For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2026: എന്റെ 172 റണ്‍സ് റെക്കോര്‍ഡ് തകരും!! ഞെട്ടിച്ച് ഫിഞ്ച്, അഭിഷേകാവുമോ?

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി നടക്കാനിരിക്കുന്ന വമ്പന്‍ ടൂര്‍ണമെന്റ് അടുത്ത വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പാണ്. ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് അടുത്ത വര്‍ഷമാദ്യം ടൂര്‍ണമെന്റ് നടക്കുന്നത്. പല ബാറ്റിങ് റെക്കോര്‍ഡുകള്‍ക്കും ടി20 ലോകകപ്പ് വേദിയായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടി20യില്‍ നിലവിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ ലോക റെക്കോര്‍ഡ് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനുമായ ആരോണ്‍ ഫിഞ്ചിനു അവകാശപ്പെട്ടതാണ്. 2018ല്‍ സിംബാബ്‌വെയുമായുള്ള കളിയിലായിരുന്നു അദ്ദേഹത്തിന്റെ റെക്കോര്‍ഡ് പ്രകടനം. എട്ടു വര്‍ഷത്തിലേറെയായി ഈ റെക്കോര്‍ഡിന് ഇളക്കവും തട്ടിയിട്ടില്ല.

എന്നാല്‍ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പില്‍ തന്റെ ഓള്‍ടൈം റെക്കോര്‍ഡ് തകര്‍ക്കപ്പെടുമെന്നു പ്രവചിച്ചിരിക്കുകയാണ് ഫിഞ്ച്. അതിന്റെ കാരണത്തെക്കുറിച്ച് അദ്ദേഹം തന്നെ തുറന്നു പറയുകയും ചെയ്തു.

AARON FINCH

ആ റെക്കോര്‍ഡ് വീഴും

സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കവെയാണ് തന്റെ ലോക റെക്കോര്‍ഡ് അടുത്ത ടി20 ലോകകപ്പില്‍ തകര്‍പ്പെടുമെന്ന ആരോണ്‍ ഫിഞ്ചിന്റെ വമ്പന്‍ പ്രവചനം. എക്‌സിലൂടൈയാണ് ടി20യിലെ അദ്ദേഹത്തിന്റെ റെക്കോര്‍ഡിനെ കുറിച്ച് ഒരു യൂസര്‍ ചോദിച്ചത്.

അടിക്കുക, പുറത്താവുക എന്ന ക്രിക്കറ്റിന്റെ ഈ പുതിയ കാലത്തു നിങ്ങളുടെ റെക്കോര്‍ഡ് തകര്‍ക്കപ്പെടുമെന്നു കരുതുന്നുണ്ടോയെന്നായിരുന്നു ശ്രീവാസ്തവ് എന്ന പേരുള്ള എക്‌സ് യൂസറുടെ ചോദ്യം. ഇതിനോടു ഫിഞ്ച് പ്രതികരിക്കുകയും ചെയ്തു.

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇതു തകര്‍ക്കപ്പെടുമെന്നു എനിക്കുറപ്പുണ്ട്. വളരെ മികച്ച ചില ബാറ്റിങ് വിക്കറ്റുകള്‍ ഈ ടൂര്‍ണമെന്റിലുണ്ടാവും. കൂടാതെ അടുത്ത തലമുറയുടെ പവറും കഴിവുമെല്ലാം വേറെ ലെവവാണന്നുമായിരുന്നു ഈ ചോദ്യത്തോടുള്ള ഫിഞ്ചിന്റെ മറുപടി.

ആരു തകര്‍ക്കും?

ആരോണ്‍ ഫിഞ്ചിന്റെ ടി20 ലോക റെക്കോര്‍ഡ് അടുത്ത ഐസിസി ടി20 ലോകകപ്പില്‍ ആരാവും തകര്‍ക്കുകയെന്നതാണ് അടുത്ത ചോദ്യം. പുതുതലമുറയിലെ യുവ ബാറ്റര്‍മാരില്‍ അസാധാരണ പ്രഹരശേഷിയുള്ള പലരും ഉയര്‍ന്നു വരുന്നുണ്ട്.

ABHISHEK SHARMA

അക്കൂട്ടത്തില്‍ മുന്നി നില്‍ക്കുന്നയാളാണ് ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറും ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററുമായ അഭിഷേക് ശര്‍മയാണ്. ടി20യില്‍ നിലവില്‍ അദ്ദേഹത്താള്‍ അപകടകാരിയായ മറ്റൊരു താരമില്ലെന്നു തന്നെ പറയാം.

ഏറ്റവും അവസാനമായി കഴിഞ്ഞ ഏഷ്യാ കപ്പിലും അഭിഷേക് വന്‍ റണ്‍വേട്ട നടത്തി. 200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 300 പ്ലസ് റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായി മാറിയിരുന്നു.

കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദലാബാദിനായി കളിക്കവെ ഒരു മല്‍സരത്തില്‍ അഭിഷേക് റണ്‍മഴ പെയ്യിച്ചിരുന്നു.വെറും 55 ബോളില്‍ വാരിക്കൂട്ടിയത് 141 റണ്‍സാണ്. 256.36 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റോടെയാണിത്. ക്രീസില് നിലയുറപ്പിച്ച് കഴിഞ്ഞാല്‍ അഭിഷേകിനെ പുറത്താക്കുക വളരെ കടുപ്പമാണ്.

മാത്രമല്ല രണ്ടോ, മൂന്നോ ഓവറുകള്‍ കൊണ്ട് മല്‍സരഗതി തന്നെ അദ്ദേഹം മാറ്റുുകയും ചെയ്യും. അഭിഷേകിനെ കൂടാതെ ഫിഞ്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ ശേഷിയുള്ള മറ്റു ബാറ്റര്‍മാര്‍ ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍ എന്നിരാണ്.

ഇംഗ്ലണ്ടിന്റെ ഈ ഓപ്പണിങ് ജോടികള്‍ ഏതു ബൗളിങ് നിരയുടെയും പേടിസ്വപ്‌നമാണ്. അടുത്തിടെ സൗത്താഫ്രിക്കയുമായുള്ള ടി20യില്‍ 60 ബോളില്‍ പുറത്താവാതെ 141 റണ്‍സ് സാള്‍ട്ട് സ്‌കോര്‍ ചെയ്തിരുന്നു. ഇതേ കളിയില്‍ ബട്‌ലര്‍ വെറും 30 ബോളില്‍ 83 റണ്‍സും വാരിക്കൂട്ടി.

Story first published: Monday, October 13, 2025, 18:07 [IST]
Other articles published on Oct 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+