For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗില്‍- ജയ്‌സാള്‍ ഓപ്പണിങ്!! ശ്രേയസ് ക്യാപ്റ്റന്‍, ഫിനിഷറായി ജിതേഷ്; ഒഴിവാക്കപ്പെട്ടവരുടെ 11

20245ല്‍ സ്വന്തമാക്കിയ ഐസിസി ടി20 ലോകകപ്പ് നിലനിര്‍ത്താവുള്ള ഇന്ത്യന്‍ ടീം തയ്യാര്‍. സൂര്യകുമാര്‍ യാദവിനു കീഴില്‍ അതിശക്തമായ സ്‌ക്വാഡിനെയാണ് പുതിയ ദൗത്യത്തിനു ബിസിസിഐ നിയോഗിച്ചിരുന്നത്. മോശം പ്രകടനങ്ങളുടെ പേരില്‍ ടീമിനു ബാധ്യതയായി മാറിയ വൈസ്് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയതെന്നതും വളരെ ബോള്‍ഡായ തീരുമാനമാണ്.

മോശം പ്രകടനങ്ങള്‍ കാരണവും നിലവിലെ ടി20 പ്ലാനുകളുടെ ഭാഗമല്ലാത്തതിനാലും ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം ലഭിക്കാതെ പോയ ചില താരങ്ങളുണ്ട്. ഈ തരത്തില്‍ പുറത്തായവരെ മാത്രം ഉള്‍പ്പെടുത്തി ഒരു ലോകകപ്പ് ഇലവന്‍ തിരഞ്ഞെടുത്താല്‍ ആര്‍ക്കെല്ലാം സ്ഥാനം ലഭിക്കുമെന്നു നോക്കാം.

gilL JAISWAL

ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെ?

ഇന്ത്യക്കു വേണ്ടി ഓപ്പണിങ് റോളില്‍ കളിക്കുക മുന്‍ വൈസ് ക്യാപ്റ്റനും യുവ താരവുമായ ശുഭ്മന്‍ ഗില്ലും അഗ്രസീവ് ഇടംകൈയന്‍ ബാറ്ററായ യശസ്വ ജയ്‌സ്വാളുമായിരിക്കും. വ്യത്യസ്ത കാരണങ്ങളാല്‍ ലോകകപ്പ് സ്ഡ്വാഡില്‍ സ്ഥാനം ലഭിക്കാതെ പോയവരാണ് ഇരുവരും.

ഈ വര്‍ഷം ഓപ്പണറായി കളിച്ചിട്ടുള്ള 15 ടി20 ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും നേടാന്‍ ഗില്ലിനായിട്ടില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും അവസാന നിമിഷം അദ്ദേഹം ഒഴിവാക്കപ്പെടാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്.

എന്നാല്‍ അഭിഷേക് ശര്‍മയും സഞ്ജു സാംസണും ടി20യിലെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടിയായി മാറിയതോടെ അവസരം ലഭിക്കാതെ പോയ താരമാണ് ജയ്‌സ്വാള്‍. ഈ ഫോര്‍മാറ്റില്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും അദ്ദേഹത്തെ ഇപ്പോള്‍ ടീമിനു ആവശ്യമില്ല. എങ്കിലും ഭാവിയില്‍ ജയ്‌സ്വാള്‍ ശക്തമായി തിരിച്ചുവരവ് നടത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഗില്‍- ജയ്‌സ്വാള്‍ ജോടിക്കു ശേഷം ഈ ഇന്ത്യന്‍ ടീമില്‍ മൂന്ന്, നാല് സ്ഥാനങ്ങളില്‍ കൡക്കുക സ്റ്റാര്‍ ബാറ്റായ ശ്രേയസ് അയ്യരും ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗുമായിരിക്കും. നിലവില്‍ ടി20 ടീമിന്റെ ഭാഗമല്ലാത്ത താരമാണ് ശ്രേയസ്. ഒരു സമയത്തു മോശം സ്‌ട്രൈക്ക് റേറ്റും ഷോര്‍ട്ട് ബോള്‍ വീക്ക്‌നെസുമെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു. ഇതാണ് ശ്രേയസിനു ടീമില്‍ സ്ഥാനം നഷ്ടമാക്കിയത്.

ഈ രണ്ടു ദൗര്‍ബല്യങ്ങളും പരിഹരിച്ച അദ്ദേഹം ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പരാഗിന്റെ കാര്യമെടുത്താല്‍ ദേശീയ ടീമിനായി അരങ്ങേറിക്കഴിഞ്ഞെങ്കിലും താരനിബിഢമായ ഇപ്പോഴത്തെ ലൈനപ്പില്‍ അവസരമില്ല. എന്നാല്‍ പ്രായം അനുകൂലഘടകമായതിനാല്‍ ടീമിലേക്കു മടങ്ങിയെത്താന്‍ പരാഗിനു മുന്നില്‍ സമയമേറെയുണ്ട്.

ഓള്‍റൗണ്ടര്‍മാരായ നിതീഷ് കുമാര്‍ റെഡ്ഡിയും ക്രുനാല്‍ പാണ്ഡ്യയാണ് ഈ ലോകകപ്പ് ഇലവനില്‍ അഞ്ചും ആറും സ്ഥാനങ്ങളിലുള്ളത്. ബാറ്റിങിലും ബൗളിങിലും സംഭാവന നല്‍കാന്‍ സാധിക്കുന്നവരാണ് ഇരുവരും. പക്ഷെ ദേശീയ ടീമില്‍ നിന്നും പുറത്തായിരിക്കുകയാണ് ഇരുവരും. ഏഴാം നമ്പറില്‍ കളിക്കുക വിക്കറ്റ് കീപ്പറും ഫിനിഷറുമായ ജിതേഷ് ശര്‍മയാണ്.

SHREYAS IYER

ഗില്ലിനെപ്പോലെ തന്നെ അവസാന നിമിഷം ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ചീട്ട് കീറപ്പെട്ടയാളാണ് ജിതേഷ്. ഏറ്റവും അവസാനമായി കളിച്ച ടി20 പരമ്പരകളിലെല്ലാം അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ലോകകപ്പില്‍ ജിതേഷിനെ തഴഞ്ഞ സെലക്ടര്‍മാര്‍ പകരം ഇഷാന്‍ കിഷനെ തിരിച്ചു വിളിക്കുകയായിരുന്നു.

തഴയപ്പെട്ടവരുടെ ഇലവനില്‍ എട്ടു മുതല്‍ 11 വരെ സ്ഥാനങ്ങിലുള്ളത് ബൗളര്‍മാരാണ്. ടീമിന്റെ സ്പിന്‍ ആക്രമണത്തിന്റെ ചുമതല സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനാണ്. അദ്ദേഹത്തിനു കൂട്ടായി യുവ താരം രവി ബിഷ്‌നോയിയും ടീമിലുണ്ട്. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക മുഹമ്മദ് ഷമിയാണ്. ടീമിലെ രണ്ടാമത്തെ പേസര്‍ മുഹമ്മദ് സിറാജുമാണ്.

ഇന്ത്യയുടെ ലോകകപ്പ് 11

ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ക്രുനാല്‍ പാണ്ഡ്യ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Story first published: Sunday, December 21, 2025, 11:49 [IST]
Other articles published on Dec 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+