For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024:ഗ്രൂപ്പ് ഘട്ടത്തില്‍ ഫ്‌ളോപ്പ് ഷോ, സൂപ്പര്‍ താരങ്ങള്‍ക്ക് എന്തു പറ്റി? കാരണമിതാണ്

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തിലേക്ക് കടക്കുകയാണ്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടങ്ങളാണ് മിക്ക മത്സരങ്ങളിലും കണ്ടത്. ചെറിയ ടീമുകള്‍ പോലും വമ്പന്മാരെ വിറപ്പിക്കുന്ന ആവേശകരമായ കാഴ്ചയാണ് കാണുന്നത്. എന്നാല്‍ പതിവ് ലോകകപ്പുകളില്‍ നിന്ന് ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ബാറ്റ്‌സ്മാന്‍മാരുടെ കടന്നാക്രമണം ഇത്തവണ കുറവാണെന്ന് പറയാം. ബൗളര്‍മാരുടെ ആധിപത്യമാണ് കൂടുതലായും കാണാനാവുന്നത്.

ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ ഏറെക്കുറെ അവസാനിക്കാറായിരിക്കവെ പ്രമുഖ താരങ്ങളുടെ ബാറ്റിങ് പ്രകടനത്തിലേക്ക് നോക്കുമ്പോള്‍ നിരാശയാണ് ഫലം. പല താരങ്ങള്‍ക്കും കാര്യമായൊന്നും ചെയ്യാനായിട്ടില്ല. ടി20യിലെ വെടിക്കെട്ട് താരങ്ങളില്‍ മിക്കവരും ഇത്തവണ ഗ്രൂപ്പു ഘട്ടത്തില്‍ ഫ്‌ളോപ്പാണ്. ഇത്തരത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പ്രമുഖ താരങ്ങള്‍ ഫ്‌ളോപ്പാവാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ കാരണം പിച്ചിന്റെ പ്രശ്‌നമാണ്.

അമേരിക്കയിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ പല മത്സരങ്ങളും നടന്നത്. ഇവിടുത്തെ പിച്ചില്‍ അനുഭവസമ്പത്തുള്ള താരങ്ങള്‍ കുറവാണ്. പല പിച്ചുകളും ടി20 ലോകകപ്പിനായി പ്രത്യേകം തയ്യാറാക്കിയവയാണ്. അതുകൊണ്ടുതന്നെ ഈ പിച്ചിന്റെ സ്വഭാവം മനസിലാക്കുക പ്രയാസമാണ്. വിരാട് കോലി ഇതിന് മുമ്പ് അമേരിക്കയില്‍ കളിച്ചിട്ടുള്ള താരമാണ്. എന്നാല്‍ ഈ പിച്ചിന്റെ സ്വഭാവം മനസിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. മൂന്ന് മത്സരത്തില്‍ നിന്ന് അഞ്ച് റണ്‍സാണ് കോലി നേടിയത്.

പിച്ചില്‍ എക്‌സ്ട്രാ ബൗണ്‍സും സ്വിങ്ങുമുണ്ടായിരുന്നു. പന്തിന്റെ ഗതി മനസിലാക്കാന്‍ എത്ര വലിയ ബാറ്റ്‌സ്മാനും സാധിക്കില്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ റണ്‍സ് അതിവേഗത്തില്‍ നേടാനാവില്ല. വലിയ ഷോട്ടുകള്‍ കളിക്കാന്‍ സാധിച്ചാല്‍ വിക്കറ്റ് സാധ്യതയും കൂടും. ന്യൂയോര്‍ക്കിന്റെ പിച്ചിന്റെ പ്രശ്‌നമാണ് ഒരു പരിധിവരെ പ്രധാന താരങ്ങളുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് കാരണം. രണ്ടാമത്തെ കാരണം പരിചയമില്ലാത്ത ബൗളര്‍മാരെ നേരിടുന്ന വെല്ലുവിളിയാണ്.

