For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഈ കപ്പ് ഇന്ത്യക്ക് വേണം, ഇത്തവണ നിര്‍ണ്ണായകം; കാരണങ്ങളിതാ

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ മത്സരം നാളെ അയര്‍ലന്‍ഡിനെതിരേ നടക്കാന്‍ പോവുകയാണ്. ഗ്രൂപ്പ് എയില്‍ പാകിസ്താനൊപ്പമുള്ള ഇന്ത്യക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല. സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ 60 റണ്‍സിന്റെ ജയം നേടിയ ഇന്ത്യ എല്ലാ എതിരാളികള്‍ക്കും ശക്തമായ മുന്നറിയിപ്പാണ് നല്‍കിയത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ശക്തമാണ്.

2013ന് ശേഷമുള്ള ഇന്ത്യയുടെ ഐസിസി ടൂര്‍ണമെന്റുകള്‍ പരിശോധിക്കുമ്പോള്‍ മിക്ക ടൂര്‍ണമെന്റുകളിലും ഇന്ത്യ സെമിയിലും ഫൈനലിലും എത്താറുണ്ടെങ്കിലും കപ്പിലേക്കെത്താന്‍ പല കാരണങ്ങളാല്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ ടി20 ലോകകപ്പ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇത്തവണ എന്ത് വിലകൊടുത്തും ഇന്ത്യക്ക് കപ്പിലേക്കെത്തേണ്ടതായുണ്ട്. ഇത്തവണത്തെ ലോകകപ്പ് ഇന്ത്യക്ക് സവിശേഷമാണെന്ന് പറയാനുള്ള കാരണങ്ങളിതാ.

ഒന്നാമത്തെ കാരണം രാഹുല്‍ ദ്രാവിഡിന് കിരീടം നേടി യാത്രയയപ്പ് നല്‍കണമെന്നതാണ്. ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡിന് ഇതുവരെ ലോകകപ്പ് നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ല. ഈ ടി20 ലോകകപ്പിന് ശേഷം ദ്രാവിഡ് ഇന്ത്യയുടെ പരിശീലകസ്ഥാനം ഒഴിയുകയാണ്. അതുകൊണ്ടുതന്നെ ദ്രാവിഡിന് കിരീടം നേടിക്കൊടുത്ത് യാത്രയയപ്പ് നല്‍കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ദ്രാവിഡിന്റെ കരിയറില്‍ താരമെന്ന നിലയില്‍ കപ്പിലേക്കെത്താനാവാത്തതിന്റെ നിരാശ പരിശീലകനായി അദ്ദേഹത്തിന് മാറ്റേണ്ടതായുണ്ട്.

ഈ ലോകകപ്പിന് ശേഷം പരിശീലകനായി തുടരില്ലെന്ന് ദ്രാവിഡ് വ്യക്തമാക്കിയതിനാല്‍ ഇത്തവണ ഇന്ത്യ കപ്പ് നേടി ദ്രാവിഡിന് യാത്രയയപ്പ് നല്‍കേണ്ടതായുണ്ട്. ഇത്തവണ മികച്ച ടീമിനെ വാര്‍ത്തെടുത്ത് ടി20 ലോകകപ്പിലിറക്കാന്‍ ദ്രാവിഡിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ കപ്പ് നേടി ദ്രാവിഡിന് യാത്രയയപ്പ് നല്‍കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പറയാം. രണ്ടാമത്തെ കാര്യം നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ അവസാന ടി20 ലോകകപ്പാണിത്.

rohit sharma

ഇനിയൊരു ലോകകപ്പ് കളിക്കാനുള്ള ഭാഗ്യം രോഹിത് ശര്‍മക്കുണ്ടാവില്ല. ഈ ലോകകപ്പോടെ അദ്ദേഹം ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഐപിഎല്ലില്‍ 2020ന് ശേഷമുള്ള കണക്കുകള്‍ നോക്കുമ്പോള്‍ മികച്ച പ്രകടനമല്ല അദ്ദേഹം കാഴ്ചവെക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിന് സാധിക്കുന്നുണ്ട്. എന്നാല്‍ പ്രായം രോഹിത്തിനെ ബാധിക്കുന്നു. കൂടാതെ യുവതാരങ്ങള്‍ക്കായി ടി20 ഫോര്‍മാറ്റില്‍ നിന്ന് വഴിമാറിക്കൊടുക്കേണ്ടതായുണ്ട്.

അതുകൊണ്ടുതന്നെ രോഹിത് ശര്‍മയുടെ അവസാന ടി20 ലോകകപ്പായിരിക്കും ഇത്. അങ്ങനെ വരുമ്പോള്‍ ഇന്ത്യയുടെ സൂപ്പര്‍ നായകനായി ഇന്ത്യക്ക് ലോകകപ്പ് കിരീടം നേടിക്കൊടുക്കേണ്ടതായുണ്ട്. ഇന്ത്യയെ ഏകദിന ലോകകപ്പ് ഫൈനലിലെത്തിക്കാന്‍ രോഹിത്തിനായെങ്കിലും കപ്പിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ തന്റെ അവസാന ലോകകപ്പിനിറങ്ങുന്ന രോഹിത്തിനായി ഇന്ത്യക്ക് കപ്പ് നേടേണ്ടതായുണ്ട്.

മൂന്നാമത്തെ കാര്യം വിരാട് കോലിയുടെ അവസാന ടി20 ലോകകപ്പായിരിക്കും ഇതെന്നതാണ്. യുവതാരങ്ങള്‍ക്കായി കോലി ടി20 ഫോര്‍മാറ്റില്‍ നിന്ന് വഴിമാറുമെന്നാണ് വിവരം. ഈ ലോകകപ്പിന് ശേഷം ഇനിയൊരു ടി20 ലോകകപ്പ് കളിക്കാന്‍ കോലിയുണ്ടായേക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഇതിഹാസ താരത്തിനായും ഇന്ത്യക്ക് കപ്പിലേക്കെത്തേണ്ടതായുണ്ട്. മികച്ച ഫോമിലാണ് കോലി ഐപിഎല്ലില്‍ കളിച്ചത്. അതുകൊണ്ടുതന്നെ ഇത്തവണ ടി20 ലോകകപ്പില്‍ കോലിയുടെ മികച്ച പ്രകടനം ആരാധകര്‍ പ്രതീക്ഷിക്കുന്നു.

മറ്റൊരു കാര്യം 2013ന് ശേഷം ഒരു ഐസിസി ട്രോഫി പോലും ഇന്ത്യക്ക് നേടാനായിട്ടില്ലെന്നതാണ്. ശക്തമായ താരനിര എല്ലാ ലോകകപ്പിലും ഉണ്ടായിട്ടും ഇന്ത്യക്ക് കിരീടം നേടാന്‍ സാധിക്കാതെ പോയി. അതുകൊണ്ടുതന്നെ ഈ നാണക്കേട് മായ്ക്കാന്‍ ഇത്തവണ ഇന്ത്യക്ക് കപ്പിലേക്കെത്തേണ്ടതായുണ്ട്. അതിന് ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Tuesday, June 4, 2024, 9:42 [IST]
Other articles published on Jun 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+