Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ഗില്ലിനെപ്പറ്റി വിഷമം!! അവസരമുടന്‍, അഗാര്‍ക്കറിന് റേറ്റിങെത്ര? ഞെട്ടിച്ച് ഭാജി

ഐസിസി ടി20 ലോകകപ്പിനായി തിരഞ്ഞെടുത്തിട്ടുള്ള ഇന്ത്യന്‍ ടീമിനെ കകുറിച്ച് വിശകല നടത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍. വളരെ കടുപ്പമേറിയ ചില കോളുകള്‍ മുഖ്യ സെലക്ടര്‍ അജിത് അഗാക്കര്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകകപ്പിനും മാസം ന്യൂസിലാന്‍ഡിനെതിരേ തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയ്ക്കും ഒരേ സ്‌ക്വാഡിനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. മുന്‍ വൈസ് ക്യാപ്റ്റനും യുവ ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയാണ് ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിക്കപ്പെട്ടത്. ജിതേഷ് ശര്‍മയ്ക്കും ടീമില്‍ സ്ഥാനം ലഭിച്ചില്ല.

AJIT AGARKAR

അഗാര്‍ക്കറിന്റെ റേറ്റിങ്

ഇന്ത്യന്‍ ടി20 ലോകകപ്പ് ടീം സെലക്ഷനില്‍ വളരെ ബോള്‍ഡായ ചില കോളുകളെടുത്ത മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനെ പ്രശംസിച്ചിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്.

ഇപ്പോള്‍ തിരഞ്ഞെടുത്തിട്ടുള്ള ഇന്ത്യന്‍ ടീം വളരെ മികച്ചതാണ്. ഈ ടീം സെലക്ഷനില്‍ അജിത്തിന് (അജിത് അഗാര്‍ക്കര്‍) 10ല്‍ 10 നല്‍കണമെന്നു ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ ശുഭ്മന്‍ ഗില്ലിനോടു അല്‍പ്പം വിഷമമമുണ്ട്. പക്ഷെ അവനു കൂടുതല്‍ അവസരങ്ങള്‍ ഉടന്‍ ലഭിക്കും.

മുഴുവന്‍ താരങ്ങളും അവരുടേതായ രീതിയില്‍ മാച്ച് വിന്നര്‍മാരാണ്. ഇത്തരമൊരു ടീമിനെ ലഭിച്ചതിലൂടെ നമ്മള്‍ തുടര്‍ച്ചയായ രണ്ടാം ലോക കിരീടം നേടുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു സംസാരിക്കവെ ഹര്‍ഭജന്‍ വ്യക്തമാക്കി.

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മാച്ച് വിന്നര്‍മാരുടെ പ്രകടനം വളരെ പ്രധാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൂര്യകുമാര്‍ യാദവ് ഒരുപാട് റണ്‍സ് നേടിയിട്ടില്ല. പക്ഷെ ലോകകപ്പിലേക്കു വരുമ്പോള്‍ വലിയ താരങ്ങളല്‍ നിന്നും മികച്ച പ്രകടനങ്ങള്‍ നമുക്കാവശ്യമാണ്. വമ്പന്‍ മല്‍സരങ്ങളില്‍ സൂര്യ കൂടുതല്‍ തിളങ്ങുക തന്നെ ചെയ്യും.

അഭിഷേക് ശര്‍മ തനിച്ചു തന്നെ ചില മല്‍സരങ്ങളില്‍ ടീമിനെ ജയിപ്പിക്കും. ഹാര്‍ദിക് പാണ്ഡ്യയുടെ ഇപ്പോഴത്തെ ഫോം പരിഗണിക്കുമ്പോള്‍ അദ്ദേഹം ഇന്ത്യയുടെ നിര്‍ണായക താരമായിരിക്കും. പേസ് ബൗളിങ് വിഭാഗത്തില്‍ നമുക്കു ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങുമുണ്ടെന്നും ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു.

ടി20 ബാറ്ററെന്ന നിലയില്‍ വളരെ മോശം ഫോമിലൂടെയാണ് സൂര്യ കടന്നുപോവുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി ഒരു ഫിഫ്റ്റി പോലും അദ്ദേഹം നേടിയിട്ടില്ല. 19 ഇന്നിങ്‌സുകളില്‍ നിന്നും സ്‌കോര്‍ ചെയ്തത് വെറുംന 218 റണ്‍സാണ്. 13.62 എന്ന മോശം ശരാശരിയോടെയാണിത്. ഏറ്റവുമവസാനം സൗത്താഫ്രിക്കയുമായി കളിച്ച പരമ്പരയിലും സ്‌കൈ ഫ്‌ളോപ്പായി മാറി.

ഗില്‍ തിരിച്ചുവരും

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം ലഭിച്ചില്ലെങ്കിലും ശുഭ്മന്‍ ഗില്ലിനു അധികം വൈകാതെ ന്നെ മടങ്ങിയെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹര്‍ഭജന്‍ സിങ്.
കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലൂടെയാണ് ഒരു വര്‍ഷത്തെ ഗ്യാപ്പിനു ശേഷം ടി20 ടീമിലേക്കു ഗില്‍ തിരിച്ചുവിളിക്കപ്പെട്ടത്.

SHUBMAN GILL

പക്ഷെ ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ അദ്ദേഹത്തിനായില്ല. 15 ഇന്നിങ്‌സുകളില്‍ നിന്നും 24.25 ശരാശരിയില്‍ 137.26 സ്‌ട്രൈക്ക് റേറ്റില്‍ നേടാനായത് 291 റണ്‍സാണ്. ഒരു ഫിഫ്റ്റി പോലും ഇതില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടില്ല. തുടര്‍ന്നാണ് ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ഗില്‍ ഒഴിവാക്കപ്പെട്ടത്.

ശുഭ്മന്‍ ഗില്‍ ടി20 ടീമിലേക്കു മടങ്ങിയെത്തുക തന്നെ ചെയ്യും. അവന്റെ തിരിച്ചുവരുവുമായി ബന്ധപ്പെട്ട് എനിക്കു ഒരു തരത്തിലുമുള്ള സംശയവുമില്ല. ടി20 ഫോര്‍മാറ്റ് ആയതുകൊണ്ടും ടീം ഇന്ത്യ ആഗ്രഹിച്ച ടീം കോമ്പിനേഷനും കാരണമാണ് ശുഭ്മന്‍ ഒഴിവാക്കപ്പെട്ടതെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, January 6, 2026, 10:40 [IST]
Other articles published on Jan 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+