For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: റിഷഭ് എന്തുകൊണ്ട് മൂന്നാമന്‍? ബാറ്റിങ് ലൈനപ്പ് ഉറപ്പിച്ചോ, തുറന്നു പറഞ്ഞ് രോഹിത്

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ അയര്‍ലാന്‍ഡുമായുള്ള ആദ്യ പോരാട്ടത്തില്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ബംഗ്ലാദേശിനെതിരായ സന്നാഹ മല്‍സരത്തിലെ ഗംഭീര വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ 60 റണ്‍സിനാണ് ബംഗ്ലാ കടുവകളെ ഇന്ത്യ തുരത്തിയത്.

സര്‍പ്രൈസ് ബാറ്റിങ് ലൈപ്പായിരുന്നു സന്നാഹത്തില്‍ ഇന്ത്യ പരീക്ഷിച്ചത്. രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്തത് മലയാളി താരം സഞ്ജു സാംസണായിരുന്നു. യശസ്വി ജയ്‌സ്വാളിനു പകരമാണ് സഞ്ജു ഓപ്പണിങിലേക്കു പ്രമോട്ട് ചെയ്യപ്പെട്ടത്. മൂന്നാം നമ്പറില്‍ മറ്റൊരു വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെയും ഇന്ത്യ കളിപ്പിക്കുകയായിരുന്നു. സഞ്ജുവിനു ഒരു റണ്‍സ് മാത്രമാണ് നേടാനായതെങ്കില്‍ റിഷഭ് 53 റണ്‍സോടെ കസറുകയും ചെയ്തു.

RISHABH PANT

സന്നാഹത്തില്‍ ബാറ്റിങില്‍ ക്ലിക്കായില്ലെങ്കിലും സഞ്ജുവിനു ഇനിയും പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചേക്കാമെന്ന സൂചനയാണ് രോഹിത് നല്‍കിയത്. പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് അദ്ദേഹം തുറന്നു പറഞ്ഞിട്ടുള്ളത്. മല്‍സരശേഷം സംസാരിക്കുകയായിരുന്നു ഹിറ്റ്മാന്‍. റിഷഭിനെ എന്തുകൊണ്ടാണ് മൂന്നാം നമ്പറില്‍ ഇറക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ബാറ്റിങില്‍ അവസരം നല്‍കുന്നതിനു വേണ്ടിയാണ് റിഷഭിനെ മൂന്നാം നമ്പറില്‍ ഇറക്കിയത്. ബാറ്റിങ് ലൈനപ്പിനെക്കുറിച്ചു ഞങ്ങള്‍ ഇനിയും അന്തിമ തീരുമാനം എടുത്തിട്ടില്ല. ഭൂരിഭാഗം പേര്‍ക്കും അവസരം നല്‍കണമെന്നാണ് സന്നാഹത്തില്‍ ഞങ്ങള്‍ ആഗ്രഹിച്ചത്. ഇതിന്റെ ഭാഗമായാണ് ബാറ്റിങ് ഓര്‍ഡറില്‍ പരീക്ഷണം നടത്തിയതെന്നും രോഹിത് വ്യക്തമാക്കി. മല്‍സരത്തില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ അര്‍ഷ്ദീപ് സിങിനെയും അദ്ദേഹം പ്രശംസിച്ചു.

പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും തനിക്കു മികച്ച ബൗളിങ് കാഴ്ചവയ്ക്കാനുള്ള മിടുക്കുണ്ടെന്നു അര്‍ഷ്ദീപ് കാണിച്ചുതന്നു. വളരെയധികം കഴിവുറ്റ ബാറ്ററാണ് അവന്‍. മികച്ച 15 പേരെയാണ് ലോകകപ്പ് സ്‌ക്വാഡില്‍ നമുക്കു ലഭിച്ചിരിക്കുന്നത്. സാഹചര്യങ്ങളെക്കുറിച്ച് വിലയിരുത്തിയതിനു ശേഷം ഏറ്റവും മികച്ചവരെ ഇലവനിലേക്കു തിരഞ്ഞെടുക്കേണ്ട ആവശ്യം മാത്രമേയുള്ളൂവെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

സന്നാഹ മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് പല പോസിറ്റീവുകളുമുണ്ടായിരുന്നു. റിഷഭിന്റെ പ്രകടനമാണ് ഇതില്‍ എടുത്തു പറയേണ്ടത്. പരിക്കേറ്റ് ഒരു വര്‍ഷത്തിലേറെ ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്ന ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ മല്‍സരം. ഫിഫ്റ്റിയോടെ ഇതു ആഘോഷിക്കാന്‍ റിഷഭിനു സാധിക്കുകയും ചെയ്തു. വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയുടെ മികച്ച പ്രകടനവും സന്നാഹത്തില്‍ ഇന്ത്യക്കു പ്ലസ് പോയിന്റാണ്.

ROHIT SANJU

റിങ്കു സിങിന്റെ അഭാവത്തില്‍ ഫിനിഷറുടെ റോള്‍ തനിക്കു ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കുമെന്നു ഹാര്‍ദിക് കാണിച്ചു തന്നു. 23 ബോളില്‍ പുറത്താവാതെ 40 റണ്‍സാണ് ഹാര്‍ദിക് അടിച്ചെടുത്തത്. നാലു സിക്‌സറും രണ്ടു ഫോറുമടക്കമാണിത്. ബൗളിങില്‍ മൂന്നോവറും അദ്ദേഹത്തെ നായകന്‍ രോഹിത് പരീക്ഷിച്ചിരുന്നു. 30 റണ്‍സ് വിട്ടുനല്‍കിയെങ്കിലും ഒരു വിക്കറ്റ് ഹാര്‍ദിക് വീഴ്ത്തി.

ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

റിസര്‍വ്: ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

Story first published: Sunday, June 2, 2024, 11:06 [IST]
Other articles published on Jun 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+