For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: 3 കളി 91, പാക് ടീമില്ലെങ്കില്‍ ബാബര്‍ ഏതു ടീമിലെത്തും? വോനിന്റെ മറുപടി വൈറല്‍

മുന്‍ ചാംപ്യന്മാരും കഴിഞ്ഞ എഡിഷനിലെ റണ്ണറപ്പുമായ പാകിസ്താന്‍ തീര്‍ത്തും നിരാശാജനകമായ പ്രകടനം നടത്തിയാണ് ടി20 ലോകകപ്പില്‍ ഇത്തവണ സൂപ്പര്‍ എട്ട് പോലും കാണാതെ പുറത്തായിരിക്കുന്നത്. അമേരിക്കയും അയര്‍ലാന്‍ഡും തമ്മില്‍ ഫ്‌ളോറിഡയില്‍ നടക്കേണ്ടിയിരുന്ന മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പട്ടതോടെ അവസാന കളിക്കിറങ്ങും മുമ്പ് പാക് ടീം പുറത്താവുകയായിരുന്നു. ഇതോടെ വലിയ വിമര്‍ശനങ്ങളാണ് പാക് നായകന്‍ ബാബര്‍ ആസവും മറ്റു പ്രധാന താരങ്ങളും നേരിട്ടു കൊണ്ടിരിക്കുന്നത്.

ബാബറിനെതിരേ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോനും തുറന്നടിച്ചിരിക്കുകയാണ്. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയാണ് ബാബറിനെയും പാക് ടീമിനെയും അദ്ദേഹം വിമര്‍ശിച്ചത്. പാക് ടീമിന്റെ ഭാഗമായ ബാബറിനു മറ്റൊരു മുന്‍നിര ടീമിലും ഇടം ലഭിക്കാന്‍ പോവുന്നില്ലെന്നും വോന്‍ ചൂണ്ടിക്കാട്ടി.

BABAR AZAM

ലോകകപ്പില്‍ നിന്നുള്ള പുറത്താവലിനു പാകിസ്താനു കാലാവസ്ഥയെ പഴിക്കാന്‍ സാധിക്കില്ല. ഇന്ത്യ, അമേരിക്ക എന്നിവരെ നേരത്തേ അവര്‍ പരാജയപ്പെടുത്തേണ്ടതായിരുന്നു. അതിനു കഴിഞ്ഞിരുന്നെങ്കില്‍ അവര്‍ ഇപ്പോള്‍ സൂപ്പര്‍ എട്ടില്‍ കടന്നിട്ടുണ്ടാവുമായിരുന്നു. ഈയൊരു നിമിഷത്തില്‍ പാകിസ്താനെ മികച്ചൊരു വൈറ്റ് ബോള്‍ ടീമായി കാണാന്‍ എനിക്കു സാധിക്കില്ല. കഴിഞ്ഞ എഡിഷനില്‍ അവര്‍ ഫൈനലില്‍ കടന്നപ്പോഴും എനിക്കു അങ്ങനെ തോന്നിയിട്ടില്ല. അന്നു ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ജയിക്കാന്‍ പാകിസ്താനു സാധിക്കുമായിരുന്നെന്നും വോന്‍ നിരീക്ഷിച്ചു.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായാണ് ബാബര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന അദ്ദേഹം ചില റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിച്ചു കഴിഞ്ഞു. പക്ഷെ ബാബര്‍ ലോകോത്തര താരം തന്നെയാണെങ്കിലും മറ്റു മുന്‍നിര ടീമുകളില്‍ അദ്ദേഹത്തിനു ഇടം ലഭിക്കാനിടയില്ലെന്നാണ് വോനിന്റെ അഭിപ്രായം.

ടി20 ക്രിക്കറ്റില്‍ പാകിസ്താന് മുമ്പ് പ്രതിഭാശാലികളായ താരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ക്കു അത്തരം കളിക്കാരുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ബാബര്‍ ആസം അദ്ഭുതപ്പെടുത്തുന്ന താരം തന്നെയാണ്. പക്ഷെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് എന്നിവയില്‍ ഏതെങ്കിലുമൊരു ടീമില്‍ അദ്ദേഹത്തിനു ഇടം ലഭിക്കുമോ? അതിനു സാധ്യതയില്ലെന്നാണ് വോന്‍ തുറന്നടിച്ചത്. ഈ ലോകകപ്പില്‍ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും 104.65 സ്‌ട്രൈക്ക് റേറ്റില്‍ 91 റണ്‍സാണ് ബാബറിന്റെ സമ്പാദ്യം.

പാകിസ്താന്‍ ടീം മാനസികമായി അത്ര കരുത്തരല്ലെന്നാണ് വോനിന്റെ വിലയിരുത്തല്‍. ഇന്ത്യക്കെതിരേ ഐസിസി ടൂര്‍ണമെന്റുകളില്‍ അവര്‍ എല്ലായ്‌പ്പോഴും പതറുന്നതിനു പിന്നിലെ പ്രധാന കാരണവും ഇതു തന്നെയാണെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയെ എങ്ങനെ തോല്‍പ്പിക്കണമെന്ന കാര്യത്തില്‍ മാനസികമായി പാകിസ്താന് ഒരു ക്ലൂയുമില്ല. ഇക്കാര്യം സത്യമാണ്.

ROHIT- BABAR

റണ്‍ചേസില്‍ എനിക്കു അതു കാണാന്‍ കഴിഞ്ഞു. ഇന്ത്യക്കെതിരായ ആ മല്‍സരം വളരെ എളുപ്പത്തില്‍ പാകിസ്താന് ജയിക്കാന്‍ കഴിയുമായിരുന്നു. വിജയി ഒന്നു മാത്രമേയുള്ളൂ. കാരണം എങ്ങനെ ജയിക്കണമെന്നു ഇന്ത്യക്കറിയാം. അവര്‍ക്കു അതു നേടിയെടുക്കാനുള്ള മാനസികമായ കരുത്തുമുണ്ട്. പാകിസ്താന്‍ ടീമിനു അത്തരമൊരു മിടുക്കില്ലെന്നും വോന്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂയോര്‍ക്കില്‍ നടന്ന കളിയില്‍ പാകിസ്താനെതിരേ ആറു റണ്‍സിന്റെ നാടകീയ വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. 120 റണ്‍സ് മാത്രമായിരുന്നു പാകിസ്താന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ ഉജ്ജ്വല ബൗളിങിലൂടെ അവരെ ഇന്ത്യ വരിഞ്ഞുകെട്ടി. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനേ പാക് പടയ്ക്കായുള്ളൂ. അതിനു മുമ്പ് അമേരിക്കയുമായുള്ള കളിയില്‍ ടൈയ്ക്കു ശേഷം സൂപ്പര്‍ ഓവറിലാണ് പാക് ടീം അട്ടിമറിത്തോല്‍വിയേറ്റു വാങ്ങിയത്.

Story first published: Saturday, June 15, 2024, 15:54 [IST]
Other articles published on Jun 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+