For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: 2 കളി, 1 പോയിന്റ്! ഇംഗ്ലണ്ട് സൂപ്പര്‍ എട്ട് കാണില്ലേ? സാധ്യതകള്‍ എങ്ങനെ, അറിയാം

ബാര്‍ബഡോസ്: നിലവിലെ ചാംപ്യന്‍മാരും ഇത്തവണത്തെ കിരീട ഫേവറിറ്റുകളിലൊന്നുമായ ഇംഗ്ലണ്ട് ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 പോലും കാണാതെ പുറത്താവുമോ? രണ്ടു റൗണ്ടുകള്‍ കളിച്ചു കഴിഞ്ഞപ്പോള്‍ ജോസ് ബട്‌ലറും സംഘവും ഗ്രൂപ്പുഘട്ടത്തില്‍ തന്നെ നാട്ടിലേക്കു മടങ്ങേണ്ടി വരുമോയയെന്ന ഭീതിയിലാണ്. കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് ബിയിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോടു 36 റണ്‍സിനു ഇംഗ്ലണ്ട് കീഴടങ്ങിയിരുന്നു.

202 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലേക്കു ബാറ്റ് വീശിയ ഇംഗ്ലണ്ട് പൊരുതിനോക്കിയെങ്കിലും ആറു വിക്കറ്റിനു 165 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ രണ്ടു മല്‍സരങ്ങള്‍ കളിച്ചിട്ടും ഒരു വിജയം പോലുമില്ലെന്ന നാണക്കേട് നേരിടുകയാണ് ചാംപ്യന്‍മാര്‍. സ്‌കോട്ട്‌ലാന്‍ഡുമായുള്ള ഇംഗ്ലണ്ടിന്റെ ആദ്യ മല്‍സരം മഴയെ തുടര്‍ന്നു ഫലമില്ലാതെ ഉപേക്ഷിച്ചിരുന്നു. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിടുകയായിരുന്നു. ഈ പോയിന്റ് മാത്രമാണ് ഇപ്പോള്‍ ഇംഗ്ലീഷ് ടീമിന്റെ പക്കലുള്ളത്.

ENGLAND

അഞ്ചു ടീമുകളുള്ള ഗ്രൂപ്പ് ബിയില്‍ ഇപ്പോള്‍ നാലാംസ്ഥാനത്തു നില്‍ക്കുകയാണ് ഇംഗ്ലണ്ട്. ഗ്രൂപ്പിലെ ആദ്യത്തെ രണ്ടു സ്ഥാനക്കാര്‍ മാത്രമേ സൂപ്പര്‍ എട്ടിലേക്കു യോഗ്യത നേടുകയുള്ളൂ. കളിച്ച രണ്ടു മല്‍സരങ്ങളും ജയിച്ച ഓസീസ് നാലു പോയിന്റോടെ തലപ്പത്തുണ്ട്. അവര്‍ സൂപ്പര്‍ 8 ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ കംഗാരുപ്പട സൂപ്പര്‍ എട്ടിലേക്കു മുന്നേറും. ഓസീസിനു പിന്നില്‍ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാര്‍ സ്‌കോട്ട്‌ലാന്‍ഡാണ്.

മൂന്നു പോയിന്റ് സ്‌കോട്ടിഷ് ടീമിന്റെ അക്കൗണ്ടിലുണ്ട്. ഇംഗ്ലണ്ടിനെതിരായ ആദ്യ മല്‍സരം മഴയില്‍ മുങ്ങിയെങ്കിലും രണ്ടാം റൗണ്ടില്‍ നമീബിയയെ അഞ്ചു വിക്കറ്റിനു തകര്‍ത്തുവിടാന്‍ അവര്‍ക്കു സാധിച്ചു. ഇതാണ് സ്‌കോട്ട്‌ലാന്‍ഡിനെ സൂപ്പര്‍ 8 സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നത്. ഓസീസും സ്‌കോട്ട്‌ലാന്‍ഡും സൂപ്പര്‍ എട്ടിലേക്കു ഡ്രൈവിങ് സീറ്റിലിരിക്കെ ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ എങ്ങനെയാണ്? സൂപ്പര്‍ എട്ടിലെത്താന്‍ അവര്‍ക്കു എന്തു വേണമെന്നു നോക്കാം.

