For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ക്ലാസെന്‍, പൂരന്‍, സ്റ്റബ്‌സ്... ഐപിഎല്‍ ഹീറോസിന് എന്തുപറ്റി? ഇന്ത്യക്ക് പണിപാളി!

ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളുമായി ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാറാടിച്ച തീപ്പൊരി ബാറ്റര്‍മാര്‍ക്കെല്ലാം ടി20 ലോകകപ്പില്‍ എന്തുപറ്റി? ടി20 കളിച്ച് ഇന്ത്യന്‍ പിച്ചുകളില്‍ കൈയടി വാങ്ങിയവരെല്ലാം ലോകകപ്പില്‍ 'ടെസ്റ്റ്' കളിച്ച് കാണികളെ സ്തബ്ധരാക്കിയിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇത്ര വലിയൊരു മാറ്റം ഇവരുടെയെല്ലാം ബാറ്റിങില്‍ സംഭവിച്ചതെന്നു തലപുകയ്ക്കുകയാണ് ആരാധകര്‍.

വിവിധ ടീമുകള്‍ക്കായി ഐപിഎല്ലില്‍ ആറായി ബാറ്റര്‍മാരാണ് വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പൂരന്‍, സൗത്താഫ്രിക്കന്‍ ജോടികളായ ഹെന്‍ട്രിച്ച് ക്ലാസെന്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവര്‍. പക്ഷെ ടി20 ലോകകപ്പില്‍ ഇവരുടെയെല്ലാം വിചിത്രമായ ഇന്നിങ്‌സുകള്‍ കണ്ട് ഇതു ടി20 ലോകകപ്പാണോ, അതോ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പാണോയെന്ന സംശയത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍.

KLAASEN

ദുര്‍ബലരായ പപ്പുവ ന്യു ഗ്വിനിക്കെതിരായ ആദ്യ മല്‍സരത്തില്‍ പൂരന്‍ വളരെ സ്ലോ ബാറ്റിങായിരുന്നു കാഴ്ചവച്ചത്. 27 ബോളുകള്‍ നേരിട്ട അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത് വെറും 27 റണ്‍സ് മാത്രം. രണ്ടു സിക്‌സറും ഒരു ഫോറും മാത്രമേ പൂരന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. ഐപിഎല്ലില്‍ 20 ബോളില്‍ 60-70 റണ്‍സെല്ലാം വാരിക്കൂട്ടാറുള്ള പൂരന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു മുഖമാണ് ഈ കളിയില്‍ കണ്ടത്.

വമ്പനടികളുടെ തോഴനായ ക്ലാസെനവാട്ടെ ശ്രീലങ്കയുമായുള്ള മല്‍സരത്തില്‍ റണ്ണെടുക്കാന്‍ നന്നായി വിയര്‍ത്തു. പുറത്താവാതെ 19 റണ്‍സാണ് അദ്ദേഹം നേടിയത്. പക്ഷെ ഇതിനായി 22 ബോളുകള്‍ ക്ലാസെനു വേണ്ടിവന്നു. ഓരോ ഫോറും സിക്സറുമടക്കമാണിത്. ഈ തരത്തിലുള്ള ഇന്നിങ്‌സുകളല്ല സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനായി അദ്ദേഹം കളിച്ചിട്ടുള്ളത്.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി ഫിനിഷറായി കസറിയ സ്റ്റബ്‌സിനും ലോകകപ്പില്‍ കാലിടറിയിരിക്കുകയാണ്. ശ്രീലങ്കയുമായുള്ള കളിയില്‍ ബാറ്റിങിനായി ക്രീസിലെത്തിയ ശേഷം എന്തു ചെയ്യണമെന്നു പോലുമറിയാതെ വലയുന്ന സ്റ്റബ്‌സിനെയാണ് കണ്ടത്. 28 ബോളുകള്‍ തട്ടിയും മുട്ടിയും നിന്ന സ്റ്റബ്‌സ് 13 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു.

ഒരു ഫോറോ, സിക്‌സറോ പോലും താരത്തിന്റെ ഇന്നിങ്‌സില്‍ കണ്ടില്ല. എഡ്ജായ ശേഷമുള്ള ക്യാച്ച് വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് പാഴാക്കിയിരുന്നില്ലെങ്കില്‍ ഇതിനേക്കാള്‍ ചെറിയ സ്‌കോറിനു സ്റ്റബ്‌സ് പുറത്തായാനേ.

മുന്‍ സൗത്താഫ്രിക്കന്‍ നായകനും അഗ്രസീവ് ഓപ്പണറായ ക്വിന്റണ്‍ ഡികോക്കും തന്റെ സ്ഥിരം ശൈലിയില്‍ നിന്നു മാറിയുള്ള പ്രകടനമാണ് ഇതേ കളിയില്‍ കാഴ്ചവച്ചത്. 27 ബോളുകള്‍ നേരിട്ട ഡികോക്ക് 20 റണ്‍സ് മാത്രമേ നേടിയുളളൂ. ഒരേയൊരു സിക്‌സര്‍ മാത്രമാണ് ഇന്നിങ്‌സിലുണ്ടായിരുന്നത്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റര്‍മാരുടെ ഈ ഇന്നിങ്സുകള്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വലിയൊരു ദുരന്തത്തിന്റെ ദുസൂചനയാണോയെന്നതാണ് സംശയം.

POORAN

കാരണം ഐപിഎല്ലിലെ പ്രകടനം മാനദണ്ഡമാക്കിയാണ് ലോകകപ്പ് സ്‌ക്വാഡിനെ ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. ഐപിഎല്ലില്‍ മിന്നിച്ച സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവരുള്‍പ്പെടെ ചിലരെ ലോകകപ്പ് സ്‌ക്വാഡില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ഐപിഎല്ലിലെ പ്രകടനം ലോകകപ്പില്‍ ഒട്ടും കാര്യമാണ്ടേന്ന മുന്നറിയിപ്പാണ് ക്ലാസെന്‍, പൂരന്‍ എന്നിവരടക്കമുള്ള വമ്പനടിക്കാരുടെ ഇന്നിങ്‌സുകള്‍ തുടക്കത്തില്‍ തന്നെ നല്‍കിയിരിക്കുന്നത്. ഐപിഎല്ലില്‍ കണ്ട പിച്ചുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പിച്ചുകളാണ് ലോകപ്പിനു ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഐപിഎല്ലിലെ തീപ്പൊരികളെല്ലാം ഇവിടെ നനഞ്ഞ പടക്കമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്.

Story first published: Monday, June 3, 2024, 23:51 [IST]
Other articles published on Jun 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+