For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇന്ത്യയെ പാകിസ്താന് വീഴ്ത്താം! ചെയ്യേണ്ടത് ഈ കാര്യം, അക്തറുടെ ഉപദേശം

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ ക്ലാസിക്ക് പോരാട്ടത്തില്‍ പാകിസ്താന്‍ ടീമിനെ പൂര്‍ണമായി എഴുതിത്തള്ളാന്‍ വരട്ടെയെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. ഞായറാഴ്ച രാത്രി ന്യൂയോര്‍ക്കിലെ നസ്സൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഇന്ത്യ- പാക് ത്രില്ലര്‍ നടക്കാനിരിക്കുന്നത്. ആദ്യ കളിയില്‍ അമേരിക്കയോടു അട്ടിമറിത്തോല്‍വി ഏറ്റുവാങ്ങിയ പാക് ടീമിനു ഇന്ത്യക്കെതിരായ മല്‍സരം ഡു ഓര്‍ ഡൈ ആണ്.

ഇതിലും തോല്‍ക്കുകയാണെങ്കില്‍ അവരുടെ സൂപ്പര്‍ എട്ട് സാധ്യതകള്‍ ഏറെക്കുറെ അസ്തമിക്കും. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് പാകിസ്താനു ഇനിയും തിരിച്ചുവരവിനുള്ള ശേഷിയുണ്ടെന്നു അക്തര്‍ ചൂണ്ടിക്കാണിച്ചത്. ഇതിനു വേണ്ടി ബാബര്‍ ആസവും സംഘവും എന്താണ് ചെയ്യേണ്ടതെന്നു റാവല്‍പിണ്ടി എക്‌സ്പ്രസ് ഉപദേശിക്കുകയും ചെയ്തു.

SHOAIB AKHTAR

അമേരിക്കയോടേറ്റ അപ്രതീക്ഷിത തോല്‍വിക്കു ശേഷം പാകിസ്താന് ഇന്ത്യക്കെതിരേ ജയിക്കാന്‍ കഴിയുമോയെന്നു ഒരുപാട് ആരാധകര്‍ എന്നോടു ചോദിച്ചു കൊണ്ടിരിക്കുകയാണ്. പാക് ടീമിനെ സംബന്ധിച്ച് ഈ തോല്‍വി ഏറെ നിരാശാജനകം തന്നെയാണ്. പാക് ടീം കഴിവിന്റെ പരമാവധി കളിക്കളത്തില്‍ നല്‍കാന്‍ ശ്രമിക്കുന്നില്ലെന്നാണ് തനിക്കു തോന്നിയിട്ടുള്ളതെന്നു അക്തര്‍ വ്യക്തമാക്കി.

പാകിസ്താന്‍ താരങ്ങള്‍ സ്വയം പ്രകടപ്പിക്കുന്നില്ലെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. കൂടാതെ ടീം കോമ്പിനേഷന്‍ എങ്ങനെയാവണമെന്ന കാര്യത്തിലും വ്യക്തമായ ധാരണയില്ല. ആരാധകരുടെ നിരാശ എനിക്കു മനസ്സിലാവും. ഞാന്‍ അതിനോടു യോജിക്കുകയും ചെയ്യുന്നു.

ഇന്ത്യക്കെതിരായ അടുത്ത മല്‍സരവും തോല്‍ക്കുകയാണെങ്കില്‍ 2026ലെ ടി20 ലോകകപ്പിന്റെ ഭാഗമാവണമെങ്കില്‍ പാകിസ്താനു യോഗ്യതാ റൗണ്ട് കളിക്കേണ്ടതായി വരും. പാകിസ്താനെ സംബന്ധിച്ച് അത് വലിയ നാണക്കേട് തന്നെയായിരിക്കും. പാകിസ്താന്‍ ഒരിക്കലും ആഗ്രഹിക്കാത്ത കാര്യമായിരിക്കും അതെന്നും അക്തര്‍ നിരീക്ഷിച്ചു.

