For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗില്ലിനെ പുറത്താക്കി, സൂര്യ അതിനേക്കാള്‍ ദുരന്തം!! എന്നിട്ടും സേഫ്, കാരണമിങ്ങനെ

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ശുഭ്മന്‍ ഗില്‍ തഴയപ്പെട്ടപ്പോള്‍ അതിനേക്കാള്‍ മോശം ഫോമിലുള്ള നായകന്‍ സൂര്യകുമാര്‍ യാദവിനെ എന്തിനു നിലനിര്‍ത്തിയെന്നു ചോദ്യങ്ങളുയര്‍ന്നു കഴിഞ്ഞു. ഓപ്പണറെന്ന നിലയില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാത്തതു കാരണമാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ ഗില്ലിനെ പുറത്താക്കിയതെന്നു എല്ലാവര്‍ക്കുമറിയാം.

ഫോമാണ് മാനദണ്ഡമെങ്കില്‍ ഗില്ലിനൊപ്പം തീര്‍ച്ചയായും ടീമിനു പുറത്തു പോവേണ്ടയാളാണ് സൂര്യ. കാരണം അത്ര മാത്രം പരിതാപകരാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായയ സ്‌കൈയുടെ ബാറ്റിങ് പ്രകടനം. എന്നിട്ടും അദ്ദഹത്തെ എന്തുകൊണ്ട് ലോകകപ്പിലും നായകനായി നിലനിര്‍ത്തിയെന്നതിന്റെ കാരണം ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

SHUBMAN GILL

ഗില്ലിന്റെ പുറത്താവല്‍

ഇന്ത്യയുടെ അടുത്ത ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനെന്നു ചൂണ്ടിക്കാണിക്കപ്പെട്ട താരമാണ് ശുഭ്മന്‍ ഗില്‍. ഈ വര്‍ഷമാണ് അദ്ദേഹത്തെ ടെസ്റ്റ്, ഏകദിന ടീമുകളുടെ സ്ഥിരം ക്യാപ്റ്റനായും നിയമിച്ചത്. ഇതിഹാസങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത പോസ്റ്റര്‍ ബോയ് ആയി ഗില്ലിനെ വളര്‍ത്താനുമുള്ള ശ്രമത്തിലാണ് ബിസിസിഐ.

ഇതിന്റെ ഭാഗമായാണ് രോഹിത് വിരമിച്ച ശേഷം അദ്ദേഹത്തെ പുതിയ ടെസ്റ്റ് ക്യാപ്റ്റനാക്കിയത്. അധികം വൈാകെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും യീതൊരു കാരണവുമില്ലാതെ രോഹിത്തിനെ പുറത്താക്കി ഗില്ലിനു ചുമതല നല്‍കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഗംഭീറുമായി രോഹിത് ഇപ്പോള്‍ പിണക്കത്തിലുമാണ്.

അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കി പകരം ഗില്ലിനെ ക്യാപ്റ്റനാക്കായിരുന്നു ബിസിസിഐയുടെ പദ്ധതി. ഇതു മുന്നില്‍ കണ്ടാണ് ഏഷ്യാ കപ്പില്‍ വൈസ് ക്യാപ്റ്റന്‍സി നല്‍കി അദ്ദേഹത്തെ ടി20 ടീമിലേക്കു തിരികെ കൊണ്ടുവന്നത്. പക്ഷെ ഇവിടെ ബിസിസിഐയുടെ കണക്കുകൂട്ടല്‍ പാടെ പിഴച്ചു.

മറ്റു രണ്ടു ഫോര്‍മാറ്റുകളിലെയും പോലെ ടി20യില്‍ ബാറ്റിങില്‍ ഗില്‍ ക്ലച്ച് പിടിച്ചില്ല. ഈ വര്‍ഷം തുടര്‍ച്ചയായി 15 ടി20കളിലാണ് അദ്ദേഹത്തെ ഓപ്പണിങില്‍ പരീക്ഷിച്ചത്. പക്ഷെ ഒരു ഫിഫ്റ്റി പോലും ഗില്ലിന്റെ ബാറ്റില്‍ നിന്നും വന്നില്ല. എങ്കിലും ലോകകപ്പിലും അദ്ദേഹത്തിനു പിന്തുണ ലഭിക്കുമെന്നു തന്നെയാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ ടീം പ്രഖ്യാപിച്ചപ്പോള്‍ ഗില്ലിന്റെ പേരില്ല.

സെലക്ഷന്‍ കമ്മിറ്റിയുടെ ഈ ബോള്‍ഡ് കോളിനെതിരേ കൂടുതലും പോസിറ്റീവ് പ്രതികരണങ്ങളാണ് വിവിധ കോണുകളില്‍ നിന്നുയര്‍ന്നത്. മുന്‍ താരങ്ങളും ആരാധകരുമെല്ലാം ഇതിനെ പ്രശംസിക്കുകയും ചെയ്തു. ടീമിനേക്കാള്‍ വലുതല്ല ഒരു താരവുമെന്ന സന്ദേശം കൂടിയാണ് ഇതു നല്‍കിയത്.

SURYAKUMAR YADAV

ഗില്ലിനെ ഒഴിവാക്കുകയെന്നത് വളരെ കടുപ്പവും അതോടൊപ്പം ടീമിനു ആവശ്യമായ തീരുമാനം കൂടിയാണ്. ടീമിിന്‍െ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. ഗില്ലിനെ വച്ചുള്ള പ്ലാന്‍ ടി20യില്‍ വര്‍ക്കാവുന്നില്ലെന്നു ടീമിന്റെ ചുമതലയുള്ളവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ടീം സെലക്ഷന്‍ ദിവസമാണ് ഗില്ലിനെ ഒഴിവാക്കി അവര്‍ ഈ തിരുത്തല്‍ നടത്തിയതെന്നും അടുത്ത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.

എന്തുകൊണ്ട് സൂര്യയെ മാറ്റിയില്ല?

ശുഭ്മന്‍ ഗില്ലിനെ മോശം ഫോം കാരണം മാറ്റിയിട്ടും സൂര്യകുമാര്‍ യാദവിനെ എന്തുകൊണ്ട് നായകനായി നിലനിര്‍ത്തിയെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.

ലോകകപ്പ് സെലക്ഷന്‍ മീറ്റിങില്‍ ആരും ക്യാപ്റ്റനെ ഒഴിവാക്കാന്‍ പോവുന്നില്ല. അതു വലിയ വിഡ്ഢിത്തമായി മാറുമെന്നും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ചിട്ടുള്ള 22 ടി20 ഇന്നിങ്‌സുകളെടുത്താല്‍ ഒരു ഫിഫ്റ്റി പോലും സൂര്യക്കു നേടാനായിട്ടില്ല. 244 റണ്‍സ് മാത്രമാണ് ഇത്രയും ഇന്നിങ്‌സുകളില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം.

Story first published: Monday, December 22, 2025, 14:48 [IST]
Other articles published on Dec 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+