Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: പാക് എത്തില്ല, ഇന്ത്യയോ? സെമിയിലെത്തുന്ന ടീമുകള്‍ ഇവര്‍, പ്രവചിച്ച് സ്വാന്‍

വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഗ്രേയം സ്വാന്‍. 20 ടീമുകളാണ് ഇത്തവണ ലോക കിരീടത്തിനു വേണ്ടി പോരടിക്കുന്നത്. ഇതാദ്യമായിട്ടാണ് അമേരിക്ക ഒരു ഐസിസി ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിക്കുന്നത്. ഗ്രൂപ്പുഘട്ടത്തിലെ മല്‍സരങ്ങള്‍ മാത്രമാണ് അമേരിക്കയില്‍ നടക്കുക. ഫൈനലുള്‍പ്പെടെ ബാക്കിയെല്ലാം വിന്‍ഡീസിലാണ്.

ഏഷ്യയില്‍ നിന്നും ഒരു ടീം മാത്രമാണ് ഇത്തവണ സെമി ഫൈനലില്‍ കടക്കുകയെന്നാണ് സ്വാന്‍ പ്രവചിച്ചിരിക്കുന്നത്. അതു പാകിസ്താനോ, ശ്രീലങ്കയോ അല്ല മറിച്ച് ഇന്ത്യയായിരിക്കുമെന്നും അദ്ദേഹം പറയുന്നു. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട്, മുന്‍ ജേതാക്കളായ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നിവരായിരിക്കും സെമിയിലെ മറ്റു മൂന്നു ടീമുകളെന്നും സ്വാന്‍ ചൂണ്ടിക്കാട്ടി. എഎന്‍ഐയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

T20 WORLD CUP

ഇത്തവണത്തെ ടി20 ലോകകപ്പിലെ സെമി ഫൈനല്‍ കളിക്കുന്ന ടീമുകളായി ഞാന്‍ തിരഞ്ഞെടുക്കുക ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരെയാണ്. അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസിനെയും താന്‍ തിരഞ്ഞെടുക്കുമെന്നും സ്വാന്‍ വ്യക്തമാക്കി. കഴിഞ്ഞ തവണത്തെ ജേതാക്കളായ ഇംഗ്ലണ്ട് മൂന്നാം കിരീടം തേടിയാണ് ഇത്തവണയെത്തുക. പക്ഷെ ഇത്തവണ തികച്ചും വ്യത്യസ്തമായ വെല്ലുവിളിയാണ് ഇംഗ്ലീഷ് ടീമിനു നേരിടേണ്ടി വരികയെന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അവസാനമായി നടന്ന ടി20 ലോകകപ്പില്‍ വിജയികളാവാന്‍ ഇംഗ്ലണ്ടിനു സാധിച്ചു. ഓസ്‌ട്രേലിയയില്‍ വളരെ മികച്ച ക്രിക്കറ്റായിരുന്നു അവര്‍ കാഴ്ചവച്ചത്. പക്ഷെ ഇത്തവണ തികച്ചും വ്യത്യസ്തമായ രാജ്യത്താണ് ഇംഗ്ലീഷ് ടീം കളിക്കാന്‍ പോവുന്നത്. അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ദൃഢമായതോ, ബൗണ്‍സുള്ളതോ ആയിരിക്കില്ല ഇവിടുത്തെ പിച്ചുകള്‍.

ഇംഗ്ലണ്ട് നന്നായി പെര്‍ഫോം ചെയ്യുമെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. നിലവിലെ ചാംപ്യന്‍മാരെന്ന പേര് ചില സമയങ്ങളില്‍ വലിയ ഭാരമായി മാറാറുണ്ട്. ഈ ടീമിലേക്കു നോക്കുമ്പോള്‍ വളരെ ശക്തരായാണ് കാണപ്പെടുന്നതെന്നും സ്വാന്‍ കൂട്ടിച്ചേര്‍ത്തു. ഒരു മാസം നീളുന്ന ടൂര്‍ണമെന്റില്‍ 55 മല്‍സരങ്ങളാണുള്ളത്. ജൂണ്‍ രണ്ടിനാണ് ടൂര്‍ണമെന്റിനു തുടക്കമാവുന്നത്. കലാശപ്പോരാട്ടം 29നും നടക്കും.

ROHIT DRAVID

അഞ്ചു ടീമുകളെ നാലു ഗ്രൂപ്പുകളിലായിട്ടാണ് വേര്‍തിരിച്ചത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യയുള്‍പ്പെട്ടിരിക്കുന്നത്. ചിരവൈരികളായ പാകിസ്താനും ഇതേ ഗ്രൂപ്പില്‍ തന്നെയാണ്. അയര്‍ലാന്‍ഡ്, അമേരിക്ക, കാനഡ എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, നമീബിയ, സ്‌കോട്ട്‌ലാന്‍ഡ്, ഒമാന്‍ എന്നിവരാണുള്ളത്.

ഗ്രൂപ്പ് സിയില്‍ ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്താന്‍, പപ്പുവ ന്യൂഗ്വിനി, ഉഗാണ്ട എന്നിവരും കളിക്കും. ഗ്രൂപ്പ് ഡിയില്‍ സൗത്താഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവരാണുള്ളത്.

ഓരോ ഗ്രൂപ്പിലെയും ആദ്യത്തെ രണ്ടുസ്ഥാനക്കാര്‍ വീതം അടുത്ത റൗണ്ടിലേക്കു മുന്നേറും. അവിടെ നാലു വീതം ടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലായി കളിക്കും. ഓരോ ഗ്രൂപ്പിലും പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ സെമി ഫൈനലിലേക്കും മുന്നേറും. ജൂണ്‍ 26, 27 തിയ്യതികളിലാണ് സെമി പോരാട്ടങ്ങള്‍. ഫൈനല്‍ ജൂണ്‍ 29നുമാണ്.

രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യന്‍ ടീം വലിയ പ്രതീക്ഷയോടെയാണ് ലോകകപ്പിനായി പറക്കുക. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഗംഭീര പ്രകടനമായിരുന്നു ഇന്ത്യ നടത്തിയത്. ഒരു മല്‍സരം പോലും തോല്‍ക്കാതെ ഫൈനലില്‍ കടക്കാന്‍ ഇന്ത്യക്കായിരുന്നു.

Story first published: Friday, May 24, 2024, 18:29 [IST]
Other articles published on May 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+