For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cuop 2026: ഏത് കിംഗ്..? എവിടുത്തെ കിംഗ്..? 'കിംഗ് ബാബറൊക്കെ' തീര്‍ന്നു, ഇനി മേലാല്‍ വിളിക്കരുത്!

ടി20 ലോകകപ്പില്‍ വലിയ വീരവാദം മുഴക്കിയെത്തിയ പാകിസ്ഥാനെ പറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഇന്നലെ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ 61 റണ്‍സിന് തോല്‍പ്പിച്ച് സൂപ്പര്‍ 8 ലേക്കും ഇന്ത്യ കാലെടുത്തുവെച്ചു. ഐസിസി ടൂര്‍ണമെന്റില്‍ ഇരുടീമുകളും പരസ്പരം 9 തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ട് തവണയും ഇന്ത്യയാണ് ജയിച്ചത്. അതിനാല്‍ തന്നെ കളിക്ക് മുന്‍പുള്ള പാകിസ്ഥാന്റെ വീരവാദത്തില്‍ വലിയ കാര്യമില്ല എന്ന് വ്യക്തമാകും.

ഇന്നലെത്തെ വിജയം അത് ഒന്നുകൂടി ഉറപ്പിക്കുന്നതായിരുന്നു. അതിനൊപ്പം സമകാലിക ക്രിക്കറ്റില്‍ പാകിസ്ഥാന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ ബാബര്‍ അസത്തെ ഇന്ത്യയുടെ വിരാട് കോലിയോട് ഉപമിക്കുന്നതിലും ഒരു അടിസ്ഥാനവുമില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. കോലിയെ ക്രിക്കറ്റില്‍ കിംഗ് കോലി എന്നാണ് വിളിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ കിംഗ് ബാബറാണ് എന്നാണ് പാകിസ്ഥാന്റെ വാദം.

T20 World Cup 2026

2010 കളുടെ അവസാനത്തിലും 2020 കളുടെ തുടക്കത്തിലും കുറച്ചു കാലത്തേക്ക്, ബാബര്‍ അസമിന്റെയും വിരാട് കോലിയുടെയും പേരുകള്‍ ഒരേ രീതിയില്‍ ഉച്ചരിക്കപ്പെട്ടിരുന്നു. പാകിസ്ഥാന്‍ ആരാധകര്‍ മാത്രമല്ല, ക്രിക്കറ്റ് ഇതിഹാസങ്ങള്‍ പോലും ബാബര്‍ കോലിയെ പോലെ പല ക്രിക്കറ്റ് റെക്കോഡുകളും തിരുത്തും എന്ന് പ്രവചിച്ചു. ആധുനിക ക്രിക്കറ്റിലെ ഫാബ്-4 ല്‍ ബാബറിനെ ചേര്‍ക്കണം എന്ന് വരെ വാദിച്ചവരുണ്ട്.

കോലി, സ്മിത്ത്, വില്യംസണ്‍, റൂട്ട് എന്നിവരെയാണ് ഫാബ്-4 എന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ബാബറിന്റെ ഇന്ത്യയ്‌ക്കെതിരായ ബാറ്റിംഗ് റെക്കോഡുകള്‍ നോക്കുമ്പോള്‍ ഈ അവകാശവാദത്തിനൊന്നും ഒരു അടിസ്ഥാനവുമില്ല എന്ന് മനസിലാകും. കോലി തന്റെ കരിയറിന്റെ അവസാന കാലത്തും മിന്നുന്ന ഫോമിലാണ് ബാറ്റ് വീശുന്നത്. എന്നാല്‍ 2023 മുതല്‍ ബാബര്‍ മികച്ച ഇന്നിംഗ്‌സ് കളിക്കാന്‍ ബുദ്ധിമുട്ടുകയാണ്.

