Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2026: ഗില്‍ 'ബി' ടീമിലുമില്ല!! ജയ്‌സ്വാള്‍- റുതു ഓപ്പണിങ്, ചോപ്രയുടെ ബദല്‍ 11

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ഇടം ലഭിക്കാതെ പോയവരെ മാത്രം ഉള്‍പ്പെടുത്തി ഒരു ബദല്‍ ഇലവന്‍ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാള് ചോപ്ര. സ്വന്തം എക്‌സ് ഹാന്റിലിലൂടെയാണ് പുതിയ ലുക്കിലുള്ള ശക്തമായ ഒരു ടീമിനെ അദ്ദേഹം പുറത്തുവിട്ടത്.

നേരത്തേ പ്രഖ്യാപിച്ച ഇന്ത്യയുടെ പ്രധാന സ്‌ക്വാഡില്‍ നിന്നും തഴയപ്പെട്ട മുന്‍ വൈസ് ക്യാപ്റ്റനും യുവ ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിനു ചോപ്രയുടെ പുതിയ ടീമിലും സ്ഥാനം ലഭിച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ആരൊക്കെയാണ് ചോപ്രയുടെ ഇന്ത്യന്‍ ഇലവനിലുള്ളതെന്നു നമുക്കു പരിശോധിക്കാം.

JAISWAL

ചോപ്രയുടെ 11ല്‍ ഇവര്‍

ശുഭമന്‍ ഗില്ലിനെ തഴഞ്ഞ ആകാശ് ചോപ്ര ഇന്ത്യയുടെ ഓപ്പണിങ് ജോടികളായി തിഞ്ഞെടുത്തത് യുവ അഗ്രസീവ് ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്സ്വാളിനെയും വലംകൈയന്‍ ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദിനെയുമാണ്. രണ്ടു പേരും ഇപ്പോള്‍ പൂര്‍ണമായും ടീമിനു പുറത്തായ താരങ്ങളും കൂടിയാണ്.

ഇന്ത്യക്കായി 23 ടി20കളില്‍ കളിച്ചു കഴിഞ്ഞ താരമാണ് ജയ്‌സ്വാള്‍. 36.15 ബാറ്റിങ് ശരാശരിയും 164 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. റുതുരാജും 23 ടി20കളില്‍ തന്നെയാണ് ഇന്ത്യക്കായി ഇറങ്ങിയത്. 39.56 ശരാശരിയില്‍ 143.53 സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സും സ്‌കോര്‍ ചെയ്തു. രണ്ടു പേരും ടി20യില്‍ ഓരോ സെഞ്ച്വറികള്‍ വീതം നേടിയ താരങ്ങളും കൂടിയാണ്.

മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യരെയാണ് ഇലവനില്‍ ചോപ്ര ഉള്‍പ്പെടുത്തിയത്. 2023 ഡിസംബറിനു ശേഷം ഇന്ത്യക്കായി ടി20യില്‍ കളിച്ചിട്ടില്ലെങ്കിലും ഐപിഎല്ലില്‍ അദ്ദേഹം തകര്‍പ്പന്‍ ഫോമിലാണ്. കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ് 17 കളിയില്‍ നിന്നും അടിച്ചെടുത്തത് 600ന് മുകളില്‍ റണ്‍സാണ്.

ചോപ്രയുടെ ഇലവനിലെ നാലും അഞ്ചും സ്ഥാനക്കാര്‍ വിക്കറ്റ് കീപ്പര്‍മാരായ റിഷഭ് പന്തും ജിതേഷ് ശര്‍മയുമാണ്. കഴിഞ്ഞ ടി20 ലോകകപ്പിലെ മുഴുവന്‍ മല്‍സരങ്ങളിലും ടീമിനായി വിക്കറ്റ് കാത്തത് റിഷഭാണ്.

പക്ഷെ ടി20ില്‍ മോശം റെക്കോര്‍ഡായതിനാല്‍ തന്നെ ഇപ്പോള്‍ അദ്ദേഹം ടീമിനു ഏഴയലത്തു പോലുമില്ല. ജിതേഷാവട്ടെ അവസാന നിമിഷമാണ് വരാനിരിക്കുന്ന ലോകകപ്പില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. ഇന്ത്യ അവസാനം കളിച്ച ഏഴു ടി20കളില്‍ ആറിലും വിക്കറ്റ് കാത്തത് ജിതേഷാണ്.

SHREYAS

ഓള്‍റൗണ്ടര്‍മാരായി ചോപ്രയുടെ ഇലവനിലെത്തിയത് നിതീഷ് കുമാര്‍ റെഡ്ഡിയും ക്രുനാല്‍ പാണ്ഡ്യയുമാണ്. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള താരമാണ് ക്രുനാല്‍. പക്ഷെ ദേശീയ ടീമില്‍ നിന്നും അദ്ദേഹം പൂര്‍ണമായും പുറത്താണ്.

ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ യുസ്വേന്ദ്ര ചഹലാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. തുടര്‍ന്ന് മൂന്നു ഫാസ്റ്റ് ബൗളര്‍മാരും ടീമിന്റെ ഭാഗമാണ്. ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി തുടങ്ങിയവരാണിത്. 2023ന്റെ ഇഅവസാനത്തോടെയാണ് സ്റ്റാര്‍ സ്പിന്നറായ ചഹലിനെ അവസാനമായി ഇന്ത്യന്‍ ടീമില്‍ കണ്ടത്.

ചോപ്രയുടെ ബദല്‍ ഇന്ത്യന്‍ ലോകകപ്പ് 11

റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ജിതേഷ് ശര്‍മ, നിതീഷ് കുമാര് റെഡ്ഡി, ക്രുനാല്‍ പാണ്ഡ്യ, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചഹല്‍.

സബുകള്‍- കെഎല്‍ രഹുല്‍, മുഹമ്മദ് സിറാജ്.

Story first published: Wednesday, December 24, 2025, 17:59 [IST]
Other articles published on Dec 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+