Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2026: ഇന്ത്യയില്‍ കളിക്കില്ല!! ഐസിസിയെ ബംഗ്ലാദേശ് അറിയിച്ചു, കാരണമിങ്ങനെ

ഇന്ത്യയിലും ശ്രീലങ്കയിലുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് പ്രതിന്ധിയിലാക്കിയിരിക്കുകയാണ് ബംഗ്ലാദേശ് ടീം. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള രാഷ്ട്രീയ ബന്ധം കൂടുതല്‍ വഷളായിരിക്കവെ ഇന്ത്യയിലേക്കു യാത്ര ചെയ്യാന്‍ തയ്യാറല്ലെന്നു ഐസിസിക്ക് അവര്‍ ഇമെയില്‍ അയച്ചിരിക്കുകയാണ്.

ടൂര്‍ണമെന്റ് തൊട്ടരികെ എത്തി നില്‍ക്കവെ ബംഗ്ലാദേശിന്റെ ഈ തീരുമാനം വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്, നിലവില്‍ പാകിസ്താന്റെ മല്‍സരങ്ങളാണ് ലങ്കയിലേക്കു മാറ്റിയത്. അവര്‍ ഇവിടെ കളിക്കാനെത്തില്ലെന്നു നേരത്തേ അറിയിച്ചിരുന്നതിനാല്‍ അതിനു അനുസരിച്ചാണ് ഫിക്‌സ്ചറും പ്രഖ്യാപിച്ചത്.

BANGLADESH

പ്രശ്‌നം ഗുരുതരം

ടി20 ലോകകപ്പിനായി ബംഗ്ലാദേശ് ടീം ഇന്ത്യയിലേക്കു വരില്ലെന്നു അറിയിച്ചു കഴിഞ്ഞ സാഹര്യത്തില്‍ ഇനിയെന്ത് എന്നതായിരിക്കും ഐസിസി മുന്നിലുള്ള ചോദ്യം. ശനിയാഴ്ച വൈകീട്ട് ചേര്‍ന്ന അടിയന്തര യോഗത്തില്‍ ഇടക്കാല സര്‍ക്കാരിന്റെ യുവ ജന കായിക ഉപദേഷ്ടാവായ ആസിഫ് നസ്രുലാണ് ദേശീയ ടീമിന്റെ മല്‍സരങ്ങള്‍ ഇന്ത്യയില്‍ നിന്നും മാറ്റണമെന്നു ഐസിസിസിയോടു ആവശ്യപ്പെടാന്‍ ക്രിക്കറ്റ് ബോര്‍ഡിനോടു ശുപാര്‍ശ ചെയ്തത്.

ഐപിഎല്ലിന്റെ മിനി ലേലത്തില്‍ വാങ്ങിയ ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനെ റിലീസ് ചെയ്യാന്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്ററൈഡേഴ്‌സിനോടു ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, സപ്തംബറില്‍ ബംഗ്ലാദശിലേക്കുള്ള ഇന്ത്യന്‍ ടീമിന്റെ പര്യനവും നിര്‍ത്തി വച്ചിരിക്കുകയാണ്.

ഇന്ത്യയിലെ മല്‍സരങ്ങള്‍ മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി അനുവദിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. ഐസിസി പച്ചക്കൊടി കാണിച്ചാല്‍ പാകിസതാനു പിന്നാലെ അവരു നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലായിരിക്കും കളിക്കുക. അടുത്ത മാസം ഏഴു മുതലാണ് ടി20 ലോകകപ്പ് ആരംഭിക്കനിരിക്കുന്നത്.

ഇതേ ദിവസം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസുമായിട്ടാണ് ബംഗ്ലാദേശിന്റെ ആദ്യ പോരാട്ടം. അതിനു ശേഷം 9, 14 തിയ്യതികളില്‍ ഇതേ വേദിയില്‍ ഇറ്റലി, ഇംഗ്ലണ്ട് ടീമുകളെയും അവര്‍ നേരിടും. അവസാന ഗ്രൂപ്പ് മല്‍സരം 17നു മുംബൈയിലെ വാംഖഡെയില്‍ നേപ്പാളുമായിട്ടാണ്.

കാരണങ്ങളെന്ത്?

ഒന്നിലേറെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടി20 ലോകകപ്പില്‍ തങ്ങളുടെ മല്‍സരങ്ങള്‍ ഇന്ത്യയില്‍ നിന്നും മാറ്റണമെന്ന അഭ്യര്‍ഥമയുമായി സിസിയെ ബംഗ്ലാദശ് ക്രിക്കറ്റ് ബോര്‍ഡ് സമീപിച്ചത്. ഐപിഎല്ലില്‍ നിന്നും മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതിന്റെ കാരണം അറിയാന്‍ ആഗ്രഹമുണ്ടെന്നാണ് ഇമെയിലില്‍ പറഞ്ഞിരിക്കുന്നത്.

ടി20 ലോകപ്പില്‍ ബംഗ്ലാദേശ് ടീമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്ലാന്‍ എന്താണെന്നാണ് അവരുടെ അടുത്ത ചോദ്യം. ബംഗ്ലാദേശിന്റെ കളിക്കാര്‍ മാത്രമല്ല ടൂര്‍ണമെന്റിനായി ഇന്ത്യയിലേക്കു വരുന്നത്. അവര്‍ക്കൊപ്പം മീഡിയ, ഫാന്‍സ്, സ്‌പോണ്‍സര്‍മാര്‍ തുടങ്ങിയവരും ലോകകപ്പ് കാണാന്‍ ഇന്ത്യയിലെത്തും. അവിടേക്കുു പോവുന്നവരുടെയെല്ലാം സെക്യൂരിറ്റി സ്റ്റാറ്റസ് എന്താണെന്നും ബിസിബി ഒഫീഷ്യല്‍ ചോദിക്കുന്നു.

ബംഗ്ലാദേശിന്റെ ലോകകപ്പ് സ്‌ക്വാഡ്

ലിറ്റണ്‍ ദാസ് (ക്യാപ്റ്റന്‍), മുഹമ്മദ് സെയ്ഫ് ഹസന്‍ (വൈസ് ക്യാപ്റ്റന്‍), തന്‍സീദ് ഹസന്‍, മുഹമ്മദ് പര്‍വേസ് ഹൊസൈന്‍ ഇമോന്‍, തൗഹിദ് റിദോയ്, ഷമീം ഹൊസൈന്‍, ഖാസി നൂറുല്‍ ഹസന്‍ സോഹന്‍, ഷാക് മഹിദി ഹസന്‍, റിഷാദ് ഹുസൈന്‍, സാഫ് റഹിം, മുസ്തബ് അഹമ്മദ്, സാഫ് റഹ്മാന്‍, സാഫ് അഹമ്മദ്, ടസ്‌കിന്‍ അഹമ്മദ്, മുഹമ്മദ് ഷൈഫുദ്ദീന്‍, ഷൊരിഫുല്‍ ഇസ്ലാം.

Story first published: Sunday, January 4, 2026, 16:31 [IST]
Other articles published on Jan 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+