Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഇന്ത്യയുടെ പേസ് നിരയില്‍ ആരൊക്കെ? ഈ 4 പേര്‍ മതി- തിരഞ്ഞെടുത്ത് സഹീര്‍

മുംബൈ: ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ ടീമുകള്‍ ആരംഭിച്ചിരിക്കുകയാണ്. ഷെഡ്യൂളടക്കം പുറത്തുവന്നു കഴിഞ്ഞു. ഇനി തന്ത്രം മെനഞ്ഞ് പടയൊരുക്കാനുള്ള സമയമാണ്. ഇന്ത്യയും വലിയ പ്രതീക്ഷയോടെയാണ് വരാനിരിക്കുന്ന ടി20 ലോകകപ്പിനെ കാണുന്നത്. 2013ന് ശേഷം ഐസിസി കിരീടത്തിലേക്കെത്താനാവാത്ത ഇന്ത്യക്ക് വരാനിരിക്കുന്ന ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം. ഇന്ത്യക്ക് മികച്ച ടീം കരുത്താണുള്ളത്.

ഇതില്‍ നിന്ന് ആരെയൊക്കെ ലോകകപ്പിലേക്ക് പരിഗണിക്കുമെന്നതാണ് കണ്ടറിയേണ്ടത്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ പേസ് ബൗളര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. ഇപ്പോഴിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പേസ് നിരയില്‍ ആരൊക്കെ വേണമെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ പേസറും ഹീറോയുമായ സഹീര്‍ ഖാന്‍. എക്‌സ് ഫാക്ടര്‍ ബൗളറേയും സഹീര്‍ തിരഞ്ഞെടുത്തു.

'ജസ്പ്രീത് ബുംറക്കും മുഹമ്മദ് സിറാജിനും സീറ്റുറപ്പാണ്. അതിന് ശേഷം അര്‍ഷ്ദീപ് സിങ്ങിനാണ് അവസരം നല്‍കേണ്ടത്. കാരണം ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന മുന്‍തൂക്കം അവന് നല്‍കണം. നന്നായി യോര്‍ക്കര്‍ എറിയാന്‍ കഴിവുള്ളവനാണ് അര്‍ഷ്ദീപ്. ഇത് ഇന്ത്യക്ക് ഗുണം ചെയ്യും. നാലാമനായി മുഹമ്മദ് ഷമിയെ പരിഗണിക്കണമെന്നാണ് ഞാന്‍ പറയുന്നത്. അവന്‍ ലഭ്യമാണോയെന്നതാണ് പ്രശ്‌നം. ലോകകപ്പിലെ എക്‌സ് ഫാക്ടര്‍ താരമാണവന്‍. ഈ നാല് പേസര്‍മാരുമായി ഇന്ത്യ മുന്നോട്ട് പോകണം'- സഹീര്‍ പറഞ്ഞു.

ജസ്പ്രീത് ബുംറയും സിറാജും നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പേസര്‍മാരാണ്. ബൗണ്‍സ് നിറഞ്ഞ വിദേശത്തെ പിച്ചുകളിലും ഇവര്‍ ഇന്ത്യക്കായി മികവ് കാട്ടുന്നു. ബുംറ ഇക്കോണമി കാത്ത് പന്തെറിയാനും വിക്കറ്റ് നേടിയെടുക്കാനും മിടുക്കനായ താരമാണ്. സിറാജ് തന്റേതായ ദിവസം എതിരാളികളുടെ അന്തകനാവുന്ന ബൗളറാണ്. എന്നാല്‍ താരത്തിന്റെ ടി20യിലെ ഇക്കോണമി അല്‍പ്പം പ്രശ്‌നമാണ്. ഇടം കൈയന്‍ പേസറെ ഇന്ത്യക്ക് അത്യാവശ്യമാണ്.

jasprit bumrah, rohit sharma, mohammed siraj

അവസാന ടി20 ലോകകപ്പുകളെല്ലാം നോക്കുമ്പോള്‍ ഇന്ത്യക്കൊപ്പം ഇടം കൈയന്‍ പേസറില്ലായിരുന്നുവെന്നതാണ് വസ്തുത. ഇത് എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ആ പിഴവ് നികത്തി അര്‍ഷ്ദീപിനെ കളിപ്പിക്കാവുന്നതാണ്. മികച്ച രീതിയില്‍ യോര്‍ക്കര്‍ എറിയാനും അര്‍ഷ്ദീപിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ താരത്തെ ഇന്ത്യ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നത് എന്തുകൊണ്ടും മികച്ച തീരുമാനമായിരിക്കും.

എന്നാല്‍ മുഹമ്മദ് ഷമിയെ ടി20യിലേക്ക് തിരിച്ചുവിളിക്കാന്‍ സാധ്യത കുറവാണ്. അവസാന ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തിയ ഷമി വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തായിരുന്നു. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണ് ഷമിയുള്ളത്. അതുകൊണ്ടുതന്നെ ഷമിയെ ടി20യിലേക്ക് ഇന്ത്യ തിരിച്ചുവിളിക്കാന്‍ സാധ്യത കുറവാണ്. വരുന്ന ഐപിഎല്ലില്‍ ഷമി കളിക്കാനാണ് സാധ്യത. മികച്ച പ്രകടനം പുറത്തെടുത്താല്‍ സെലക്ടര്‍മാര്‍ മാറി ചിന്തിക്കാനുള്ള സാധ്യതയും കൂടുതലാണ്.

ഷമിയുടെ അഭാവത്തില്‍ ഇന്ത്യയുടെ നാലാം പേസര്‍ ആരാണെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഹാര്‍ദിക് പാണ്ഡ്യ പേസ് ഓള്‍റൗണ്ടറാണ്. എന്നാല്‍ പരിക്കിന് ശേഷം ഹാര്‍ദിക് തിരിച്ചെത്തുമ്പോള്‍ പന്തെറിയാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യക്ക് നാലാം പേസറായി പരിഗണിക്കാവുന്ന താരങ്ങള്‍ മുകേഷ് കുമാര്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരെല്ലാം. എന്നാല്‍ ഇവരെല്ലാം റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്തവരാണ്.

ഹാര്‍ദിക് മികച്ച ഫിറ്റ്‌നസിലേക്കെത്തിയാല്‍ ഇന്ത്യക്കത് വലിയ ആശ്വാസമായിരിക്കും. എന്നാല്‍ തിരിച്ചുവന്നാലും ബൗളിങ്ങില്‍ പഴയ ഫോമിലേക്കെത്താന്‍ ഹാര്‍ദിക്കിന് സമയം വേണ്ടിവന്നേക്കും. ഇന്ത്യയുടെ സ്പിന്‍ നിരയില്‍ ആരൊക്കെയെന്നതും പ്രധാന ചോദ്യമാണ്. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെല്ലാം ഒന്നിനൊന്ന് മികവ് കാട്ടുമ്പോള്‍ ഇവരില്‍ ആരെയൊക്കെ ഇന്ത്യ പരിഗണിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Friday, January 19, 2024, 6:57 [IST]
Other articles published on Jan 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+