For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2026: നാളെ ഇന്ത്യ ജയിക്കില്ല... ചരിത്രം പറയുന്നതിങ്ങനെ, 'ഞായറാഴ്ച ശാപം' തീര്‍ന്നോ?

ടി20 ലോകകപ്പില്‍ നാളെ കലാശപ്പോരിന് ഇന്ത്യയും ന്യൂസിലാന്റും ഇറങ്ങുകയാണ്. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ടി20 ലോകകപ്പ് ഫൈനല്‍ ആണിത്. 2024 ലെ ഫൈനലില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കിരീടം നേടിയിരുന്നു. 2007 ലെ ആദ്യ ടി20 ലോകകപ്പ് കിരീടം നേടിയതിന് ശേഷം ഇന്ത്യ പിന്നീട് ക്രിക്കറ്റിലെ കുഞ്ഞന്‍ ഫോര്‍മാറ്റിലെ വിശ്വകിരീടം സ്വന്തമാക്കിയത് 2024 ല്‍ ആയിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏകദിന, ടി20 ഫോര്‍മാറ്റുകളിലെ അജയ്യരാണ് ടീം ഇന്ത്യ. 2023 ല്‍ ഏകദിന ലോകകപ്പ് ഫൈനല്‍, 2024 ലെ ടി20 ലോകകപ്പ് ഫൈനല്‍, 2025 ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍, 2025 ലെ ഏഷ്യാ കപ്പ് ഫൈനല്‍ എന്നിവയ്ക്ക് ശേഷമാണ് ഇത്തവണ ടീം ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍ എത്തുന്നത്. ഇതില്‍ 2023 ലെ ഏകദിന ലോകകപ്പ് ഒഴികെ മറ്റെല്ലാ ഫൈനലിലും ഇന്ത്യയ്ക്ക് ജയിക്കാനുമായിരുന്നു.

T20 World Cup 2026

നാളെ വീണ്ടുമൊരു ഫൈനലിന് ഇറങ്ങുമ്പോള്‍ മറ്റൊരു കിരീടധാരണമാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാല്‍ ഒരു ചരിത്രം ഇന്ത്യയെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. ഞായറാഴ്ചകളില്‍ നടത്തുന്ന ഫൈനലില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ അല്‍പം പ്രയാസമാണ് എന്നതാണ് ആ ചരിത്രം. ഇന്ത്യ ഞായറാഴ്ചകളില്‍ കളിച്ച മിക്ക ഫൈനലിലും കിരീടം സ്വന്തമാക്കാന്‍ ടീമിന് സാധിച്ചിട്ടില്ല. 2025 ലെ ചാമ്പ്യന്‍സ് ട്രോഫി മാത്രമാണ് ഇതിനൊരപവാദം.

2025 ന് മുമ്പ്, ഞായറാഴ്ച ഫൈനലുകളില്‍ ഇന്ത്യയ്ക്ക് മോശം റെക്കോര്‍ഡായിരുന്നു എന്ന് കാണാം. 2000 ത്തിലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ഞായറാഴ്ചയായിരുന്നു. ുപക്ഷെ അന്ന് ഇന്ത്യ ന്യൂസിലാന്റിനോട് പരാജയപ്പെട്ട് കിരീടം അടിയറവ് വെച്ചു. 2003 ലെ ഏകദിന ലോകകപ്പ് ഫൈനല്‍, 2014 ടി20 ലോകകപ്പ് ഫൈനല്‍, 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍, 2023 ഏകദിന ലോകകപ്പ് ഫൈനല്‍ എന്നിവയെല്ലാം ഞായറാഴ്ചകളിലായിരുന്നു.

നിര്‍ഭാഗ്യവശാല്‍ ഈ കലാശപോരിലെല്ലാം ഇന്ത്യ പരാജയപ്പെട്ടു. 2025 ന് മുമ്പുള്ള ഇന്ത്യയുടെ പ്രധാന വിജയങ്ങള്‍ സാധാരണയായി മറ്റ് ദിവസങ്ങളിലാണ് സംഭവിച്ചിരുന്നത്: 1983, 2011 ലോകകപ്പുകള്‍ ശനിയാഴ്ചകളിലാണ് നേടിയത്. അതേസമയം 2007 ലെ ടി20 ലോകകപ്പും 2002 ലെ ചാമ്പ്യന്‍സ് ട്രോഫി വിജയങ്ങളും തിങ്കളാഴ്ചകളിലാണ് നേടിയത്. 2013 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ഞായറാഴ്ചയായിരുന്നെങ്കിലും മത്സരം അവസാനിച്ചപ്പോഴേക്ക് തിങ്കളാഴ്ചയായിരുന്നു.

2025 ല്‍ ആണ് ഈ ചരിത്രം ഇന്ത്യ തിരുത്തിക്കുറിച്ചത്. 2025 ല്‍ ഞായറാഴ്ച നടന്ന രണ്ട് ഫൈനലുകളില്‍ ഇന്ത്യ ജയിച്ചെങ്കിലും ഒരു തവണയെ കപ്പ് സ്വീകരിക്കാനായുള്ളൂ എന്നതും ശ്രദ്ധേയമാണ്. 2025 സെപ്റ്റംബര്‍ 28 ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ മത്സരം വിജയിച്ചെങ്കിലും, അവതരണ വേളയില്‍ അവര്‍ക്ക് ഭൗതികമായി ട്രോഫി ലഭിച്ചില്ല.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാകിസ്ഥാന്‍ മന്ത്രിയുമായ മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് സമ്മാനം സ്വീകരിക്കാന്‍ ടീം വിസമ്മതിച്ചതായിരുന്നു ഇതിന് കാരണം. ഇത് വേദിയില്‍ ഒരു 'സാങ്കല്‍പ്പിക ട്രോഫി' ആഘോഷത്തിലേക്ക് നയിച്ചു. അതേസമയം 2025 മാര്‍ച്ച് 9 ഞായറാഴ്ച ന്യൂസിലന്‍ഡിനെതിരെ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ വിജയിച്ച് കിരീടം സ്വന്തമാക്കി.

നാളെ ഞായറാഴ്ച വീണ്ടുമൊരു കലാശപ്പോരിന് ഇറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് ഈ ഒരു ചരിത്രം പിന്നില്‍ നിന്ന് കുത്തുന്നുണ്ട്. എങ്കിലും കിവീസിനെ പരാജയപ്പെടുത്തി ടി20 ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി മൂന്ന് തവണ കിരീടം നേടുന്ന ടീം എന്ന ചരിത്രനേട്ടം സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.

Story first published: Saturday, March 7, 2026, 12:13 [IST]
Other articles published on Mar 7, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+