For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: പാക് ടീം പ്രതീക്ഷിക്കില്ല, ഇന്ത്യ മെനയുന്നത് രാജ തന്ത്രം! എന്താണെന്ന് അറിയാം

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം 9ന് നടക്കാന്‍ പോവുകയാണ്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ 8 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ കരുത്തുകാട്ടിക്കഴിഞ്ഞു. അനായാസം അയര്‍ലന്‍ഡിനെ ഇന്ത്യ തോല്‍പ്പിച്ചെങ്കിലും പാകിസ്താനെതിരേ അനായാസ ജയം പ്രതീക്ഷിക്കാനാവില്ല. പാകിസ്താന്റെ ബൗളിങ് നിരയെ ഇത്തവണ എല്ലാവരും ഭയക്കുന്നു. ഇന്ത്യയെ തകര്‍ത്തടുക്കാന്‍ കരുതിയാവും പാകിസ്താന്‍ വരുന്നത്.

അവസാനമായി ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചിരുന്നു. ഇത്തവണ ആ തോല്‍വിക്ക് കണക്കുവീട്ടാനാവും പാകിസ്താന്‍ വരുന്നത്. ഇന്ത്യ അയര്‍ലന്‍ഡിനെതിരേ ഇറക്കിയ അതേ പ്ലേയിങ് 11 നിലനിര്‍ത്തിയാവുമോ പാകിസ്താനെതിരേ ഇറങ്ങുക?. ലഭിക്കുന്ന സൂചന പ്രകാരം പാകിസ്താനെ ആശയക്കുഴപ്പത്തിലാക്കാനാണ് ഇന്ത്യ അയര്‍ലന്‍ഡിനെതിരേ ഇത്തരമൊരു അപ്രതീക്ഷിത അഴിച്ചുപണി നടത്തിയത്.

പാകിസ്താനെതിരേ ഇന്ത്യ രണ്ട് പ്രധാന മാറ്റങ്ങളോടെയാവും ഇറങ്ങുക. ഓപ്പണിങ്ങിലേക്ക് യശ്വസി ജയ്‌സ്വാള്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. വിരാട് കോലി, രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ട് അയര്‍ലന്‍ഡിനെതിരേ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ പാകിസ്താനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ജയ്‌സ്വാളിനെപ്പോലെ ഭയമില്ലാതെ കടന്നാക്രമിക്കാന്‍ സാധിക്കുന്ന താരത്തെ ഓപ്പണിങ്ങില്‍ ആവശ്യമാണ്.

അയര്‍ലന്‍ഡിനെതിരേ കോലി-രോഹിത് കൂട്ടുകെട്ട് ഓപ്പണിങ്ങിലിറക്കിയത് പാകിസ്താനെ ആശയക്കുഴപ്പത്തിലാക്കാനാണ്. അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ വിലയിരുത്തി തന്ത്രം മെനയാനൊരുങ്ങുന്ന പാകിസ്താനെ കബളിപ്പിക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. പാകിസ്താന്റെ ന്യൂബോളില്‍ രണ്ട് ഇടം കൈയന്‍മാരാവും ഉണ്ടാവുക. ഷഹിന്‍ ഷാ അഫ്രീദിയും മുഹമ്മദ് അമീറുമാണ് ഈ പേസ് ബൗളര്‍മാര്‍.

india cricket

ഇവര്‍ക്കെതിരേ കോലിയും രോഹിത്തും ഓപ്പണര്‍മാരായാല്‍ രണ്ട് വലം കൈയന്‍മാരാവും ഓപ്പണിങ്ങില്‍. ഇത് ഇടം കൈയന്‍ പേസര്‍മാരായ ഷഹീനും അമീറിനും കാര്യങ്ങള്‍ എളുപ്പമാക്കും. അതുകൊണ്ടുതന്നെ ഇന്ത്യ ജയ്‌സ്വാളിനെ ഓപ്പണിങ്ങിലേക്ക് തിരികെ വിളിച്ച് പാകിസ്താന്റെ പ്രതീക്ഷ തെറ്റിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. മറ്റൊരു കാര്യം സ്പിന്‍ നിരയിലാണ്. ഇന്ത്യ രവീന്ദ്ര ജഡേജയേയും അക്ഷര്‍ പട്ടേലിനേയുമാണ് അയര്‍ലന്‍ഡിനെതിരേ പരിഗണിച്ചത്.

