For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: രോഹിത്തിനും കോലിക്കും അവസാന ടി20! ഗംഭീര്‍ വന്നാല്‍ ചീട്ട് കീറും, സത്യമോ?

ഇന്ത്യന്‍ ബാറ്റിങിലെ രണ്ടും നെടുംതൂണുകളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും മുന്‍ നായകന്‍ വിരാട് കോലിയെയും വീണ്ടുമൊരിക്കല്‍ക്കൂടി ടി20 ടീമിനോടൊപ്പം കാണുമോ? ടി20 ലോകകപ്പിന്റെ കലാശപ്പോരില്‍ സൗത്താഫ്രിക്കയുമായി ടീം ഇന്ത്യ കച്ചമുറുക്കുമ്പോള്‍ ആരാധകരുടെ ശ്രദ്ധ മുഴുവന്‍ ഈ സൂപ്പര്‍ താരങ്ങളിലേക്കാണ്. 35 വയസ്സ് പിന്നിട്ടുകഴിഞ്ഞ രോഹിത്തിനും കോലിക്കും ടി20യില്‍ ഇനിയുമൊരു അങ്കത്തിനു ബാല്യമില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കഴിഞ്ഞ 15-16 വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിനെ ഗംഭീര പ്രകടനങ്ങളോടെ മുന്നില്‍ നിന്നു നയിച്ചുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത രണ്ടു ബാറ്റര്‍മാരാണ് രോഹിത്തും കോലിയും. ടി20യില്‍ ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരമാണ് ഹിറ്റ്മാന്‍. വെറു 90 റണ്‍സ് മാത്രം പിറകിലായി കോലി തൊട്ടുതാഴെയും നില്‍ക്കുന്നു. ലോകകപ്പുമായി തങ്ങളുടെ ഗംഭീര ടി20 കരിയര്‍ രാജകീയമായി തന്നെ അവസാനിപ്പിക്കാനായിരിക്കും ഇവരുടെ ലക്ഷ്യം.

ROHIT SHARMA

ഈ ഫൈനലിനു ശേഷം ടി20യില്‍ നിന്നും വിരമിക്കുമെന്നു രോഹിത്തോ, കോലിയോ ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. എന്നാല്‍ വീണ്ടും ഈ ഫോര്‍മാറ്റില്‍ രണ്ടു പേരെയും ഇനിയൊരിക്കലും കണ്ടേക്കില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധരും ആരാധകരുമെല്ലാം ചൂണ്ടിക്കാണിക്കുന്നത്. രോഹിത്തിന്റെയും കോലിയുടെയും പ്രതിഭയുടെയും ഫോമിന്റെയും കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

എന്നാല്‍ ടി20യില്‍ ഇരുവരും മതിയാവോളം മല്‍സരങ്ങളില്‍ കളിച്ചുകളിഞ്ഞു. അതുകൊണ്ടു തന്നെ അടുത്ത തലമുറയിലേക്കുള്ള സൂപ്പര്‍ താരങ്ങള്‍ ഉയര്‍ന്നുവരണമെങ്കില്‍ രോഹിത്തും കോലിയും വഴിമാറി കൊടുത്തേ തീരൂ. അടുത്ത ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത് 2026ലാണ്. അപ്പോഴേക്കും രോഹിത്തനു 39ഉം കോലിക്കു 37ഉം വയസ്സാവും. അതിനാല്‍ തന്നെ ഈ ടൂര്‍ണമെന്റില്‍ ഇരുവരെയും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.

പകരം ഈ പൊസിഷനിലേക്കു രണ്ടു മികച്ച യുവതാരങ്ങളെ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ വളര്‍ത്തിയെടുക്കണം. ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ ഇന്ത്യ ഉടന്‍ തന്നെ ആരംഭിക്കേണ്ടതുണ്ട്. ഇനി നടക്കാനിരിക്കുന്ന ഓരോ ടി20 പരമ്പരകളും ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ ചവിട്ടുപടിയായിരിക്കും.

ടി20 ലോകകപ്പിനു പിന്നാലെ നടക്കാനിരിക്കുന്ന സിംബാബ്‌വെയുമായുള്ള ടി20 പരമ്പരയില്‍ രോഹിത്തും കോലിയും ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല. പുതുമുഖങ്ങളുള്‍പ്പെടുന്ന യുവനിരയെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ പരീക്ഷിക്കുന്നത്. രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായി ഗൗതം ഗംഭീര്‍ വൈകാതെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായി സ്ഥാനമേറ്റെടുക്കുകയാണ്.

VIRAT KOHLI

അടുത്ത 20 ലോകകപ്പിനുള്ള ടീമിനെയൊരുക്കുന്നതും അദ്ദേഹമായിരിക്കും. രോഹിത്തും കോലിയും അടുത്ത ലോകകപ്പില്‍ തീര്‍ച്ചയായും ഗംഭീറിന്റെ പ്ലാനിന്റെ ഭാഗമായിരിക്കില്ല. അതുകൊണ്ടു തന്നെ ഈ ഫോര്‍മാറ്റില്‍ ഇരുവരെയും അദ്ദേഹത്തിനു ആവശ്യവുമില്ല. സിംബാബ്‌വെ പര്യടത്തിനു പിന്നാലെ ജൂലൈ അവസാനത്തോടെ ശ്രീലങ്കയുമായി നാട്ടില്‍ മൂന്നു ടി20 പരമ്പരകളില്‍ ഇന്ത്യ കളിക്കുന്നുണ്ട്.

ഈ പരമ്പരയിലും രോഹിത്തിനെയും കോലിയെയും പ്രതീക്ഷിക്കേണ്ടതില്ല. ഗംഭീറിനു കീഴില്‍ ഇന്ത്യയുടെ ആദ്യ പരമ്പരയും ഇതു തന്നെയായിരിക്കും. ഗംഭീര്‍ കോച്ചായാല്‍ ടി20 ടീമിലേക്കുള്ള വഴിയടയും എന്നുറപ്പായതിനാല്‍ തന്നെ രോഹിത്തും കോലിയും ഇനി ടെസ്റ്റ്, ഏകദിനം എന്നിവയിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക.

അടുത്ത വര്‍ഷം ഏകദിന ഫോര്‍മാറ്റിലുള്ള ഐസിസി ചാംപ്യന്‍സ് ട്രോഫി നടക്കാനിരിക്കുകയാണ്. ഈ ടൂര്‍ണമെന്റില്‍ കളിക്കുകയാവും ഇനി രോഹിത്തിന്റെയും കോലിയുടെയും ലക്ഷ്യം. അതിനു സാധിക്കണമെങ്കില്‍ ഏകദിന ഫോര്‍മാറ്റില്‍ ഇരുവരും മികച്ച ഫോമില്‍ തുടരുകയും ചെയ്‌തേ തീരൂ. കൂടാതെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും 2025ല്‍ നടക്കാനിരിക്കുകയാണ്. അതിലേക്കു ഇന്ത്യക്കു യോഗ്യത നേടിക്കൊടുക്കാനും രോഹിത്തും കോലിയും ശ്രമിക്കുമെന്നുറപ്പാണ്.

Story first published: Saturday, June 29, 2024, 15:02 [IST]
Other articles published on Jun 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+