ഐസിസിയുടെ ഏതു ടൂര്‍ണമെന്റ് നടക്കുമ്പോഴും കിരീട ഫേവറിറ്റുകളില്‍ എല്ലായ്്‌പ്പോഴും മുന്‍പന്തിയിലുണ്ടാവുന്ന ടീമാണ് ഓസ്‌ട്രേലിയ. കിരീടമെന്ന വലിയ സ്വപ്‌നം യാഥാര്‍ഥ്യമാക്കണണമെങ്കില്‍ എല്ലാവര്‍ക്കും തോല്‍പ്പിക്കേണ്ടതും അവരെ തന്നെ. ഫൈനല്‍ പോലെ ടൂര്‍ണമെന്റിലെ ഏറ്റലും സമ്മര്‍ദ്ദമുണ്ടാക്കുന്ന ഘട്ടങ്ങളില്‍ എല്ലായ്‌പ്പോഴു ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നതാണ് അവരുടെ വിജയരഹസ്യം.
അടുത്ത മാസം തുടങ്ങാനിരിക്കുന്ന ടി20 ലോകകപ്പിലും ഓസീസിനെ കിരീട ഫേവറിറ്റുകളുടെ നിരയില്‍ നമുക്കു കാണാം. മിച്ചെല്‍ മാര്‍ഷിനു കീഴിലാണ് രണ്ടാം ലോക കിരീടമെന്ന മോഹവുമായി കംഗാരുപ്പട ഇറങ്ങുക. തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ല്യക്ഷ്യമിടുന്ന ഇന്ത്യക്ക് ഏറ്റവുമധികംവെല്ലുവിളിയുയര്‍ത്തുന്നതും കംഗാരുപ്പട തന്നെ.

എന്നാല്‍ ഓസ്‌ട്രേലിയന്‍ ടീം അത്ര പെര്‍ഫെക്ടല്ലെന്നും വലിയൊരു വീക്ക്‌നെസ് അവര്‍ക്കുണ്ടെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. മാത്രമല്ല, ഒരു മുന്‍ സൂപ്പര്‍ താരത്തെ അവര്‍ ടൂര്‍ണമെന്റില്‍ ശരിക്കും മിസ് ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.
ഓസീസിന്റെ വീക്ക്‌നെസ്
ഓസ്‌ട്രേലിയന്‍ ടീമിന്റെ ഏറ്റവും വലിയ വീക്ക്‌നെസ് ഇപ്പോഴത്തെ സ്‌ക്വാഡിലെ ചിലര്‍ നിരന്തരം പരിക്കുകളുടെ പിടിയിലാവാറുണ്ട് എന്നതാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ആകാശ് ചോപ്ര. ഈ താരങ്ങളുടെ പേരെടുത്ത് അദ്ദേഹം പരാമര്‍ശിക്കുകയും ചെയ്തു.
ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ കുറവായി ഞാന്‍ കാണുന്നത് ടീമിലെ ഒരുപാട് താരങ്ങള്‍ സ്ഥിരം പരിക്കുകാരാണെന്നതാണ്. ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരെ പറ്റിയെല്ലാമാണ് സംസാരിക്കുന്നത്. ഒരുപാട് പേരുണ്ട്. മിച്ചെല്‍ മാര്‍ഷിനെയും ഈ കൂട്ടത്തില്‍ പെടുത്താമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
ഓസ്‌ട്രേലിയന്‍ ടീം ശരിക്കുമൊരു നൂല്‍പ്പാലത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒരൊറ്റ പരിക്ക് സംഭവിച്ചാല്‍ അവരുടെ എല്ലാം തകിടം മറിയും. അതുകൊണ്ടു തന്നെ ഓസീസിന്റെ വീക്ക്‌നെസുകളിലൊന്നായി ഇതിനെ വിളിക്കാം. കാരണം പരിക്കുകളെ നിയന്ത്രിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ചോപ്ര പറയുന്നു.
ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ അഞ്ചു ടെസ്റ്റുകളുടെ ആഷസ് പരമ്പരിയില്‍ ഒരേയൊരു മല്‍സരം മാത്രമേ പാറ്റ് കമ്മിന്‍സ് കളിച്ചിട്ടുള്ളൂവെന്നു അദ്ദേഹം ഓര്‍മിപ്പിച്ചു. ജോഷ് ഹേസല്‍വുഡാവട്ടെ പരമ്പരയിലുടനീളം വിട്ടുനിന്നു. ഈ രണ്ടു പേരില്ലാതിരുന്നിട്ടും ഓസീസിനോടു ഇംഗ്ലണ്ട്് തോറ്റുവെന്നത് നാണക്കേടാണെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

സ്റ്റാര്‍ക്കിനെ മിസ് ചെയ്യും
അന്താരാഷ്ട്ര ടി20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച സൂപ്പര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ ടീം തീര്‍ച്ചയായും മിസ് ചെയ്യുമെന്നാണ് ആകാശ് ചോപ്രയുടെ വിലയിരുത്തല്‍. ഡെത്ത് ഓവറുകളിലായിരിക്കും അതു ടീമിനെ ഏറ്റവുമധികം ബാധിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഓസ്‌ട്രേലിയന്‍ ടീമിനെ സംബന്ധിച്ച് ഡെത്ത് ഓവറുകളിലെ ബൗളിങ് അല്‍പ്പം ആശങ്കയുണ്ടാക്കും. ജോഷ് ഹേസല്‍വുഡിന് ന്യൂബോള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞേക്കാം. മധ്യ ഓവറുകളില്‍ പാറ്റ് കമ്മിന്‍സുമുണ്ടാലും. പക്ഷെ പിന്നീട് മിച്ചെല്‍ സ്റ്റാര്‍ക്കിനെ അവര്‍ മിസ് ചെയ്യും. ലോക ടി20യില്‍ അദ്ദേഹത്തെ പോലെ വേറെയൊരു ബൗളറില്ല.
സ്റ്റാര്‍ക്ക് എല്ലായ്‌പ്പോഴും കളിയില്‍ വ്യത്യാസമുണ്ടാവും. അദ്ദേഹത്തിന്റെ അസാന്നിധ്യം നതാന്‍ എല്ലിസിനു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യും. ജോഷ് ഹേസല്‍വുഡിന്റെ ഫിറ്റ്‌നസിലും ഏറെ ശ്രദ്ധയുണ്ടാവും. അവിടെയാവും അവര്‍ കുടുങ്ങാന്‍ പോവുന്നത്. സാവിയര്‍ ബാര്‍ലെറ്റിനെ പോലെ മറ്റാരെയെങ്കിലും കൊണ്ട് ഓസീസിന് ഈ ജോലി ചെയ്യാനും കഴിയില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.