Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

VHT 2025: കൊടുങ്കാറ്റിന് തയ്യാറെടുത്ത് സഞ്ജു!! എന്തൊരടി, ഷോട്ടെല്ലാം ആകാശത്തേക്ക്; വീഡിയോ

ടി20 ലോകകപ്പിലും അതിനു മുമ്പ് ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലും ഇന്ത്യക്കായി ബാറ്റിങ് വിസ്‌ഫോടനം തീര്‍ക്കാന്‍ താന്‍ തയ്യാറായിക്കഴിഞ്ഞെന്ന സൂചന നല്‍കിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ഈയാഴ്ച ആരംഭിച്ച വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി അദ്ദേഹം കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ആദ്യ രണ്ടു കളിയിലും സഞ്ജുവിന്റെ സാന്നിധ്യമുണ്ടായില്ല.

വരാനിരിക്കുന്ന മല്‍സരങ്ങളില്‍ കേരളത്തിനായി അദ്ദേഹം ഇറങ്ങുമെന്നാണ് വിവരം. അതിനു ശേഷ് ജനുവരിയില്‍ ന്യൂസിലാന്‍ഡിനെതിരായ പരമ്പര. ഒരു ഇടവേളയ്ക്കു ശേഷം തന്റെ ഫേവറിറ്റ് ബാറ്റിങ് പൊസിഷനായ ഓപ്പണിങ് റോള്‍ തിരികെ കിട്ടിയത് സഞ്ജുവിനെയും അതോടൊപ്പം ആരാധകരെയും ഏറെ ആവേശത്തിലാക്കിയിരിക്കുകയാണ്.

sanju samson

Photocredit/X

സഞ്ജുവിന്റെ പരിശീലനം

നെറ്റ്‌സില്‍ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റിന്റെ സഹായത്തോടെ സഞ്ജു സാംസണ്‍ ബാറ്റിങ് പരിശീലനത്തിലേര്‍പ്പെട്ട വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇതു വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളാ ടീമിന്റെ ക്യാംപില്‍ നിന്നുമുള്ളതാണെന്നാണ് സൂചന.

വളരെ അഗ്രസീവ് മൂഡിലാണ് സഞ്ജു ഈ വീഡിയോയില്‍ കാണപ്പെടുന്നത്. ഒറ്റ ഗ്രൗണ്ട് ഷോട്ട് പോലും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും കാണാന്‍ സാധിക്കില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. മുഴുവന്‍ ഷോട്ടും വെടിയുണ്ട കണക്കെയാണ് ബാറ്റില്‍ നിന്നും മുകളിലേക്കു പറന്നത്.

ബാറ്റിങ് പരിശീലനത്തിലേര്‍പ്പെട്ട സഞ്ജു സാംസണ്‍, വീഡിയോ കാണാം

സഞ്ജുവിന്റെ കണ്ണഞ്ചിക്കുന്ന ഷോട്ടുകള്‍ കണ്ട് ത്രോ ഡൗണ്‍ ചെയ്തയാള്‍ പോലും കൈ മുകളിലേക്കുയര്‍ത്തി അഭിനന്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സഞ്ജുവിന്റെ അസാധാരണ ടൈമിങ് തന്നെയാണ് ഈ വീഡിയോയില്‍ എടുത്തു പറയേണ്ട കാര്യം. വളരെ ഒഴുക്കോടെ കളിക്കുന്ന അദ്ദേഹത്തിന് താന്‍ ആഗ്രഹിക്കുന്ന ഇടത്തേക്കു തന്നെ ഷോട്ടുകളും കളിക്കാന്‍ കഴിയുന്നുണ്ട്.

