Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഇന്ത്യക്കു സീറ്റുറപ്പ്, സൂപ്പര്‍ 8ലെത്തുക ഏതൊക്കെ ടീമുകള്‍? അറിയാം

ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടുമൊരു ഐസിസി ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും സംയുക്തമായിട്ടാണ് ഒരു മാസം നീളുന്ന ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിക്കുന്നത്. രണ്ടാം തവണയാണ് വിന്‍ഡീസ് ടി20 ലോകകപ്പ് വേദിയാവുന്നതെങ്കില്‍ അമേരിക്കയില്‍ ഒരു പ്രധാനപ്പെട്ട ഐസിസി ടൂര്‍ണമെന്റ് ഇതാദ്യമായിട്ടാണ്. 20 ടീമുകളാണ് ഇത്തവണത്തെ ടി20 ലോകകപ്പില്‍ മാറ്റുരയ്ക്കുക.

അഞ്ചു വീതം ടീമുകളെ നാലു ഗ്രൂപ്പുകളിലായിട്ടാണ് വേര്‍തിരിച്ചത്. ഗ്രൂപ്പ് എയില്‍ ചിരവൈരികളായ പാകിസ്താനോടൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. അയര്‍ലാന്‍ഡ്, കാനഡ, ആതിഥേയരായ അമേരിക്ക എന്നിവരാണ് ഗ്രപ്പിലെ മറ്റുള്ളവര്‍. ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനൊപ്പം മുന്‍ ജേതാക്കക്കളായ ഓസ്‌ട്രേലിയയുമുണ്ട്. ഒമാന്‍, സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍.

INDIA

ഗ്രൂപ്പി സിയില്‍ രണ്ടു തവണ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനോടൊപ്പം ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, ഉഗാണ്ട, പപ്പുവ ന്യു ഗ്വിനി എന്നിവരാണുള്ളത്. അവസാനത്തെ ഗ്രൂപ്പായ ഡിയില്‍ കരുത്തരായ സൗത്താഫ്രിക്കയോടൊപ്പം മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയുണ്ട്. ബംഗ്ലാദേശ്, അസോസിയേറ്റ് ടീമുകളായ നെതര്‍ലാന്‍ഡ്‌സ്, നേപ്പാള്‍ എന്നിവരെയും കാണാം. ഓരോ ഗ്രൂപ്പില്‍ നിന്നും ഏതൊക്കെ ടീമുകളാവും സൂപ്പര്‍ എട്ടിലേക്കു മുന്നേറുകയെന്നു നോക്കാം.

ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പ് എ ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പാണ്. ഇന്ത്യയും പാകിസ്താനും തന്നെയായിരിക്കും സൂപ്പര്‍ എട്ടിലേക്കു ടിക്കറ്റെടുക്കുക. ഇവരില്‍ ആരാവും ഗ്രൂപ്പ് ചാംപ്യന്‍മാരാവുകയെന്നു മാത്രമേ അറിയാനുള്ളൂ. അയര്‍ലാന്‍ഡ് അട്ടിമറികള്‍ക്കു കെല്‍പ്പുള്ള ടീമാണെങ്കിലും ഇപ്പോള്‍ പഴയ മികവില്ല. എങ്കിലും ഇന്ത്യക്കും പാക് പടയ്ക്കും അല്‍പ്പം വെല്ലുവിളിയുയര്‍ത്താന്‍ ഐറിഷ് പടയ്ക്കു കഴിഞ്ഞേക്കും. അമേരിക്ക, കാനഡ എന്നിവര്‍ക്കെതിരേ വന്‍ ജയമായിരിക്കും ഇന്ത്യയും പാക്കും ലക്ഷ്യമിടുക.

ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ ഒന്നാംസ്ഥാനത്തും ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്ത് സൂപ്പര്‍ എട്ടിലേക്കു മുന്നേറാനാണ് സാധ്യത. ഇംഗ്ലണ്ട് ഇപ്പോള്‍ അത്ര മികച്ച ഫോമിലല്ലെന്നതാണ് ഓസീസിനെ ഫേവറിറ്റുകളാക്കുന്നത്. ഒമാന്‍, സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ ടീമുകളെടുത്താല്‍ സ്‌കോട്ട്‌ലാന്‍ഡ് ചില അട്ടിമറികള്‍ക്കു കെല്‍പ്പുള്ള ടീമാണ്. പക്ഷെ അവര്‍ക്കു ടൂര്‍ണമെന്റില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമോയെന്നതു കാത്തിരുന്നു തന്നെ കാണണം.

T20 WORLD CUP

ഗ്രൂപ്പ് സിയില്‍ സൂപ്പര്‍ 8 ബെര്‍ത്തിനു വേണ്ടി മൂന്നു ടീമുകളാണ് പോരടിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കൊപ്പം അഫ്ഗാനിസ്താനും സൂപ്പര്‍ എട്ടിലെത്താന്‍ കെല്‍പ്പുള്ളവരാണ്. ടി20 ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരികളായ സംഘമാണ് അഫ്ഗാന്റേത്. മാച്ച് വിന്നര്‍മാരായ പലരും അഫ്ഗാന്‍ നിരയിലുണ്ട്. അതുകൊണ്ടു തന്നെ വിന്‍ഡീസ്, കിവീസ് എന്നിവരിലൊരു ടീം സൂപ്പര്‍ എട്ടില്‍ കടന്നേക്കില്ല. വിന്‍ഡീസായിരിക്കും ഒരു പക്ഷെ സൂപ്പര്‍ 8 യോഗ്യത നഷ്ടപ്പെടാന്‍ സാധ്യതയുള്ള ടീം.

ടൂര്‍ണമെന്റിലെ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പാണ് ഡി. കരുത്തരായ സൗത്താഫ്രിക്കയും ശ്രീലങ്കയുമാണ് കടലാസില്‍ കരുത്തരെങ്കിലും ബംഗ്ലാദേശിനെ ഭയക്കണം. ഏതു ടീമിനെയും വീഴ്ത്താനുള്ള ശേഷി അവര്‍ക്കുണ്ട്.

അസോസിയേറ്റ് ടീമായ നെതര്‍ലാന്‍ഡ്‌സ് കഴിഞ്ഞ ടി20 ലോകകപ്പിലും ഏകദിന ലോകകപ്പിലുമെല്ലാം ചില അഭ്ദുത വിജയങ്ങള്‍ കുറിച്ചവരാണ്. ടി20 ലോകകപ്പിലും ഇത്തവണ ചില അട്ടിമറികള്‍ ഡച്ച് പടയില്‍ നിന്നും പ്രതീക്ഷിക്കാം. ഗ്രൂപ്പിലെ അവസാനത്തെ ടീമായ നേപ്പാളിനെ ഭയക്കേണ്ടതില്ല. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായേക്കുക അവരായിരിക്കുമെന്നു ഏറെക്കുറെ ഉറപ്പിക്കാം.

Story first published: Tuesday, January 9, 2024, 14:19 [IST]
Other articles published on Jan 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+