Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2026: ഗില്ലില്ല, അഭി- വൈഭവ് ഓപ്പണിങ്!! 3ല്‍ സഞ്ജു; ഈ 11നെങ്കില്‍ കപ്പടിക്കാം

വീണ്ടുമൊരു ഐസിസി ടി20 ലോകകപ്പ് തൊട്ടരികെ എത്തിനില്‍ക്കുകയാണ്. അടുത്ത വര്‍ഷമാദ്യം ഇന്ത്യയിലും ശ്രീലങ്കയിലുമാണ് ടൂര്‍ണമെന്റ്. അതിനുള്ള തയ്യാറെടുപ്പിനായി ഇനി ഇന്ത്യക്കു മുന്നിലുള്ളത്. രണ്ടു ടി20 പരമ്പരകള്‍ മാത്രം. ഒന്നു സൗത്താഫ്രിക്കയുമായി അടുത്തയാഴ്ച തുടങ്ങാനിരിക്കുന്നതാണെങ്കില്‍ അവസാനത്തേത് ജനുവരിയില്‍ ന്യൂസിലാന്‍ഡുമായിട്ടാണ്. ഏറ്റവും മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ ഇന്ത്യക്കു മുന്നിലുള്ള അവസരം കൂടിയാണ് ഈ പരമ്പരകള്‍.

അതിനിടെ ഇടിവെട്ട് പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ടീമിലേക്കു അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് കൗമാര വിസ്മയം വൈഭവ് സൂര്യവംശി. ഈ വര്‍ഷം ഇതിനകം മൂന്നു ടി20 സെഞ്ച്വറികള്‍ വൈഭവ് നേടിക്കഴിഞ്ഞു.14 കാരനെ കൂടി ഉള്‍പ്പെടുത്തി ഒരു അപകടകരമായ ഇലവനെ ലോകകപ്പിനായി ഇന്ത്യ തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം.

VAIBHAV SURYAVANSHI

ടോപ്പ് സിക്‌സില്‍ ഇവര്‍

ഇന്ത്യയുടെ ടി20 ലോകകപ്പ് ഇലവനില്‍ ശുഭ്മന്‍ ഗില്ലിനു സ്ഥാനമുണ്ടാവില്ല. കാരണം ഈ ഫോര്‍മാറ്റിനു അത്ര യോജിച്ച ബാറ്ററല്ലെന്നു അദ്ദേഹം ഇതിനകം തെളിയിക്കുകയും ചെയ്തിട്ടുള്ളതാണ്. അഗ്രസീവായി ബാറ്റ് ചെയ്യാനോ, പവര്‍പ്ലേയുടെ ആനുകൂല്യം മുതലെടുക്കാനോ അവര്‍ക്കു പലപ്പോഴും സാധിക്കാറുമില്ല.

ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ കൂടിയായ അഭിഷേക് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി വേണ്ടത് വൈഭവ് സൂര്യവംശിയാണ്. ഈ രണ്ടു പേരും ചേരുന്നതോടെ എതിര്‍ ടീമുകളുടെ ഉറക്കം നഷ്ടപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും.

അഭിഷേകും വൈഭവും 10 ഓവറെങ്കിലും ക്രീസില്‍ നില്‍ക്കുകയാണെങ്കില്‍ 300ന് മുകളില്‍ ടോട്ടലും ഇന്ത്യക്കു അടിച്ചെടുക്കാന്‍ സാധിക്കും. ഇവര്‍ കഴിഞ്ഞാല്‍ മൂന്നാമനായി വേണ്ടത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസാണ്. ടോപ്പ് ത്രീയില്‍ ഇറക്കിയാല്‍ മാത്രമേ ബാറ്ററെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും സാധിക്കുകയുള്ളൂ.

സഞ്ജു കഴിഞ്ഞാല്‍ നാലാമന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവായിരിക്കും. അദ്ദേഹത്തിനു അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ കൂടിയാണിത്. നാലില്‍ താഴെ സൂര്യയെ ഇറക്കാതിരിക്കുകയാവും നല്ലത്. ഇപ്പോള്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലല്ലെങ്കിലും തന്റേതായ ദിവസം തനിച്ചു മല്‍സരഗതി മാറ്റാന്‍ സ്‌കൈയ്ക്കു കഴിയും.

സൂര്യയുടെ കരിയറിലെ അവസാനത്തെ ടി20 ലോകകപ്പ് കൂടിയാവും അടുത്ത തവണത്തേത്. അതുകൊണ്ടു തന്നെ ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും ഒരുപോലെ മികച്ച പ്രകടനം പുറത്തെടുക്കാനും സൂര്യ ശ്രമിക്കുമെന്നുറപ്പാണ്. അദ്ദേഹത്തിനു ശേഷം അഞ്ചാമനായി കളിക്കേണ്ടത് യുവ ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മയാണ്.

ഏതു ദുഷ്‌കരമായ സാഹചര്യത്തിലും കളിക്കാനും മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താനും മിടുക്കുള്ള താരമാണ് തിലക്. മധ്യ ഓവറുകളില്‍ ബൗളിങിലും മുതല്‍ക്കൂട്ടാവുന്ന അദ്ദേഹം കിടിലന്‍ ഓള്‍റൗണ്ടറും കൂടിയാണ്. ആറാമതായി കളിക്കാന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ റെഡിയാണ്. വൈറ്റ് ബോളില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് അദ്ദേഹം.

SANJU SURYA

ബാക്കിയുള്ളവര്‍ ആരെല്ലാം

ഏഴാം നമ്പറില്‍ വേണ്ടത് ടി20യിലെ സ്‌പെഷ്യലിസ്റ്റ് ഫിനിഷറായ റിങ്കു സിങാണ്. കളി ഫിനിഷ് ചെയ്യാന്‍ അസാധാരണ മിടുക്ക് തന്നെ അദ്ദേഹത്തിനുണ്ട്. ഹാര്‍ദിക് പാണ്ഡ്യയും റിങ്കുവും ചേര്‍ന്നായിരിക്കും ടീമിനായി ഫിനിഷിങ് ദൗത്യം നിര്‍വഹിക്കുക.

എട്ടാമനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന്റെ ഊഴമായിരിക്കും. അദ്ദേഹത്തിന്റെ സാന്നിധ്യം എട്ടാംനമ്പറില്‍ വരെ ടീമിന് ബാറ്റിങിനു ആഴവും നല്‍കും.

തുടര്‍ന്ന് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലുണ്ടാവുക വരുണ്‍ ചക്രവര്‍ത്തിയാണ്. ഈ ഫോര്‍മാറ്റില്‍ ലോകത്തിലെ തന്നെ ബെസ്റ്റെന്നു ഇപ്പോള്‍ അദ്ദേഹത്തെ വിളിക്കാം. പേസ് ബൗളിങിന്റെ കടിഞ്ഞാണ്‍ സ്റ്റാര്‍ ബൗളറായ ജസ്പ്രീത് ബുംറയ്ക്കാണ്. അദ്ദേഹത്തിനു കൂട്ടായി അ്ര്‍ഷ്ദീപ് സിങും ടീമിലുണ്ടാവും.

ഇന്ത്യയുടെ ലോകകപ്പ് 11

അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

Story first published: Wednesday, December 3, 2025, 7:17 [IST]
Other articles published on Dec 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+