ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഐസിസി ടൂര്‍ണമെന്റില്‍ അടുത്ത വെല്ലുവിളി 2026ല്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പാണ്. സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്‍മാരെന്ന തലയെടുപ്പുമായാണ് ടീം ഇറങ്ങുക. കഴിഞ്ഞ വര്‍ഷത്തെ അവസാന എഡിഷനില്‍ സൗത്താഫ്രിക്കയെ വീഴ്ത്തിയാണ് രോഹിത് ശര്‍മ്ക്കു കീഴില്‍ ഇന്ത്യ തങ്ങളുടെ രണ്ടാം ടി20 ലോകകപ്പില്‍ മുത്തമിട്ടത്.
രോഹിത്തും മറ്റൊരു ഇതിഹാസ താരമായ വിരാട് കോലിയും ടി20യില്‍ നിന്നും വിരമിച്ചു കഴിഞ്ഞതിനാല്‍ പുതിയ ലുക്കിലുള്ള ഒരു ടീമിനെയാണ് ടി20 ലോകകപ്പില്‍ ഇന്ത്യ പരീക്ഷിക്കുക. സൂര്യകുമാര്‍ യാദവ് തന്നെയായിരിക്കും ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുകയെന്നുറപ്പായിരിക്കുകയാണ്. ഏറ്റവും ശകതമായ ടീമിനെ അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യ പരീക്ഷിക്കുകയാണെങ്കില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു പരിശോധിക്കാം.

ടോപ്പ് ത്രീ
ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടോപ്പ് ത്രീയിലേക്കു വന്നാല്‍ അവിടെ യുവ ബാറ്റിങ് സെന്‍സേഷനുകളായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും കാണില്ലെന്നതാണ് കൗതുകകരമായ കാര്യം. സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ ഈ ഫോര്‍മാറ്റില്‍ നേരത്തേ തന്നെ ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്നയാളാണ് ഗില്‍. അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി ഈ ഫോര്‍മാറ്റിനു അത്ര അനുയോജ്യമല്ലെന്നു കണക്കുകള്‍ പറുന്നു.
ടി20യിലും ടെസ്റ്റിലും ഒരുപോലെ അഗ്രസീവായി കളിക്കുന്ന ബാറ്ററാണ് ജയ്‌സ്വാളെങ്കിലും ഈ ഐപിഎല്ലില്‍ അദ്ദേഹം അത്ര മികച്ച ഫോമിലല്ല. ഈ ടൂര്‍ണമെന്റില്‍ ഇതേ രീതിയിലുള്ള പ്രകടനം തുടരന്നാല്‍ അടുത്ത ടി20 ലോകകപ്പില്‍ ജയ്‌സ്വാളിനെ ഇന്ത്യക്കു ആവശ്യമില്ല.
പകരം മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെയും ഇടംകൈയന്‍ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ അഭിഷേത് ശര്‍മയുമാണ്. ഇന്ത്യയുടെ ബെസ്റ്റ് ഓപ്പണിങ് ജോടികള്‍. അവസാനമായി കളിച്ച മൂന്നു ടി20 പരമ്പരകളിലും ഇവരായിരുന്നു ഈ റോള്‍ നിര്‍വഹിച്ചത്. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ഈ പരീക്ഷണം വലിയ വിജയമാവുകയും ചെയ്തു. വിക്കറ്റ് കീപ്പിങിനൊപ്പം ഓപ്പണിങ് കൂടി നല്‍കുന്നതിനാല്‍ ഇന്ത്യക്കു ഒരു ബാറ്ററെ കൂടി ഇലവനില്‍ അധികമായി ഉള്‍പ്പെടുത്താന്‍ സാധിക്കും.
അഭിഷേകാവട്ടെ ഓള്‍റൗണ്ടര്‍ കൂടിയായതിനാല്‍ പാര്‍ട്ട് ബൗളറായി അദ്ദേഹം ടീമിനു മുതല്‍ക്കൂട്ടാവുകയും ചെയ്യും. പക്ഷെ ഗില്ലും ജയ്‌സ്വാളും ഈ തരത്തില്‍ ഇരട്ട റോളുകള്‍ നിര്‍വഹിക്കാന്‍ കഴിയുന്നവരല്ല. അതിനാല്‍ സഞ്ജുവും അഭിഷേകും തന്നെയാണ് ഓപ്പണിങ് ബെസ്റ്റെന്നു നിസംശയം പറയാം.

ഇവര്‍ക്കു ശേഷം മൂന്നാം നമ്പറില്‍ കളിക്കേണ്ടത് ശ്രേയസ് അയ്യരാണ്. സ്‌ട്രൈക്ക് റേറ്റ് മോശമായതു കാരണം ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനം നഷ്ടമായ താരമാണ് അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ ശ്രേയസ് അവിശ്വസനീയ ഫോമിലും സ്‌ട്രൈക്ക് റേറ്റിലുമാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. പഴയ ഷോര്‍ട്ട് ബോള്‍ വീക്ക്‌നെസ് അദ്ദേഹം പരിഹരിക്കുകയും ചെയ്തു. ഇനി ശ്രേയസിനെ ഇന്ത്യക്കു മാറ്റി നിര്‍ത്തുകയും ചെയ്തിരിക്കുകയാണ്.
മധ്യനിര, ബൗളിങ്
ഇന്ത്യന്‍ ടീമിന്റെ മധ്യനിരയിലേക്കു വന്നാല്‍ നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് കളിക്കും. ഇതില്‍ താഴെ പൊസിഷനില്‍ അദ്ദേഹത്തെ ഇറക്കുകയെന്നതു മണ്ടത്തരമായിരിക്കും. മൂന്നാമനായി ശ്രേയസ് അയ്യരുള്ളതിനാല്‍ നാലാം നമ്പറില്‍ സ്‌കൈ തന്നെ കളിക്കണം.
സൂര്യക്കു ശേഷം അഞ്ചാം നമ്പറില്‍ വേണ്ടത് യുവതാരം തിലക് വര്‍മയാണ്. വെടിക്കെട്ട് ബാറ്ററായ അദ്ദേഹത്തെ ബാറ്റിങില്‍ മാത്രമല്ല പാര്‍ട്ട് ടൈം ബൗളറായും ടീമിനുവ ഉപയോഗിക്കാം. തിലക് കഴിഞ്ഞാല്‍ ആറാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ഫിനിഷിങില്‍ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു കഴിയും.
ഹാര്‍ദിക്കിനു ശേഷം ഏഴ്, എട്ട് സ്ഥാനങ്ങളില്‍ മറ്റു രണ്ടു ഓള്‍റൗണ്ടര്‍മാരായ ശിവം ദുബെയും അക്ഷര്‍ പട്ടേലും കളിക്കും. ടൂര്‍ണമെന്റ് ഇന്ത്യയിലായതിനാല്‍ തന്ന സ്പിന്നര്‍മാര്‍ക്കെതിരേ ടീമിന്റെ തുറുപ്പുചീട്ടായി മാറാന്‍ ദുബെയ്ക്കാവും. അക്ഷറിനെക്കൂടാതെ കുല്‍ദീപ് യാദവായിരിക്കും ടീമിലെ മറ്റൊരു സ്പിന്നര്‍. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങുമാണ്.
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ബെസ്റ്റ് ടീം
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, കുല്‍ീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.