അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനെ കുറിച്ച് പ്രവചനം നടത്തി ട്രോളിന് ഇരയായിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ പേസര്‍ ജാസണ്‍ ഗില്ലെസ്പി. ഐപിഎല്‍ വിന്നിങ് കോച്ചും ഓസീസ് ടീമിലെ മുന്‍ സഹതാരവുമായിരുന്ന ഡാരന്‍ ലേമാനാണ് ഗില്ലെസ്പിയെ തമാശരൂപേണ പരിഹരിച്ച്.
ഏഷ്യന്‍ ക്രിക്കറ്റിലെ പുതിയ ശക്തികളായി വളരെ വേഗത്തില്‍ ഉയര്‍ന്ന വരുന്ന ടീമായ അഫ്ഗാനിസ്താനെ കുറിച്ചായിരുന്നു പാകിസ്തന്റെ മുന്‍ കോച്ച് കൂടിയായ ഗില്ലെസ്പിയുടെ വമ്പന്‍ പ്രവചനം. പക്ഷെ ഇതിനെ ലേമാന്‍ പൂര്‍ണമായും തള്ളിയിരിക്കുകയാണ് ലേമാന്‍. സ്റ്റാര്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ റാഷിദ് ഖാന് കീഴില്‍ ലോകകപ്പിനുള്ള അഫ്ഗാന്റെ 15 അംദ സ്‌ക്വാഡിനെ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഗില്ലെസ്പിയുടെ പ്രവചനം
വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ അഫ്ഗാനിസ്താന്‍ ടീം ഫൈനലിലെത്തുന്ന ഞെട്ടിക്കുന്ന പ്രവചനമാണ് ജാസണ്‍ ഗില്ലെസ്പി നടത്തിയത്. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റ ഈ സര്‍പ്രൈസ് പ്രവചനം. ഇതിനു പിന്നാലെയായിരുന്നു ഗില്ലെസ്പിയെ തമാശരൂപേണ ഡാരന്‍ ലേമന്‍ കളിയാക്കിയത്.
ഐ ലൗ യാ ഡിസ്, പക്ഷെ അവര്‍ എത്തില്ല, അതിന് അടുത്തു പോലും എത്തില്ലെന്നായിരുന്നു ലേമന്റെ പ്രതികരണം. ഫൈനല്‍ പോയിട്ട് സെമി ഫൈനലില്‍ പോലും അഫ്ഗാനിസ്താന്‍ എത്തില്ലെന്നാണ് തമാശരൂപണ കൂട്ടുകാരനെ അദ്ദേഹം കളിയാക്കിയത്. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ ചാംപ്യന്‍മാരാക്കിയ കോച്ച് കൂടിയാണ് ലേമന്‍
അതേസമയം, ടി20 ലോകകപ്പ് ചരിത്രമെടുക്കുകയാണെങ്കില്‍ ഇതുവരെ ഫൈനലിലെത്താന്‍ കഴിയാത്ത ടീമുകൡലൊന്നാണ് അഫ്ഗാനിസ്താന്‍. 2024ല്‍ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടന്ന അവസാന എഡിഷനില്‍ സെമി ഫൈനലിലെത്തിയതാണ് അവരുടെ എക്കാലത്തെയും മികച്ച പ്രകടനം. പക്ഷെ സെമിയില്‍ സൗത്താഫ്രിക്കയോടു കനത്ത തോല്‍വിയേറ്റു വാങ്ങി അഫ്ഗാന്‍ പുറത്താവുകയായിരുന്നു.
ഈ ടൂര്‍ണമെന്റില്‍ ചില വമ്പന്‍ അട്ടിമറി വിജയങ്ങള്‍ കുറിക്കാന്‍ അഫ്ഗാന് സാധിച്ചിരുന്നു. ഗ്രൂപ്പുഘട്ടത്തില്‍ കരുത്തരായ ന്യൂസിലാന്‍ഡിനെ ഞെട്ടിച്ച അവര്‍ സൂപ്പര്‍ എട്ടിലും മറ്റൊരു വമ്പന്‍ വിജയം കുറിക്കുകയും ചെയ്തു. കിരീട ഫേവറിറ്റുകളിലൊന്നും മുന്‍ ചാംപ്യന്‍മാരുമായ ഓസ്‌ട്രേലിയയെയാണ് അഫ്ഗാന്‍ വീഴ്ത്തിയത്.
പക്ഷെ സെമിയില്‍ സൗത്താഫ്രിക്കന്‍ കരുത്തിനു മുന്നില്‍ അവര്‍ തകര്‍ന്നടിയുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ബാറ്റിങ്‌നിര ചീട്ടുകൊട്ടാരം കണക്കെ വെറും 56 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. മറുപടിടിയില്‍ ഒമ്പതോവറിനുള്ളില്‍ സൗത്താഫ്രിക്ക അനായാസം വിജയത്തിലെത്തുകയും ചെയ്തു.
അഫ്ഗാനിസ്ഥാന്റെ ടി20 ലോകകപ്പ് സ്‌ക്വാഡ്
റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), ഇബ്രാഹിം സദ്രാന്‍ (വൈസ് ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് ഇസ്ഹാഖ് (വിക്കറ്റ് കീപ്പര്‍), സെദിഖുള്ള അടല്‍, ദര്‍വീഷ് റസൂലി, ഷാഹിദുല്ല കമാല്‍, അസ്മത്തുള്ള ഒമര്‍സായി, ഗുല്‍ബദിന്‍ നായിബ്, മുഹമ്മദ് നബി, നൂര്‍ അഹമ്മദ്, മുജീബുര്‍ റഹ്മാന്‍, നവീനുള്‍ ഹഖ്, ഫസല്‍ ഹഖ് ഫറൂഖി, അബ്ദുള്ള അഹമ്മദ്‌സായ്.