2016 മുതല്‍ 2022 വരെ, എല്ലാ ഫോര്‍മാറ്റുകളിലും പാകിസ്ഥാന്റെ മികച്ച ബാറ്റ്‌സ്മാന്‍ ബാബറായിരുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍ ഇപ്പോള്‍ ഈ ഫോമിന്റെ നിഴല്‍ പോലുമല്ല ബാബര്‍. ഇന്ത്യയ്ക്കെതിരെ ടി20 ക്രിക്കറ്റില്‍ ബാബര്‍ അസമിന്റെ ശരാശരി വെറും 22 റണ്‍സ് മാത്രമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ടെസ്റ്റ്, ടി20 ടീമുകളില്‍ നിന്ന് ബാബറിനെ ഒഴിവാക്കിയിട്ടുണ്ട്. കോലിയുടെ കാര്യത്തില്‍ ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല.

2024 ലെ ടി20 ലോകകപ്പ് നേടിയതിന് ശേഷം അദ്ദേഹം ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചു, 2025 മെയ് മാസത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അതേസമയയം 2026 ലെ ടി20 ലോകകപ്പ് ആയപ്പോള്‍, ബാബറിനെ ഓപ്പണറില്‍ നിന്ന് മധ്യനിരയിലേക്ക് മാറ്റി. ശ്രീലങ്കയിലെ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ കളിക്കുമ്പോള്‍, അദ്ദേഹം ഇന്നിംഗ്സിനെ നങ്കൂരമിടുമെന്ന് പ്രതീക്ഷിച്ചിരുന്നു.

പക്ഷേ അദ്ദേഹം പരാജയപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറ്റവും വലിയ മത്സരത്തില്‍, ബാബര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി. കോലിയുമായുള്ള താരതമ്യവും അവിടെ അവസാനിക്കുന്നു. ഇന്ത്യയ്ക്കായി എല്ലായ്പ്പോഴും ദുഷ്‌കരമായ സമയങ്ങളില്‍ കോലി മിന്നുന്ന പ്രകടനം നടത്തിയിട്ടുണ്ട്. പാകിസ്ഥാനെതിരെ കോലിയുടെ ശരാശരി 70.28 ആയിരുന്നു. ഇതേസമയം ബാബറിന്റേത് 22 ആണ്.

സമ്മര്‍ദ്ദം ഇരുവരും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് താരതമ്യം ചെയ്യാനുള്ള മറ്റൊരു ഘടകം. ചേസിംഗില്‍ ഒരാളുടെ റെക്കോര്‍ഡ് വിലയിരുത്തിയാല്‍ കോലി ബാബറിനെ ഒരു ചെറിയ മാര്‍ജിനിലല്ല മറികടക്കുന്നത്, 104 ന്റെ വ്യത്യാസമുണ്ട്! ടി20 ലോകകപ്പില്‍ ചേസിംഗിനിടെ വിരാട് കോലിയുടെ റെക്കോഡ് ശരാശരി 135.50 ഉം സ്‌ട്രൈക്ക് റേറ്റും 134.15 ഉം ആണ്. ബാബര്‍ അസമിന്റേത് ശരാശരി 31.20 ഉം സ്‌ട്രൈക്ക് റേറ്റും 103.65 ഉം ആണം്.

ഇന്ത്യയ്ക്കെതിരെ 5 മത്സരങ്ങളില്‍ നിന്ന് ബാബര്‍ 8.40 ശരാശരിയില്‍ 42 റണ്‍സ് നേടിയിട്ടുണ്ട്. ഒരിക്കല്‍ പോലും അദ്ദേഹം 15 റണ്‍സ് കടന്നിട്ടില്ല. അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് വെറും 113.51 ആണ്. അതായത്, അദ്ദേഹം പുറത്തായാല്‍, മറ്റ് പാകിസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ അദ്ദേഹത്തിന്റെ മന്ദഗതിയിലുള്ള കളിയ്ക്ക് പകരം വയ്ക്കണം. പോസിറ്റീവോ ന്യൂട്രലോ എന്നതിലുപരി ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോള്‍ ബാബറിന് നെഗറ്റീവ് ഇംപാക്ട് ആണുള്ളത്.

Story first published: Monday, February 16, 2026, 8:53 [IST]
Other articles published on Feb 16, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+