ടി20 ലോകകപ്പില്‍ കിരീടമെന്ന ലക്ഷ്യത്തിലേക്കു പടിപടിയായി അടുത്തുകൊണ്ടിരിക്കുകയാണ് ടീം ഇന്ത്യ. അപരാജിതരായി ഗ്രൂപ്പുഘട്ടം പൂര്‍ത്തിയാക്കിയ ഇന്ത്യ ഇപ്പോള്‍ സൂപ്പര്‍ എട്ടിലും ഈ റെക്കോര്‍ഡ് കാത്ത് സെമി ഫൈനല്‍ പോരാട്ടത്തിനു കച്ചമുറുക്കുകയാണ്. വ്യാഴാഴ്ച രാത്രി ഗയാനയില്‍ നടക്കാനിരിക്കുന്ന രണ്ടാം സെിയില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതാരികള്‍.
കഴിഞ്ഞ ലോകകപ്പ് സെമിയുടെ റീപ്ലേ കൂടിയാണിത്. അന്നു ഇന്ത്യയെ പത്തു വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് കശാപ്പ് ചെയ്തത്. ഈ പരാജയത്തിനു പകരം ചോദിക്കാനുള്ള സമയമെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യക്കു ഫൈനലിലേക്കു മുന്നേറാന്‍ സാധിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. സൂപ്പര്‍ എട്ടിലെ കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും ഒരേ ഇലവനെയാണ് ഇന്ത്യ പരീക്ഷിച്ചത്. സെമിയില്‍ എങ്ങനെയാവും ഇന്ത്യന്‍ ഇലവനെന്നു നോക്കാം.

ഓപ്പണിങ് ഈ ടൂര്‍ണമെന്റിലുടനീളം ഇന്ത്യക്കു തലവേദനയുണ്ടാക്കിയിട്ടുള്ള കാര്യമാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലിയെ ഓപ്പണിങില്‍ പരീക്ഷിക്കാനുള്ള ഇന്ത്യയുടെ നീക്കം വന്‍ ദുരന്തമായി. ഇതുവരെ കളിച്ച ആറിന്നിങ്‌സുകളിലും നല്ലൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ രോഹിത്- കോലി ജോടിക്കായിട്ടില്ല.
സെമിയും ഫൈനലും വരാനിരിക്കെ ഈ സഖ്യത്തില്‍ ഇനിയും വിശ്വാസമര്‍പ്പിക്കുനത് മണ്ടത്തരമായിരിക്കും. ഓപ്പണറായ ശേഷം കോലി വന്‍ ഫ്‌ളോപ്പാണ്. ഏറ്റവും അവസാനമായി ഓസ്‌ട്രേലിയുമായുള്ള പോരാട്ടത്തില്‍ അദ്ദേഹം ഡെക്കായിരുന്നു. ടൂര്‍ണമെന്റില്‍ കോലിയുടെ രണ്ടാം ഡെക്ക് കൂടിയായിരുന്നു ഇത്.
ഇംഗ്ലണ്ടുമായുള്ള സെമിയിലെങ്കിലും കോലിയെ ഓപ്പണിങില്‍ നിന്നും ഇന്ത്യ മാറ്റിയേ തീരൂ. പകരം യുവ ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളിനെ ഓപ്പണിങിലേക്കു കൊണ്ടു വരികയും ചെയ്യാം. സെമി പോലെ വലിയൊരു മല്‍സരത്തിലൂടെ ലോകപ്പില്‍ അരങ്ങേറുന്നത് ജയ്‌സ്വാളിനു സമ്മര്‍ദ്ദമുണ്ടാക്കാനിടയുണ്ടെങ്കിലും ഇന്ത്യയുടെ പക്കല്‍ മറ്റു വഴികളില്ല. ജയ്‌സ്വാള്‍ ഓപ്പണറായാല്‍ കോലിക്കു തന്റെ സ്ഥിരം ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറിലേക്കു മാറുകയും ചെയ്യാം.
ഇപ്പോള്‍ മൂന്നാമനായി കളിച്ചുകൊണ്ടിരിക്കുന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു അഞ്ചാം നമ്പറിലേക്കു ഇറങ്ങേണ്ടതയി വരും. സൂര്യകുമാര്‍ യാദവിനു ഏറ്റവും ബെസ്റ്റ് നാലാം നമ്പറായതിനാല്‍ അദ്ദേഹം ഇവിടെ തന്നെ തുടരുകയും വേണം.

ആറാം നമ്പറില്‍ ശിവം ദുബെയ്ക്കു പകരം മലയാളി താരം സഞ്ജു സാംസണിനെയും ഇന്ത്യ കളിപ്പിക്കണം. ഇതുവരെ കളിച്ച ഒരു മല്‍സരത്തില്‍ പോലും തന്റെ സെലക്ഷനോടു നീതി പുലര്‍ത്താന്‍ ദുബെയ്ക്കായിട്ടില്ല. അതിനാല്‍ ഇനി സഞ്ജുവിനു അവസരം നല്‍കിയേ തീരൂ. സഞ്ജുവിനു പിന്നാലെ ഏഴാമനായി വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കണം.
ഓപ്പണിങില്‍ ജയ്‌സ്വാള്‍ വരുമ്പോള്‍ ടീമില്‍ നിന്നും പുറത്താവുന്നയാള്‍ രവീന്ദ്ര ജഡേജയാണ്. ബാറ്റിങിലോ, ബൗളിങിലോ യാതൊരു സംഭാവനയും നല്‍കാത്ത ജഡ്ഡു വെറും ഫീല്‍ഡര്‍ മാത്രമായാണ് കളിക്കുന്നത്. അദ്ദേഹത്തേക്കള്‍ നല്ലത് അക്ഷര്‍ പട്ടേലാണ്. കുല്‍ദീപ് യാദവ് തന്നെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി തുടരുകയും വേണം. പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് കോമ്പിനേഷനായിരിക്കും.
സെമിയില്‍ ഇന്ത്യയുടെ ബെസ്റ്റ് 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.