Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ബംഗ്ലാദേശിനെ പുറത്താക്കും!! ഇന്ത്യയിലേക്കില്ലെന്ന് വീണ്ടും, ഇനി ഐസിസി തീരുമാനിക്കും

അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐസിസി ടി20 ലേകകപ്പിനു ബംഗ്ലാദേശില്ല. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യയിലേക്കു ഇല്ലെന്നു അവര്‍ അന്തിമ തീരുമാനമെടുത്തു. ബംഗ്ലാദേശിനെ ഒഴിവാക്കി പകരം മറ്റൊരു ടീമിനെ എടുക്കുന്നതിനെ ഐസിസി ബോര്‍ഡ് യോഗത്തില്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വോട്ടിങില്‍ 14 പേരും ഇതിനെ പിന്തുണച്ചപ്പോള്‍ എതിര്‍ത്തത് വെറും രണ്ടു പേരാണ്.

എങ്കിലും ബംഗ്ലാദേശിനെ പുറത്താക്കാതെ തീരുമാനം പുനപ്പരിശോധിക്കാന്‍ ഇന്ന് ഒരു ദിവസം കൂടി ഐസിസി സമയം അനുവദിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇന്ന് സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയായിരുന്നു.

BANGLADESH

അതിനിടെ ഇന്ത്യയില്‍ കളിക്കാന്‍ തയ്യാറാണെന്നു ബംഗ്ലാദേശ് താരങ്ങള്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കുകയും ചെയ്തിരുന്നു. പക്ഷെ സര്‍ക്കാരുമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ ഇന്ത്യയില്‍ കളിക്കേണ്ടെന്ന തീരുമാനം അവര്‍ ആവര്‍ത്തിക്കുകയും ചെയ്തു.

ഇനിയെന്ത്?

ബംഗ്ലാദേശ് നിലപാട് വ്യക്തമാക്കിയതോടെ പന്ത് ഇപ്പോള്‍ ഐസിസയുടെ കോര്‍ട്ടിലാണ്. ഇനി അന്തിമ തീരുമാനമെടുക്കേണ്ടത് അവരാണ്. ബംഗ്ലാദേശിനു വേദി മാറ്റിക്കൊടുക്കുന്ന കാര്യം അവര്‍ പുനപ്പരിശോധിക്കാന്‍ സാധ്യത തീരെയില്ല. കാരണം അതു സാധ്യമല്ലെന്നു ഐസിസി നേരത്തേ ഉറച്ച നിലപാട് എടുത്തതുമാണ്.

ഇന്ത്യയില്‍ കളിക്കാന്‍ ബംഗ്ലാദദേശ് തയ്യാറല്ലെങ്കില്‍ അവരെ പുറത്താക്കി ടൂര്‍ണമെന്റുമായി മുന്നോട്ടു പോവുകയെന്നതു മാത്രമണ് ഐസിസിക്കു മുന്നിലുള്ള വഴി. ഐസിസി ബോര്‍ഡ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും അവരെ അനുകൂലിച്ച് വോട്ടും ചെയ്തതിനാല്‍ വീണ്ടും ഈ വിഷയം ചര്‍ച്ച ചെയ്യേണ്ട ആവശ്യവുമില്ല.

ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്നും ഒഴിവാക്കിയാല്‍ പകമെത്തുക യൂറോപ്പില്‍ നിന്നുള്ള സ്‌കോട്ട്‌ലാന്‍ഡായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം ലോകകപ്പിനു യോഗ്യത നേടാന്‍ കഴിയാതെ പോയ ടീമുകളില്‍ ഏറ്റവുമുയര്‍ന്ന റാങ്കിലുള്ളത് സ്‌കോട്ട്‌ലാന്‍ഡാണ്. അതിനാല്‍ ഐസിസിയുടെ ലഭിച്ചേക്കുക അവര്‍ക്കു തന്നെയാവും.

തീരുമാനം ന്യായീകരിച്ച് ബംഗ്ലാദേശ്

ടി20 ലോകകപ്പില്‍ കളിക്കാന്‍ ടീമിനെ ഇന്ത്യയിലേക്കു അയക്കുന്നില്ലെന്ന തീരുമാനത്തെ ന്യായീകരിക്കുകയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ കായിക ഉപദേഷ്ടാവായ ആസിഫ് നസ്രുലാണ് ഇതേക്കുറിച്ച് വിശദീകരിച്ചത്.

ലോകപ്പില്‍ കളിക്കണമെന്നു ഞങ്ങളെല്ലാം ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യയില്‍ ഞങ്ങളുടെ കളിക്കാര്‍ക്കും സംഘത്തിനുമെല്ലാം സുരക്ഷാ പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുകയാണ്. അവരുടെ (കെകെആര്‍) കളിക്കാരില്‍ നിന്നും ഒരാളെ (മുസ്തഫിസുര്‍ റഹ്മാന്‍) പുറത്താക്കിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. സുരക്ഷാ ആശങ്കകളില്ലെന്ന തരത്തില്‍ ഐസിസി എന്തു വേണമെങ്കിലും പറഞ്ഞോട്ടെ.

പക്ഷെ ഞങ്ങളുടെ താരത്തെ അവരുടെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. ആ രാജ്യമാണ് ലോകകപ്പിന് വേദിയാവുന്നത്. അതിനു ശേഷം എന്തു മാറ്റമാണ് വന്നത്? മുസ്തഫിസുറിനു സംരക്ഷണം നല്‍കാനായില്ലെങ്കില്‍ ഐസിസി ഞങ്ങള്‍ക്കു സംരക്ഷണം നല്‍കുമെന്ന് എങ്ങനെ ഉറപ്പിക്കാമെന്നും നസ്‌റുല്‍ ചോദിക്കുന്നു.

ബംഗ്ലാദേശിന്റെ ലോകകപ്പ് സ്‌ക്വാഡ്

ലിറ്റണ്‍ ദാസ്(ക്യാപ്റ്റന്‍), മുഹമ്മദ് സെയ്ഫ് ഹസന്‍ (വൈസ് ക്യാപ്റ്റന്‍), തന്‍സീദ് ഹസന്‍, മുഹമ്മദ് പര്‍വേസ് ഹൊസൈന്‍ ഇമോന്‍, തൗഹിദ് റിദോയ്, ഷമീം ഹൊസൈന്‍, ഖാസി നൂറുല്‍ ഹസന്‍ സോഹന്‍, ഷാക് മഹിദി ഹസന്‍, റിഷാദ് ഹുസൈന്‍, സാഫ് റഹിം, മുസ്തബ് അഹമ്മദ്, സാഫ് റഹ്മാന്‍, സാഫ് അഹമ്മദ്, ടസ്‌കിന്‍ അഹമ്മദ്, മുഹമ്മദ് ഷൈഫുദ്ദീന്‍, ഷൊരിഫുല്‍ ഇസ്ലാം.

Story first published: Thursday, January 22, 2026, 18:03 [IST]
Other articles published on Jan 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+