For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഹാര്‍ദിക്കിന്റെ സിക്‌സിനും വിലയില്ലേ? മുഖം ചുളിച്ച് രോഹിത്! കൈയടിച്ച് കോലി

ടി20 ലോകകപ്പില്‍ അഫ്ഗാനിസ്താനുമായുള്ള സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ. ആറാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം ഫിനിഷറുടെ റോളില്‍ തിളങ്ങിയിരുന്നു. 24 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കം 32 റണ്‍സാണ് ഹാര്‍ദിക്ക് അടിച്ചെടുത്തത്. സൂര്യകുമാര്‍ യാദവ് കഴിഞ്ഞാല്‍ ടീമില്‍ കൂടുതല്‍ റണ്ണെടുത്തതും അദ്ദേഹം തന്നെ.

കളിയില്‍ ഹാര്‍ദിക്കിന്റെ രണ്ടു കിടിലന്‍ സിക്‌സറുകള്‍ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഒരു സിക്‌സര്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലാണ് വന്നു പതിച്ചത്. ഈ സിക്‌സറിനു ശേഷം ടീമംഗങ്ങള്‍ മുഴുവന്‍ ഹാര്‍ദിക്കിനെ അഭിനന്ദിച്ചപ്പോള്‍ നായകന്‍ രോഹിത് ശര്‍മ അത്ര സന്തോഷവാനായല്ല കാണപ്പെട്ടത്. ഇതിന്റെ ദൃശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആരാധകര്‍ രോഹിത്തിനെ വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ്.

ROHIT - HARDIK

ടീമംഗങ്ങളായ വിരാട് കോലി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ് എന്നിവരെയെല്ലാം രോഹിത്തിനു സമീപം ദൃശ്യങ്ങളില്‍ കാണാം. വളരെ സന്തോഷത്തോടെ ഹാര്‍ദിക്കിനെ കോലി കൈയടിച്ച് അഭിനന്ദിച്ചപ്പോള്‍ രോഹിത്തിന്റ മുഖത്ത് ചിരിയോ, സന്തോഷമോ കണ്ടില്ല. മറിച്ച് വിക്കറ്റ് നഷ്ടമായതു പോലെയൊരു നിരാശാ ഭാവമായിരുന്നു രോഹിത്തിന്. ഇതിനെ ചോദ്യം ചെയതിരിക്കുകയാണ് ആരാധകര്‍.

ഇന്ത്യന്‍ ടീമിലെ സഹതാരങ്ങള്‍ മുഴുവന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സിക്‌സറിനു കൈയടിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ രോഹിത് ശര്‍മ എന്തുകൊണ്ടാണ് ഈ തരത്തില്‍ നിരാശനായി കാണപ്പെടുന്നത്. ഇതു തീര്‍ച്ചയായും നല്ലൊരു ക്യാപ്റ്റനു യോജിച്ച പ്രവര്‍ത്തിയല്ല. ഓരോ ടീമംഗത്തിന്റെയും പ്രകടനത്തെ അഭിനന്ദിക്കാനും അവരുടെ നേട്ടത്തില്‍ സന്തോഷിക്കാനും ഒരു ക്യാപ്റ്റനു സാധിക്കണമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ഹാര്‍ദിക്കിന്റെ സിക്‌സറിനു ശേഷമുള്ള രോഹിത്തിന്റെ പ്രതികരണം കാണാം

ഹാര്‍ദിക്ക് പാണ്ഡ്യയോടുള്ള പിണക്കവും വിരോധവുമൊന്നും രോഹിത് ശര്‍മയ്ക്കു ഇനിയും തീര്‍ന്നില്ലേ? ഐപിഎല്ലില്‍ നേരത്തേ മുംബൈ ഇന്ത്യന്‍സിലുണ്ടായ സംഭവങ്ങള്‍ മനസ്സില്‍ വച്ച് നടക്കുകയാണ് രോഹിത്. ഒരു ക്യാപ്റ്റന്‍ ഈ രീതിയില്‍ ഒരു കളിക്കാരനോടു പെരുമാറാന്‍ പാടില്ല. അസൂയയും കുശുമ്പുമുള്ള ക്യാപ്റ്റനാണ് രോഹിത്തെന്നും ആരാധകര്‍ കുറിക്കുന്നു.

HARDIK PANDYA

രോഹിത് ശര്‍മ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കണ്ടുപഠിക്കണം. ഹാര്‍ദിക് പാണ്ഡ്യ സിക്‌സര്‍ പറത്തിയ ശേഷമുള്ള കോലിയുടെ പ്രതികരണം നോക്കൂ. മനസ്സു നിറഞ്ഞ സന്തോഷത്തോടെയാണ് അദ്ദേഹം ആ ഷോട്ടിനെ പ്രശംസിക്കുന്നത്. എന്നാല്‍ രോഹിത്താവട്ടെ വളരെ അസ്വസ്ഥനായാണ് കാണപ്പെട്ടത്. ചെയ്യാന്‍ പാടില്ലാത്ത എന്തോ കാര്യം ഹാര്‍ദിക്ക് ചെയ്തതു പോലെയാണ് രോഹിത്തിന്റെ മുഖഭാവമെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

രോഹിത്തും ഹാര്‍ദിക്കും തമ്മില്‍ നേരത്തേ നല്ല ബന്ധമാണുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ഐപിഎല്ലിനു മുമ്പുണ്ടായ ചില അപ്രതീക്ഷത സംഭവങ്ങള്‍ ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുകയായിരുന്നു. സീസണിനു മുമ്പ് രോഹിത്തിനെ പുറത്താക്കി പകരം ഹാര്‍ദിക്കിനെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനാക്കിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ടീം മാനേജ്‌മെന്റിന്റെ ഈ നീക്കത്തില്‍ രോഹിത്തിന് കടുത്ത അരിശവും നിരാശയുമുണ്ടായിരുന്നു.

പിന്നീട് സീസണ്‍ ആരംഭിച്ചപ്പോഴും രോഹിത്തും ഹാര്‍ദിക്കും കളിക്കളത്തില്‍ അത്ര അടുപ്പത്തിലല്ല കാണപ്പെട്ടത്. പലപ്പോഴും ഹാര്‍ദിക്കുമായി അധികം ഇടപഴകാതെ രോഹിത് വഴിമാറിപ്പോവുകയും ചെയ്തിരുന്നു. മാത്രമല്ല മുംബൈ ടീമിനകത്ത് രോഹിത്തിനും ഹാര്‍ദിക്കിനും കീഴില്‍ രണ്ടു വ്യത്യസ്ത ഗ്രൂപ്പുകളും രൂപപ്പെട്ടിരുന്നു. ഇവയ്‌ക്കെല്ലാം ശേഷമാണ് ലോകകപ്പില്‍ ടീം ഇന്ത്യക്കായി ഇരുവരും ഒന്നിച്ചിരിക്കുന്നത്.

Story first published: Friday, June 21, 2024, 16:18 [IST]
Other articles published on Jun 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+