virat kohli

അമേരിക്കയുടെ പല ബൗളര്‍മാരും മികച്ച നിലവാരം കാട്ടുന്നു. എന്നാല്‍ ഇവരെയൊന്നും നേരത്തെ നേരിട്ട് അനുഭവസമ്പത്ത് പല താരങ്ങള്‍ക്കുമില്ല. സൗരഭ് നേത്രാവല്‍ക്കറിനെപ്പോലെ പ്രതിഭയുള്ള നിരവധി ബൗളര്‍മാര്‍ കുഞ്ഞന്‍ ടീമുകളിലൂടെയുണ്ട്. ഇവര്‍ പിച്ചിന്റെ ആധിപത്യം മുതലാക്കി പന്തെറിയുന്നത് ബാറ്റ്‌സ്മാന്‍മാരെ പ്രയാസപ്പെടുത്തുന്ന കാര്യങ്ങളിലൊന്നാണെന്ന് പറയാം. മൂന്നാമത്തെ കാര്യം പലരേയും തുടര്‍ച്ചയായ മത്സരങ്ങളുടെ ക്ഷീണം അലട്ടുന്നുണ്ട്.

അമേരിക്കന്‍ പിച്ചില്‍ കളിക്കാന്‍ മികച്ച ഫിറ്റ്‌നസ് അത്യാവശ്യമാണ്. ശാരീരികമായും മാനസികമായും അതിനായി മുന്നൊരുക്കം നടത്തേണ്ടതായുണ്ട്. മിക്ക താരങ്ങളും ആവശ്യത്തിന് വിശ്രമമില്ലാതെയാണ് ടി20 ലോകകപ്പ് കളിക്കാനെത്തിയിരിക്കുന്നത്. പാകിസ്താന്‍ താരങ്ങള്‍ തുടര്‍ച്ചയായി പരമ്പര കളിച്ചാണ് ലോകകപ്പിനെത്തിയത്. വിദേശ ടീമുകളിലെ ഒട്ടുമിക്ക പ്രമുഖരും ഐപിഎല്ലില്‍ കളിച്ചിരുന്നു. അതിന് ശേഷം ഒരാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് ലോകകപ്പിനിറങ്ങിയത്.

ഇത് താരങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിരാട് കോലി ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായാണ് ടി20 ലോകകപ്പ് കളിക്കാനിറങ്ങിയത്. എന്നാല്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായതിന് കാരണം ഫിറ്റ്‌നസ് പ്രശ്‌നങ്ങളാണെന്ന് പറയാം. കോലിക്ക് അല്‍പ്പം വിശ്രമം അനുവദിച്ചാല്‍ ഫോമിലേക്ക് തിരിച്ചെത്താന്‍ സാധ്യത കൂടുതലാണ്. അമേരിക്കയില്‍ നിന്ന് വെസ്റ്റ് ഇന്‍ഡീസിലേക്ക് സൂപ്പര്‍ 8 പോരാട്ടങ്ങളെത്തുമ്പോള്‍ കളിമാറും. വിന്‍ഡീസിലെ സാഹചര്യം മിക്ക സീനിയര്‍ താരങ്ങള്‍ക്കും അറിയാവുന്നതാണ്.

ഇത് മുതലാക്കി കളിക്കാന്‍ അവര്‍ക്ക് സാധിച്ചാല്‍ അമേരിക്കന്‍ പിച്ചില്‍ സംഭവിച്ച ക്ഷീണത്തിന് പരിഹാരം കാണാനായേക്കും. ആദ്യത്തെ മൂന്ന് മത്സരത്തില്‍ നിന്ന് 100 റണ്‍സ് പിന്നിട്ട ഒരു ഇന്ത്യന്‍ താരം പോലുമില്ല. 96 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 3 മത്സരത്തില്‍ നിന്ന് 167 റണ്‍സെടുത്ത റഹ്‌മാനുല്ല ഗുര്‍ബാസാണ് നിലവില്‍ റണ്‍വേട്ടക്കാരില്‍ മുന്നിലുള്ളത്.

Story first published: Saturday, June 15, 2024, 16:00 [IST]
Other articles published on Jun 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+