Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: കാറ്റും കോളുമടങ്ങി, കപ്പുമായി തിരിച്ചെത്തി ഇന്ത്യ; ആര്‍പ്പുവിളിച്ച് ആരാധകര്‍

ഡല്‍ഹി: ഒടുവില്‍ കാലാവസ്ഥ അനുകൂലമായി ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ടി20 ലോകകപ്പ് കിരീടം നേടിയ ശേഷം കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കുടുങ്ങുകയായിരുന്നു. ഇപ്പോള്‍ കാറ്റും കോളുമടങ്ങിയതോടെ ഇന്ത്യ നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഡല്‍ഹി എയര്‍പോര്‍ട്ടിലിറങ്ങിയ ഇന്ത്യന്‍ ടീമിനെ സ്വീകരിക്കാന്‍ ആരാധകരുടെ വലിയ തിരക്കായിരുന്നു ഉണ്ടായിരുന്നത്.

ആരാധകര്‍ ആര്‍പ്പുവിളിച്ച് ഇന്ത്യന്‍ താരങ്ങളുടെ ടീം ബസിന് ചുറ്റും നില്‍ക്കുന്നത് കണ്ട് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ വിരാട് കോലിയുടെ പ്രതികരണം വൈറലായിരിക്കുകയാണ്. ടീം ബസിന്റെ മുന്‍ നിരയില്‍ വലിയ ആരാധക കൂട്ടത്തെ കണ്ട് ആവേശത്തോടെ ഇരിക്കുന്ന വിരാട് കോലിയുടെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇന്ത്യന്‍ ടീം മുംബൈയിലേക്ക് പോകും.

അവിടെയാണ് തുറന്ന ബസില്‍ ഇന്ത്യന്‍ താരങ്ങളുടെ കിരീടവുമായുള്ള ആഘോഷം നടക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് വലിയ സ്വീകരണം നല്‍കാനാണ് മുംബൈയിലെ ആരാധകര്‍ തയ്യാറെടുത്തിരിക്കുന്നത്. പ്രഥമ ടി20 ലോകകപ്പ് എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യ നേടിയതിന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് ഇന്ത്യ അലമാരയിലെത്തിക്കുന്നത്. അതുകൊണ്ടുതന്നെ ആരാധകരെല്ലാം വലിയ ആവേശത്തിലാണുള്ളത്.

ഇന്ത്യയുടെ മുംബൈയിലെ പരിപാടിക്ക് വലിയ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വലിയ ആരാധക പങ്കാളിത്തം പരിപാടിക്ക് ഉണ്ടാകുമെന്നുറപ്പാണ്. താരങ്ങള്‍ തങ്ങളുടെ സാമൂഹ്യ മാധ്യമ പേജിലൂടെ ആരാധകരെ മുംബൈയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുംബൈയിലെ റോഡ് ഗതാഗതത്തിന് പോലും നിയന്ത്രണം കൊണ്ടുവന്നാണ് ഇന്ത്യ വമ്പന്‍ ആഘോഷ പരിപാടി നടത്താന്‍ ആലോചിക്കുന്നത്. ഇന്ത്യുടെ കിരീട നേട്ടം വലിയ ആഘോഷമാക്കി മാറ്റാനാണ് പദ്ധതി.

india cricket

രോഹിത് ശര്‍മയും വിരാട് കോലിയും ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡും ലോകകപ്പില്‍ നിന്ന് പടിയിറങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണത്തെ ലോകകപ്പ് കിരീടം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാരണത്താലാണ് കിരീട നേട്ടം വലിയ ആഘോഷമാക്കാന്‍ തീരുമാനിച്ചതും. വിരാട് കോലിക്കും രോഹിത് ശര്‍മക്കും വലിയ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്.

വളരെ പണിപ്പെട്ടാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ടീം ബസ് മുന്നോട്ട് കൊണ്ടുപോയത്. ഇന്ത്യയുടെ കിരീട നേട്ടത്തില്‍ ആരാധകരെല്ലാം ആവേശത്തിലാണ്. ഇന്നത്തെ മുംബൈയിലെ ആഘോഷ പരിപാടികള്‍ക്ക് ശേഷം ചില താരങ്ങള്‍ സിംബാബ് വെയിലേക്ക് പര്യടനത്തിനായി പോവും. സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍, റിങ്കു സിങ് എന്നിവരാണ് സിംബാബ് വെയിലേക്ക് പോകുന്നത്. ഇതിനോടകം ഇന്ത്യന്‍ ടീമിന്റെ മുന്നൊരുക്കം സിംബാബ്‌വെയില്‍ ആരംഭിച്ച് കഴിഞ്ഞു.

ഇത്തവണ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ലോകകപ്പില്‍ മുത്തമിടുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ കരുത്ത് വ്യക്തമാക്കുന്ന കിരീട നേട്ടമാണിത്. എയര്‍പോര്‍ട്ടിന് പുറത്ത് ഇന്ത്യന്‍ താരങ്ങള്‍ക്കായി വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണവും ഒരുക്കിയിരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവും യുവതാരം യശ്വസി ജയ്‌സ്വാളും നാസിക് ഡോളിന്റെ താളത്തില്‍ നൃത്തം ചെയ്തിരുന്നു.

ഇതിന്റെ വീഡിയോയും ഇപ്പോള്‍ വൈറലാണ്. ഇന്ത്യന്‍ താരങ്ങളെല്ലാം വലിയ ആവേശത്തോടെയാണ് കിരീട നേട്ടത്തെ ആഘോഷമാക്കുന്നത്. രോഹിത് ശര്‍മക്ക് നായകനെന്ന നിലയില്‍ ഐസിസി കിരീടം നേടിയെടുക്കാനായി എന്നതാണ് അഭിമാനിക്കാവുന്ന കാര്യം. എന്തായാലും ഇന്ത്യന്‍ താരങ്ങളും ആരാധകരും കിരീട നേട്ടം ആഘോഷമാക്കുകയാണെന്ന് പറയാം. നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Thursday, July 4, 2024, 11:03 [IST]
Other articles published on Jul 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+