നമീബിയ, ഒമാന്‍ എന്നിവര്‍ക്കെതിരേയാണ് ഇംഗ്ലണ്ടിന്റെ ശേഷിച്ച മല്‍സരങ്ങള്‍. ഇവയില്‍ ഇംഗ്ലീഷ് ടീമിനു ജയിച്ചേ തീരൂ. മഴയെ തുടര്‍ന്നു ഏതെങ്കിലും മല്‍സരം ഉപേക്ഷിക്കപ്പെട്ടാല്‍ അവരുടെ കാര്യം അവതാളത്തിലാവും. ശേഷിച്ച രണ്ടു മല്‍സരങ്ങള്‍ ജയിക്കുക മാത്രമല്ല, സ്‌കോട്ട്‌ലാന്‍ഡ് അടുത്ത രണ്ടു കളിയും തോല്‍ക്കുകയും ചെയ്താല്‍ അഞ്ചു പോയിന്റോടെ ഇംഗ്ലണ്ടിനു സൂപ്പര്‍ എട്ടില്‍ കടക്കാം. മൂന്നു പോയിന്റുള്ള സ്‌കോട്ട്‌ലാന്‍ഡ് പുറത്താവുകയും ചെയ്യും.

JOS BUTTLER

എന്നാല്‍ ഇംഗ്ലണ്ട് അടുത്ത രണ്ടു മല്‍സരം ജയിക്കുകയും, സ്‌കോട്ട്‌ലാന്‍ഡ് ഒമാനെ തോല്‍പ്പിക്കുകയും ഓസ്‌ട്രേലിയയോടു പരാജയപ്പെടുകയും ചെയ്താല്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവും. ഇങ്ങനെ സംഭവിച്ചാല്‍ ഇംഗ്ലണ്ടിനും സ്‌കോട്ട്‌ലാന്‍ഡിനും അഞ്ചു പോയിന്റ് വീതമാവും. അപ്പോള്‍ നെറ്റ് റണ്‍റേറ്റായിരിക്കും ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരെ തീരുമാനിക്കുക.

നിലവില്‍ നെറ്റ് റണ്‍റേറ്റില്‍ സ്‌കോട്ടിഷ് ടീമാണ് മുന്നില്‍ നില്‍ക്കുന്നത്. +0.736 എന്ന നെറ്റ് റണ്‍റേറ്റ് അവര്‍ക്കുണ്ട്. ഇംഗ്ലണ്ടിന്റെ നെറ്റ് റണ്‍റേറ്റാവട്ടെ -1.800 മാത്രമാണ്. ഇതു തീര്‍ച്ചയായും ഇംഗ്ലണ്ടിനെ ആശങ്കയിലാക്കുന്ന കാര്യം തന്നെയാണ്. നെറ്റ് റണ്‍റേറ്റില്‍ സ്‌കോട്ടിഷ് ടീമിനെ ഓവര്‍ടേക്ക് ചെയ്യണമെങ്കില്‍ ശേഷിച്ച രണ്ടു മല്‍സരങ്ങളും മികച്ച മാര്‍ജിനില്‍ തന്നെ ഇംഗ്ലണ്ടിനു ജയിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ തുല്യ പോയിന്‍റായാല്‍ സ്‌കോട്ട്‌ലാന്‍ഡിനെ പിന്തള്ളാന്‍ നിലവിലെ ജേതാക്കള്‍ക്കു സാധിക്കൂ.

Story first published: Sunday, June 9, 2024, 13:59 [IST]
Other articles published on Jun 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+