ് ഹൊസൈന്‍ ഇമോന്‍, തൗഹിദ് റിദോയ്, ഷമീം ഹൊസൈന്‍, ഖാസി നൂറുല്‍ ഹസന്‍ സോഹന്‍, ഷാക് മഹിദി ഹസന്‍, റിഷാദ് ഹുസൈന്‍, സാഫ് റഹിം, മുസ്തബ് അഹമ്മദ്, സാഫ് റഹ്മാന്‍, സാഫ് അഹമ്മദ്, ടസ്‌കിന്‍ അഹമ്മദ്, മുഹമ്മദ് ഷൈഫുദ്ദീന്‍, ഷൊരിഫുല്‍ ഇസ്ലാം.

Story first published: Monday, January 19, 2026, 11:37 [IST]
Other articles published on Jan 19, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+