For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ബംഗ്ലാദേശിന് 8ന്റെ പണി!! പിന്‍മാറ്റം കാരണം നഷ്ടമായത് എത്ര? കണക്കുകള്‍ പുറത്ത്

ഐസിസി ടി20 ലോകകപ്പ് ബഹിഷ്‌കരിക്കുകയെന്ന കടുപ്പമേറിയ തീരുമാനം ബംഗ്ലാദേശ് ഒടുവില്‍ എടുത്തിരിക്കുകയാണ്. സര്‍ക്കാരുമായുള്ള അടിയന്തര ചര്‍ച്ചകള്‍ക്കു ശേഷമാണ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയാണെന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. സുരക്ഷാ ഭീഷണി കാരണം ഇന്ത്യയില്‍ കളിക്കാനാവില്ലെന്നും വേദി മാറ്റി നല്‍കണമെന്നുമായിരുന്നു അവരുടെ ആവശ്യം. പക്ഷെ ഐസിസി ഇതു തള്ളുകയും ചെയ്തു.

ഇതോടെ ബംഗ്ലാദേശിനു പകരം അവരുടെ ഗ്രൂപ്പിലേക്കു പകരക്കാരായി മറ്റൊരു ടീമിനെ ഉള്‍പ്പെടുത്താനൊരുങ്ങുകയാണ് ഐസിസി. നേരത്തേ ലോകകപ്പില്‍ കളിച്ചിട്ടുള്ള സ്‌കോട്ട്‌ലാന്‍ഡായിരിക്കും ഈ ടീമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റ്ിനു യോഗ്യത നേടാന്‍ കഴിയാതെ പോയ ടീമുകളില്‍ റാങ്കിങില്‍ മുന്നിലുള്ളത് സ്‌കോട്ട്‌ലാന്‍ഡായതിനാലാണ് അവരെ ഐസിസി പരിഗണിക്കുന്നത്.

BANGLADESH

എന്നാല്‍ ടി20 ലോകകപ്പില്‍ നിന്നും ബംഗ്ലാദേശ് പിന്‍മാറിയതു കൊണ്ട് ഐസിസിക്കു വലിയ നഷ്ടമൊന്നും സംഭവിക്കാന്‍ പോവുന്നില്ല. പക്ഷെ ബംഗ്ലാദേശിനു എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്. വലിയ സാമ്പത്തിക നഷ്ടം ഇതു കാരണം അവര്‍ക്കു നേരിടേണ്ടതായി വരും. ടൂര്‍ണമെന്റ് ബഹിഷ്‌കരിച്ചതിന്റെ പേരില്‍ എത്ര പണമാണ് ബംഗ്ലാദേശിനു നഷ്ടമായിട്ടുള്ളതെന്നു നോക്കാം.

ബംഗ്ലാദേശ് 'വെളളം കുടിക്കും'

ഇന്ത്യയില്‍ ടി20 ലോകകപ്പ് കളിക്കാന്‍ തയ്യാറാവാതിരുന്നതു കാരണം വലിയ സാമ്പത്തിക നഷ്ടമാണ് ബംഗ്ലാദേശിനുണ്ടായിട്ടുളളത്. വാര്‍ത്ത എജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ പിന്‍മാറ്റം കാരണം ബംഗ്ലാദേശിന്റെ നഷ്ടം 240 കോടിയോളം രൂപയാണ്. ഈ ഈ ടൂര്‍ണമെന്റില്‍ കളിച്ചിരുന്നെങ്കില്‍ ഐസിസി വരുമാനത്തില്‍ നിന്നും അവര്‍ക്കു ലഭിക്കേണ്ടിയിരുന്ന തുകയാണിത്.

ഇതു മാത്രമല്ല, മറ്റു വഴികളിലൂടെയും ബംഗ്ലാദേശ് ക്രിക്കറ്റിനു കനത്ത നഷ്ടം നേരിടേണ്ടതായി വരും. ബ്രോഡ്കാസ്റ്റ്്, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവ വഴിയുള്ള വരുമാവും അവര്‍ക്കു ലഭിക്കില്ല. വാര്‍ഷിക വരുമാനത്തിന്റെ ഏകദേശം 60 ശതമാനത്തോളം വരുമാനമാണ് ഈയൊരു വലിയ തീരുമാനം കൊണ്ടു മാത്രം ബംഗ്ലാദേശിനു നഷ്ടമാവാന്‍ പോവുന്നത്.

ലോകകപ്പില്‍ നിന്നുള്ള പിന്‍മാറ്റത്തോടെ ഇന്ത്യയുമായുളള അവരുടെ ക്രിക്കറ്റ് ബന്ധത്തിലും വിള്ളല്‍ വീഴും. ഈ വര്‍ഷമവസാനം ബംഗ്ലാദേശുമായുള്ള പരമ്പരയും ഇതോടെ ഇന്ത്യ റദ്ദാക്കിയേക്കും.

ഇതു കാരണം ഈ വര്‍ഷം കളിക്കുന്ന മറ്റു 10 പരമ്പരകള്‍ക്കു തുല്യമായ സാമ്പത്തിക നഷ്ടമാണ് ബംഗ്ലാദേശിനുണ്ടാവുക. മാത്രമല്ല ഭാവിയില്‍ ബംഗ്ലാദേശുമായി ഒരു പരമ്പരയിലും കളിക്കാനും ബിസിസിഐ ഇനി തയ്യാറായേക്കില്ല. ഇതു അവര്‍ക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യും.

കളിക്കാരുടെ താല്‍പ്പര്യം മാനിച്ചില്ല

ബംഗ്ലാദേശ് താരങ്ങളുടെ താല്‍പ്പര്യം പോലും പരിഗണിക്കാതെയാണ് ഇത്തവണ ടി20 ലോകകപ്പില്‍ കളിക്കേണ്ടന്ന കടുപ്പമേറിയ തീരുമാനം ബംഗ്ലാദേശ് സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും ചേര്‍ന്നെടുത്തത്. ലോകകപ്പില്‍ കളിക്കുന്നതുമായി ബന്ധപ്പെട്ട് കളിക്കാരുമായി ക്രിക്കറ്റ് ബോര്‍ഡ് ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയില്‍ കളിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നായിരുന്നു അവര്‍ അറിയിച്ചത്.

പക്ഷെ ഇതു പരിഗണിക്കാതെയാണ് സര്‍ക്കാരുമായി ക്രിക്കറ്റ് ബോര്‍ഡ് ചര്‍ച്ച നടത്തിയത്. ഒടുവില്‍ ടീമിനെ ഇന്ത്യയിലേക്കു അയക്കേണ്ടതില്ലെന്ന തീരുമാനം സര്‍ക്കാരിന്റെ കായിക ഉപദേഷ്ടാവും നിയമോപദേശകനുമായ ആസിഫ് നസ്‌റുല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

Story first published: Friday, January 23, 2026, 12:17 [IST]
Other articles published on Jan 23, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+