സഞ്ജുവിന്റെ ഈ ഫോം ഇന്ത്യക്കു നല്‍കുന്ന പ്രതീക്ഷകള്‍ വാനോളമാണ്. തുടര്‍ച്ചയായി 15 ടി20കളില്‍ ഓപ്പണറായിട്ടും ഒരു ഫിഫ്റ്റി പോലുമില്ലാതെ വലഞ്ഞ വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭമന്‍ ഗില്ലിനെ പുറത്താക്കാന്‍ ടീം മാനേജ്‌മെന്റും സെലക്ഷന്‍ കമ്മിറ്റിയും നിര്‍ബന്ധിതരാവുകയായിരുന്നു. തുടര്‍ന്നാണ് ബെഞ്ചിലിരുന്ന് മടുത്ത സഞ്ജുവിന് ഓപ്പണിങ് റോള്‍ തിരികെ നല്‍കിയത്.

സൗത്താഫ്രിക്കയുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടി20യിലാണ് മലയാളി താരത്തെ വീണ്ടും ഓപ്പണിങില്‍ കണ്ടത്. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 35 പ്ലസ് റണ്‍സുമായി ഈ പൊസിഷനില്‍ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്നു അദ്ദേഹം ഗില്ലിനു കാണിച്ചു കൊടുക്കുകയും ചെയ്തു.

ആരാധകര്‍ കാത്തിരുന്ന അഭിഷേക് ശര്‍മ- സഞ്ജു ഓപ്പണിങ് ജജോടിയാണ് ബെസ്‌റ്റെന്നു ഈ മല്‍സരത്തോടെ വീണ്ടും തെളിയുകയും ചെയ്തു. പിന്നാലെയാണ് ടി20 ലോകകപ്പിനും ന്യൂസിലാന്‍ഡുമായുള്ള പരമ്പരയ്ക്കുമായി ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.

വൈസ് ക്യാപ്റ്റന്‍ റോളിന്റെ പേരില്‍ സ്ഥിരം സാന്നിധ്യമായിരുന്ന ഗില്ലിനെ ടീമില്‍ നിന്നു പോലും പുറത്താക്കിയതായിരുന്നു ഏറ്റവും വലി സര്‍പ്രൈസ്. സെലക്ഷന്‍ കമ്മിറ്റിയുടെ വളരെ ബോള്‍ഡായിട്ടുള്ള ഈ കോള്‍ ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു.

മുന്‍ താരങ്ങളുമെല്ലാം ഈ തീരുമാനത്തെ കൈയടിച്ചാണ് അഭിനന്ദിച്ചത്. സഞ്്ജുവിനെ വീണ്ടും ഓപ്പണറായി കാണാന്‍ എല്ലാവരും എത്ര മാത്രം ആഗ്രഹിച്ചിരുന്നുവെന്നു ഇതിലൂടെ തന്നെ വ്യക്തമാവുകയും ചെയ്യും.

sanju samson

എന്നു കളിക്കും?

ടി20 ലോകകപ്പിനായി തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള താരങ്ങള്‍ വിജയ് ഹസാരെ ട്രോഫിയി രണ്ടു മല്‍സരങ്ങളില്‍ മാത്രം കളിച്ചാല്‍ മതിയെന്നാണ് ബിസിസിഐയുടെ നിര്‍ദേശം. പരിക്കുകളേല്‍ക്കുന്നത് തടയുന്നതിനു വേണ്ടിയാണിത്.

ആദ്യത്തെ രണ്ടു മല്‍സരങ്ങില്‍ നിന്നും വിട്ടുനിന്ന സഞ്ജു സാംസണ്‍ മൂന്നാംറൗണ്ടില്‍ കളിക്കാന്‍ സാധ്യതയുണ്ട്. തിങ്കളാഴ്ച മധ്യപ്രദേശുമായാണ് കേരളത്തിന്റെ അടുത്ത മല്‍സരം. അതു ശേഷം രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവരുമായിട്ടാണ് കേരളത്തിന്റെ ശേഷിച്ച പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍.

Story first published: Saturday, December 27, 2025, 6:33 [IST]
Other articles published on Dec 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+