For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: രാജസ്ഥാന്‍ താരങ്ങളോട് അയിത്തം, മൂന്ന് പേരും ബെഞ്ചില്‍! പിന്നില്‍ രോഹിത്?

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യ ആവേശകരമായി മുന്നോട്ട് പോവുകയാണ്. ഗ്രൂപ്പ് എയില്‍ കളിച്ച മൂന്ന് മത്സരത്തിലും ഇന്ത്യ ജയിച്ചിരിക്കുകയാണ്. അയര്‍ലന്‍ഡിനേയും പാകിസ്താനേയും അമേരിക്കയേയും തകര്‍ത്ത ഇന്ത്യ സൂപ്പര്‍ എട്ടില്‍ സീറ്റുറപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ ശരാശരി ബാറ്റിങ്ങാണ് അവകാശപ്പെടാന്‍ സാധിക്കുന്നത്. ബൗളര്‍മാര്‍ സ്ഥിരതയോടെ മികവ് കാട്ടുന്നതാണ് ഇന്ത്യയുടെ ശക്തി.

എന്നാല്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ സ്ഥാനം അര്‍ഹിക്കുന്ന ചില താരങ്ങള്‍ ഇപ്പോഴും ടീമിന് പുറത്താണുള്ളത്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഇവര്‍ക്ക് ലോകകപ്പില്‍ പ്ലേയിങ് 11ലേക്കെത്താനായിട്ടില്ല. ഇന്ത്യ തഴയുന്നവരില്‍ പ്രധാനപ്പെട്ട മൂന്ന് പേരും രാജസ്ഥാന്‍ റോയല്‍സ് താരങ്ങളാണ്. ഐപിഎല്ലില്‍ രാജസ്ഥാനായി തകര്‍പ്പന്‍ നടത്തിയിട്ടും മൂന്ന് പേരേയും ഇന്ത്യ പ്ലേയിങ് 11ന് പുറത്തിരുത്തിയിരിക്കുകയാണ്. ഇപ്പോഴിതാ രാജസ്ഥാന്‍ ആരാധകര്‍ നായകന്‍ രോഹിത് ശര്‍മക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്.

സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍, യുസ് വേന്ദ്ര ചഹാല്‍ എന്നീ മൂന്ന് പേരാണ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് എത്തിയിരിക്കുന്നത്. എന്നാല്‍ ഈ മൂന്ന് പേര്‍ക്കും ഇന്ത്യ അവസരം നല്‍കിയിട്ടില്ല. രോഹിത് ഇഷ്ടക്കാരെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തുകയാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ശിവം ദുബെയെ ഓള്‍റൗണ്ടറെന്ന നിലയില്‍ പരിഗണിക്കുന്നു. എന്നാല്‍ പന്തെടുക്കുമ്പോള്‍ താരം തല്ലുകൊള്ളിയാണ്.

അമേരിക്കയ്‌ക്കെതിരേ മാത്രമാണ് ദുബെ പന്തെറിഞ്ഞത്. ഒരോവറില്‍ 11 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. അമേരിക്കയ്‌ക്കെതിരേ ആദ്യം റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടെങ്കിലും പിന്നീട് മാച്ച് വിന്നിങ് ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ ദുബെക്ക് സാധിച്ചു. അതുകൊണ്ടുതന്നെ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കാനുള്ള സാധ്യതയും മങ്ങിയിരിക്കുകയാണ്. എന്നാല്‍ സഞ്ജു ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ താരമാണ്.

Yashasvi Jaiswal

അമേരിക്കയ്‌ക്കെതിരേ ദുബെ തിളങ്ങിയത് വിലയിരുത്തി സഞ്ജുവിന്റെ അവസരങ്ങള്‍ പൂര്‍ണ്ണമായും തടയരുതെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. സന്നാഹ മത്സരത്തില്‍ ഓപ്പണറായി ഇറക്കിയപ്പോള്‍ സഞ്ജു ഫ്‌ളോപ്പായിരുന്നു. ഇത് കാരണമാക്കി സഞ്ജുവിനെ തഴയുന്നത് രോഹിത് ശര്‍മയാണെന്നും ആരാധകര്‍ ആരോപിക്കുന്നു. സഞ്ജു കൂടുതല്‍ അവസരം അര്‍ഹിക്കുന്നുണ്ടെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. കാനഡക്കെതിരേ സഞ്ജുവിന് അവസരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

മറ്റൊരു രാജസ്ഥാന്‍ താരം യശ്വസി ജയ്‌സ്വാളാണ്. ഐപിഎല്‍ നോക്കൗട്ട് മത്സരത്തിലടക്കം തിളങ്ങിയ ജയ്‌സ്വാള്‍ ഓപ്പണിങ്ങില്‍ മികവ് കാട്ടാന്‍ ശേഷിയുള്ള ഇടം കൈയനാണ്. ഇതിനോടകം താരമത് തെളിയിച്ചതുമാണ്. എന്നാല്‍ വിരാട് കോലിയെ രോഹിത് ഓപ്പണിങ്ങില്‍ പിന്തുണക്കുന്നു. കോലി ഓപ്പണറാവുമ്പോള്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നു. മൂന്ന് മത്സരത്തില്‍ നിന്ന് അഞ്ച് റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. എന്നിട്ടും കോലിയെ ഓപ്പണിങ്ങില്‍ തുടരാന്‍ അനുവദിക്കുന്നു.

കോലിയെ മൂന്നാം നമ്പറില്‍ കളിപ്പിച്ച് ജയ്‌സ്വാളിനെ ഓപ്പണറാക്കണം. യുവ താരത്തിന് വലിയ മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കും. അതുകൊണ്ടുതന്നെ അവസരം നിഷേധിക്കരുതെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. കാനഡക്കെതിരേ ഇന്ത്യ ജയ്‌സ്വാളിനെ കളിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍ 8ല്‍ വിരാട് കോലിയെ ഓപ്പണറാക്കിയാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായി മാറാന്‍ സാധ്യതകളേറെയാണ്. സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലാണ് മറ്റൊരാള്‍.

ചഹാല്‍ ഐപിഎല്ലില്‍ തിളങ്ങിയിരുന്നു. അമേരിക്കയിലെ പിച്ചില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് ചഹാല്‍. എന്നിട്ടും ചഹാലിനെ ഇന്ത്യ കളിപ്പിക്കുന്നില്ല. കാനഡക്കെതിരേ ചഹാലിനേയും ഇന്ത്യ കളിപ്പിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ തീരുമാനം രോഹിത് ശര്‍മയുടേതാണ്. ആരുടേയും സ്ഥാനം സ്ഥിരമല്ലെന്ന് രോഹിത് പറയുമ്പോഴും അര്‍ഹിച്ച പല താരങ്ങളും ഇപ്പോഴും പുറത്താണ്. ഇതാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്.

Story first published: Thursday, June 13, 2024, 17:17 [IST]
Other articles published on Jun 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+