Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നയിക്കാന്‍ ഗില്‍!! വൈഭവുമെത്തും? സഞ്ജു പുറത്തേക്ക്; ലോകകപ്പിനു ശേഷം മാറ്റങ്ങളിങ്ങനെ

ടീം ഇന്ത്യ വീണ്ടുമൊരു ലോകകപ്പ് വര്‍ഷത്തിലേക്കു കടന്നിരിക്കുകയാണ്. അടുത്ത മാസമാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി ഐസിസി ടി20 ലോകകപ്പ് തുടങ്ങാനിരിക്കുന്നത്. 2024ല്‍ കരീബിയന്‍ മണ്ണില്‍ സ്വന്തമാക്കിയ ലോക കിരീടം നിലനിര്‍ത്താനുറച്ചായിരിക്കും സൂര്യകുമാര്‍ യാദവിനു കീഴില്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയിറങ്ങുക.

ടി20 സ്‌പെഷ്യലിസ്റ്റുകളുള്‍പ്പെടുന്ന ശക്തമായ 15 അംഗ സ്‌ക്വാഡിനെയാണ് ലോകകപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കിരീടം നേടിയാലും ഇല്ലെങ്കിലും ടൂര്‍ണമെന്റിനു ശേഷം ചില മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം. ഇവ എന്തൊക്കെയാവുമെന്നു നമുക്കു പരിശോധിക്കാം.

SHUBMAN GILL

ഈ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

ടി20 ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമില്‍ വന്നേക്കാവുന്ന ആദ്യത്തെ മാറ്റം ക്യാപ്റ്റന്‍സിയിലായിരിക്കും. ടൂര്‍ണമെന്റിനു ശേഷം സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്തു മാറ്റുമെന്നാണ് വിവരം. കാരണം 36ാം വയസ്സിലേക്കു കടക്കുന്ന അദ്ദേഹത്തിനു വീണ്ടുമൊരു അങ്കത്തിനു ബാല്യമുണ്ടാവില്ല. ക്യാപ്റ്റന്‍സി നഷ്ടമാവന്നതിനൊപ്പം ടി20 ടീമില്‍ നിന്നും സൂര്യ പുറത്താവാനും സാധ്യത കൂടുതലാണ്.

2028ലെ അടുത്ത ടി20 ലോകകപ്പ് ലക്ഷ്യമിട്ട് പുതിയൊരു ടീമിനെ വാര്‍ത്തെടക്കാനായിരിക്കും ബിസിസിഐയുടെ പ്ലാന്‍. സൂര്യക്കു ശേഷം ടീമിനെ നയിക്കാനുള്ള ചുമതല ശുഭ്മന്‍ ഗില്ലിലേക്കു വരുമെന്നു തന്നെ ഉറപ്പിക്കാം. ടി20 ലോകകപ്പില്‍ നിന്നും ഒഴിവാക്കപ്പട്ടെങ്കിലും ഭാവി ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി അദ്ദേഹത്തെയാണ് ബിസിസിഐയ്ക്കു താല്‍പ്പര്യം. അതിനാല്‍ ലോകകപ്പ് കഴിഞ്ഞാല്‍ ടി20 ടീമിലേക്കു ഗില്ലിന്റെ മടങ്ങിവരവും കാണാനായേക്കും.

മോശം സ്‌ട്രൈക്ക് റേറ്റും പവര്‍പ്ലേ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നതുമാണ് ഇപ്പോള്‍ ഗില്ലിന്റെ പ്രശനങ്ങള്‍. എന്നാല്‍ അടുത്ത ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സനൊപ്പം ഈ വീക്ക്‌നെസുകള്‍ മറികടക്കാനുള്ള വഴി അദ്ദേഹം കണ്ടെത്തിയേക്കുകയും ചെയ്യും.

സൂര്യക്കു പകരം നായകനായി ഗില്‍ വരുന്നതു കഴിഞ്ഞാല്‍ ഇന്ത്യന്‍ ടി20 ടീമിലെ രണ്ടാമത്തെ വലിയ മാറ്റം ഓപ്പണിങിലായിരിക്കും. കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റം ഈ വര്‍ഷം പ്രതീക്ഷിക്കാം. ഇന്ത്യയുടെ ജൂനിയര്‍ ടീമുകള്‍ക്കായി കളിച്ച എല്ലാ ഫോര്‍മാറ്റുകളിലും തകര്‍പ്പന്‍ പ്രകടനമാണ് വൈഭവ് നടത്തിക്കൊണ്ടിരിക്കുന്നത്.

അതുകൊണ്ടു തന്നെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെപ്പോലെ വൈഭവിനെ എത്രയും വേഗത്തില്‍ സീനിയര്‍ ടീമിലേക്കു കൊണ്ടുവരണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ചില മുന്‍ താരങ്ങളും ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞു. അതിനാല്‍ 2028ലെ ലോകകപ്പ് മുന്നില്‍ കണ്ട് അഭിഷേക് ശര്‍മയുടെ ഓപ്പണിങ് പങ്കാളായായി വൈഭവിനെ കൊണ്ടുവരാനുള്ള സാധ്യതയും കൂടുതലാണ്.

VAIBHAV SURYAVANSHI

അഭിഷേകും വൈഭവും ടി20യിലെ പുതിയ ഓപ്പണിങ് ജോടികളാവുമ്പോള്‍ ക്യാപ്റ്റന്‍ ഗില്ലിന് ഈ റോള്‍ വിട്ടുകൊടുക്കേണ്ടതായി വരും. മൂന്നാം നമ്പറിലാവും അദ്ദേഹം ബാറ്റ് ചെയ്‌തേക്കുക. നാലാമനായി തിലക് വര്‍മയുമുണ്ടാവും. വിക്കറ്റ് കീപ്പിങിലായിരിക്കും ടി20 ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമില്‍ വരാനിടയുള്ള അടുത്ത മാറ്റം. നിലവില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ് ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍.

പക്ഷെ ലോകകപ്പിനു ശേഷം അദ്ദേഹം ഈ റോളില്‍ തുടരാനുള്ള സാധ്യത കുറവാണ്. കാരണം വൈഭവും ക്യാപ്റ്റനായി ഗില്ലും വരുന്നതോടെ സഞ്ജുവിനു മുനിരയില്‍ ബാറ്റ് ചെയ്യാനുള്ള അവസരം ലഭിക്കില്ല. മധ്യനിരയിലാണെങ്കില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡും മോശമാണ്.

ഇപ്പോഴത്തെ ക്യാപ്റ്റന്‍ സൂര്യയില്‍ നിന്നും ലഭിക്കുന്നതു പോലെയാരു പിന്തുണ ഗില്ലിന്റെ ഭാഗത്തു നിന്നും സഞ്ജു ഒട്ടും പ്രതീക്ഷിക്കേണ്ടതുമില്ല. അദ്ദേഹത്തിനു പകരം ടി20യില്‍ ഇന്ത്യയുടെ പുതിയ കീപ്പര്‍മാരായി ഇഷാന്‍ കിഷനും ധ്രുവ് ജുറേലും വന്നേക്കും. കാരണം മധ്യനിരയില്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കുന്നവരാണ് ഇരുവരും. അതിനാല്‍ ഇനി കീപ്പിങ് ദൗത്യം ഇവര്‍ക്കു ലഭിച്ചേക്കുകയും ചെയ്യും.

Story first published: Thursday, January 1, 2026, 12:14 [IST]
Other articles published on Jan 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+