ഈ ലോകകപ്പില്‍ ഇന്ത്യ വളരെ ശക്തരായ ടീം തന്നെയാണ്. ഇക്കാര്യം അംഗീകരിച്ചേ മതിയാവൂ. ഇത്തവണ കിരീട സാധ്യതയുള്ള ടീമുകളില്‍ എന്റെ അഭിപ്രായത്തില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യ തന്നെയാണ്. പാകിസ്താനെ സംബന്ധിച്ച് അവരെ തോല്‍പ്പിക്കുകയെന്നത് വളരെ കടുപ്പം തന്നെയായിരിക്കും. വളരെ ഫ്രഷായ പിച്ചാണ് ഈ മല്‍സരത്തിനു വേണ്ടി ഉപയോഗിക്കുന്നത്. പക്ഷെ ഞാന്‍ നിങ്ങളെ (ആരാധകര്‍) ഒരുപാട് നിരാശപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. പുതിയ പിച്ചാണ് ഈ കളിയിലേത് എന്നതാണ് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ ഈ ഗ്രൗണ്ടില്‍ ഒരു മല്‍സരവും അതിനു മുമ്പ് സന്നാഹ മല്‍സരവും കളിച്ചിട്ടുണ്ടെന്നത് ശരിയാണ്. ഇവിടെ ബോള്‍ നന്നായി സീം ചെയ്യുന്നതായി നമ്മള്‍ മുന്‍ മല്‍സരങ്ങളില്‍ കണ്ടിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കളിയിലും ഈ വിക്കറ്റ് സീമര്‍മാരെ നന്നായി സഹായിക്കുകയും ചെയ്‌തേക്കും. പാകിസ്താന് ഈ കളിയില്‍ സാധ്യതയുണ്ടോ എന്നാണ് നിങ്ങള്‍ ചോദിക്കുന്നതെങ്കില്‍ ഉണ്ട് എന്നു തന്നെയാണ് എന്റെ മറുപടി.

ROHIT- BABAR

പാക് ടീം എപ്പോഴെല്ലാം ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ടോ അപ്പോഴെല്ലാം തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ലോകകപ്പുകളില്‍ എല്ലായ്‌പ്പോഴും പാക് ടീം ഈ തരത്തില്‍ മോശമായിട്ട് തന്നെയാണ് തുടങ്ങിയിട്ടുള്ളത്. 1999ലെ ലോകകപ്പ് മാത്രമായിരുന്നു ഇതില്‍ നിന്നും വ്യത്യസ്തം. അന്നു തുടക്കം മുതില്‍ കുതിച്ചാണ് ടീം ഫൈനല്‍ വരെയെത്തിയതെന്നും അക്തര്‍ വിശദമാക്കി.

പാകിസ്താനു ഈ ലോകകപ്പില്‍ ഇനിയും തിരിച്ചുവരാം. ഇന്ത്യ വളരെ കടുപ്പമേറിയ എതിരാളികള്‍ തന്നെയാണ്. എതിരാളികള്‍ ഇന്ത്യയാണെന്നത് പാക് ടീമിനെ പ്രചോദിപിപ്പിക്കുമെന്നും അക്തര്‍ വിലയിരുത്തി. പാകിസ്താന്‍ ഈ ലോകകപ്പിലേക്കു തിരിച്ചുവരുമെന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

പക്ഷെ അതിനു വേണ്ടു താരങ്ങള്‍ക്കു കുറേക്കൂടി അഗ്രസീവായി, തുറന്ന് കളിക്കേണ്ടതായി വരും. ബാബറില്‍ വലിയ പ്രതീക്ഷയാണുള്ളത്. ഇന്ത്യക്കെതിരേ അവന്‍ ചില മാജിക്ക് പുറത്തെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, June 8, 2024, 22:10 [IST]
Other articles published on Jun 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+