എന്നാല്‍ പാകിസ്താനെതിരേ ഇന്ത്യ കുല്‍ദീപ് യാദവിനെ പ്ലേയിങ് 11ലെത്തിച്ച് അക്ഷറിന് വിശ്രമം നല്‍കും. അയര്‍ലന്‍ഡിനെതിരേ ഇന്ത്യ കുല്‍ദീപിനെ കളിപ്പിക്കാതിരുന്നത് ബുദ്ധിപൂര്‍വ്വമായ നീക്കമാണ്. ന്യൂയോര്‍ക്കിലെ പിച്ചിനെക്കുറിച്ച് യാതൊരു ധാരണയും ഇന്ത്യക്കും പാകിസ്താനുമില്ല. കൈക്കുഴ സ്പിന്നറായ കുല്‍ദീപിനെ അയര്‍ലന്‍ഡിനെതിരേ കളിപ്പിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ബൗളിങ് മനസിലാക്കാന്‍ പാകിസ്താന് സാധിക്കുമായിരുന്നു.

അത്തരമൊരു അവസരം ലഭിക്കാതിരിക്കാനാണ് ഇന്ത്യ അയര്‍ലന്‍ഡിനെതിരേ കുല്‍ദീപിനെ കളിപ്പിക്കാതിരുന്നത്. പാകിസ്താനെതിരേ കുല്‍ദീപിനെ നേരിട്ട് കളത്തിലിറക്കുമ്പോള്‍ അവര്‍ക്ക് ചൈനാമാന്‍ സ്പിന്നറെ നേരിടാനാവാതെ ബുദ്ധിമുട്ടേണ്ടി വരുമെന്നുറപ്പാണ്. അതുകൊണ്ടാണ് ഇന്ത്യ ഇത്തരമൊരു വമ്പന്‍ തന്ത്രം പയറ്റി അയര്‍ലന്‍ഡിനെതിരേ കുല്‍ദീപിനെ പ്ലേയിങ് 11ല്‍ നിന്ന് തഴഞ്ഞതെന്ന് പറയാം. ഇന്ത്യക്ക് എന്ത് വിലകൊടുത്തും പാകിസ്താനെ തോല്‍പ്പിക്കേണ്ടതായുണ്ട്.

പക്ഷെ പിച്ചിന്റെ സ്വഭാവം വിലയിരുത്തുമ്പോള്‍ പാക് പേസര്‍മാര്‍ ഇന്ത്യക്ക് വലിയ ഭീഷണി ആകാനാണ് സാധ്യത കൂടുതല്‍. കാരണം പിച്ചില്‍ എക്‌സ്ട്രാ ബൗണ്‍സുണ്ട്. പാകിസ്താന്റെ പേസര്‍മാരെല്ലാം നല്ല വേഗമുള്ളവരും നല്ല ബൗണ്‍സുള്ളവരുമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ പുള്‍ഷോട്ടിന് ആശ്രയിക്കേണ്ടിവരും. അയര്‍ലന്‍ഡിനെതിരേ ഇന്ത്യന്‍ താരങ്ങളുടെ പല ഷോട്ടുകള്‍ക്കും ടൈമിങ് ഇല്ലായിരുന്നു.

അതുകൊണ്ടുതന്നെ പാകിസ്താനെതിരേ പുള്‍ഷോട്ട് കളിച്ച് റണ്‍സ് നേടാന്‍ ഇന്ത്യ പ്രയാസപ്പെടും. രോഹിത് ശര്‍മ പോലും ന്യൂബോളില്‍ പുള്‍ഷോട്ട് കളിക്കാനാവാതെ പ്രയാസപ്പെട്ടിരുന്നു. ഒരു പന്ത് രോഹിത്തിന്റെ തോളിനടിച്ച് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്താനെതിരേ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബൗണ്‍സേറ്റ് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ക്കണ്ട് ഇന്ത്യ ഇറങ്ങണം. അല്ലാത്ത പക്ഷം കാര്യങ്ങള്‍ കടുപ്പമായിരിക്കും.

സഞ്ജു സാംസണിന് പാകിസ്താനെതിരേയും അവസരം ഉണ്ടായിരിക്കില്ല. ശിവം ദുബെയ്ക്ക് ബൗളറെന്ന നിലയിലും തിളങ്ങാന്‍ കഴിയുമെന്ന് ടീം മാനേജ്‌മെന്റ് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ദുബെയെ കളിപ്പിച്ച് ഇന്ത്യ സഞ്ജുവിനെ തഴയുമെന്നുറപ്പാണ്.

Story first published: Thursday, June 6, 2024, 14:23 [IST]
Other articles published on Jun 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+