For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ബംഗ്ലാദേശ് പുറത്തേക്ക്!! ഐസിസി വോട്ടിങില്‍ തിരിച്ചടി, പകരമെത്താന്‍ ഈ ടീം

ഐസിസി ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ കണ്ടേക്കില്ലെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇന്ത്യയില്‍ കളിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന അവരെ പുറത്താക്കാന്‍ ഐസിസി ഏറെക്കുറെ തീരുമാനിച്ചു കഴിഞ്ഞു. എങ്കിലും പഴയ തീരുമാനം പുനപ്പരിശോധിക്കാന്‍ ഒരവസരം കൂടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് ഒരവസരം കൂടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് ഐസിസി നല്‍കിയിരിക്കുകയാണ്.

ഇന്ത്യയില്‍ കളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് (ജനുവരി 21) വരെയാണ് ഐസിസി ബംഗ്ലാദേശിനു സമയം അനുവദിച്ചിരുന്നത്. പക്ഷെ ഇക്കാര്യത്തില്‍ അവര്‍ പഴയ തീരുമാനത്തില്‍ ഉറച്ചു നിന്നു. ഇതോടെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഐസിസി യോഗം വിളിക്കുകയുമായിരുന്നു.

BANGLADESH

ഇന്ത്യയില്‍ കളിക്കാന്‍ തയ്യാറായില്ലെങ്കില്‍ ബംഗ്ലാദേശിനെ പുറത്താക്കണോ, വേണ്ടയോ എന്ന കാര്യം ഐസിസി വോട്ടിങിന് ഇടുകയും ചെയ്തു. ഐസിസി ബോര്‍ഡിലെ ഭൂരിഭാഗം പേരും ബംഗ്ലാദേശിനെ പുറത്താക്കി പകര്ം മറ്റൊരു ടീം വരണമെന്നാണ് വോട്ട് ചെയ്തത്. 14-2 എന്ന വലിയ ഭൂരിപക്ഷമാണ് വോട്ടിങില്‍ കണ്ടത്. വെറും രണ്ടു പേര്‍ മാത്രമേ ബംഗ്ലാദശിനെ പിന്തുണച്ചുള്ളൂ.

ഐസിസി ബോര്‍ഡിലുള്ളവരും ബംഗ്ലാദേശിനെ കൈവിട്ടെങ്കിലും തീരുമാനം മാറ്റാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനു ഒരു ദിവസം കൂടി ഐസിസി സമയം നല്‍കിയിരിക്കുകയാണ്. ഇന്ത്യയില്‍ കൡക്കില്ലെന്നു തന്നെയാണ് ബംഗ്ലാദേശിന്റെ തീരുമാനമെങ്കില്‍ ലോകകപ്പില്‍ നിന്നും അവര്‍ പുറത്താവും.

അവര്‍ക്കു പകരം ടൂര്‍ണമെന്റിലേക്കു വന്നേക്കു സ്‌കോട്ട്‌ലാന്‍ഡായിരിക്കും. ലോകകപ്പിനു യോഗ്യത നേടിയിട്ടില്ലാത്ത ടീമുകളില്‍ ഏറ്റവുമുയര്‍ന്ന റാങ്കിങുള്ളത് അവര്‍ക്കാണ്. അതേസമയം, സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയില്‍ ലോകകപ്പ് മല്‍സരങ്ങള്‍ കളിക്കാന്‍ ബംഗ്ലാദേശ് വിസമ്മതിക്കുന്നത്.

സമീപകാലത്തു ഇരുരാജ്യങ്ങളുടെയും രാഷ്ട്രീയ ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. കൂടാതെ അടുത്തിടെ ഐപിഎല്ലിന്റെ ഭാഗമായ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പുറത്താക്കുകയും ചെയ്തത് പ്രശ്‌നം വഷളാക്കി.

താരത്തെ ഇന്ത്യയില്‍ കളിപ്പിക്കാന്‍ അനുവദിക്കില്ലെന്ന തരത്തില്‍ പല കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ലേലത്തില്‍ വാങ്ങിയ മുസ്തഫിസുറിനെ ഒഴിവാക്കാന്‍ ബംഗ്ലാദേശിനോടു ബിസിസിഐ ആവശ്യപ്പെട്ടത്.

ഈ തീരുമാനത്തിനു ശേഷമാണ് ഇന്ത്യയില്‍ ടി20 ലോകകപ്പ് കളിക്കില്ലെന്നും മല്‍സരങ്ങള്‍ മറ്റൊരു വേദിയലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ട് ഐസിസിക്ക് ബംഗ്ലാദേശ് മെയില്‍ അയച്ചത്. ഇതു പക്ഷെ ഐസിസി തള്ളുകയായിരുന്നു.

അതിനു ശേഷം മറ്റൊരു ഓപ്ഷന്‍ കൂടി അവര്‍ മുന്നോട്ടുവന്നു. ശ്രീലങ്കയില്‍ മുഴുവന്‍ മല്‍സരങ്ങളും കളിക്കുന്ന അയര്‍ലാന്‍ഡിന്റെ ഗ്രൂപ്പിലേക്കു തങ്ങളെ മാറ്റിത്തരണമെന്നായിരുന്നു അഭ്യര്‍ഥന. പക്ഷെ ഇതും ഐസിസി അംഗീകരിച്ചില്ല. അതിനു ശേഷമാണ് ഐസിസി ഇതേക്കുറിച്ച് ബോര്‍ഡ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയത്.

Story first published: Wednesday, January 21, 2026, 20:38 [IST]
Other articles published on Jan 21, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+