Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഹാര്‍ദിക്കിന് രോഹിത്തിനോട് കലിപ്പ്! പ്രശ്‌നം തുടങ്ങിയത് 2022ല്‍- തെളിവ് വൈറല്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനെന്ന നിലയിലും ഓപ്പണറെന്ന നിലയിലും മികച്ച റെക്കോഡുള്ള താരമാണ് രോഹിത് ശര്‍മ. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മക്ക് കീഴിലാണ് ഇന്ത്യ കളിച്ചത്. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു. രോഹിത് ശര്‍മ കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പറയാം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം രോഹിത് ശര്‍മക്ക് നഷ്ടമായി.

പകരം ഹാര്‍ദിക് പാണ്ഡ്യയെയാണ് മുംബൈ നായകനാക്കിയത്. ഇന്ത്യന്‍ ടീമിന്റെയും നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റി പരിമിത ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കാനുള്ള നീക്കം നടക്കുകയാണ്. രോഹിത് ശര്‍മ മുംബൈയുടെ നായകനായിരിക്കെയാണ് ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്ലിലേക്കെത്തുന്നത്. ഹാര്‍ദിക്കിനെ കൈപിടിച്ച് വളര്‍ത്തിയത് രോഹിത്താണെന്ന് പറയാം. എന്നാല്‍ ആശാന്റെ ചങ്കില്‍ത്തന്നെ പണികൊടുക്കുന്ന നീക്കമാണ് ഇപ്പോള്‍ ഹാര്‍ദിക് നടത്തുന്നത്.

rohit sharma,hardik pandya

രോഹിത്തിന്റെ നായകസ്ഥാനം തട്ടിയെടുക്കുന്ന തരത്തിലാണ് ഹാര്‍ദിക്കിന്റെ നീക്കാം. മുംബൈയുടെ നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റിയത് മുന്നറിയിപ്പുകളില്ലാതെയായിരുന്നുവെന്ന് രോഹിത്തിന്റെ ഭാര്യ റിതികയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തം. ഹാര്‍ദിക് രോഹിത്തിനെ ശത്രുപക്ഷത്ത് നിര്‍ത്തിയാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. രോഹിത്തിനോട് ഹാര്‍ദിക്കിന് ദേഷ്യമാണോ?. ആണെന്ന് തെളിയിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

ഇപ്പോള്‍ ഹാര്‍ദിക് നടത്തുന്നത് രോഹിത്തിനോടുള്ള പകരം വീട്ടലാണെന്നാണ് ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. 2022ല്‍ നടന്ന സംഭവമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. 2022ല്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിനിടെയിലാണ് ഈ സംഭവമുണ്ടായത്. ഹാര്‍ദിക് പാണ്ഡ്യ പന്തെറിയവെ ഫീല്‍ഡൊരുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഹാര്‍ദിക് ആവശ്യപ്പെട്ട ഫീല്‍ഡൊരുക്കാന്‍ രോഹിത് വിസമ്മതിച്ചു.

രോഹിത് ഹാര്‍ദിക്കിനെ അപമാനിക്കുന്ന തരത്തിലാണ് സംസാരിച്ചത്. അന്നത്തെ സംഭവത്തെക്കുറിച്ച് സ്‌പോര്‍ട്‌സ് അവതാരകനായ വിക്രാന്ത് ഗുപ്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഹിത്തിന്റെ തീരുമാനത്തില്‍ ഹാര്‍ദിക്കിന് കടുത്ത വിയോജിപ്പുണ്ടായിരുന്നു. ഡിആര്‍എസ് എടുക്കുന്ന കാര്യത്തിലും ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. രോഹിത് നായകനെന്ന നിലയില്‍ തന്റെ അധികാരം ഉപയോഗിച്ച് ഹാര്‍ദിക്കിന്റെ വായടപ്പിച്ചു.

ഇപ്പോള്‍ ഇതിന് പകരം വീട്ടാനാണ് ഹാര്‍ദിക് ശ്രമിക്കുന്നത്. മുംബൈയുടെ നായകസ്ഥാനം നല്‍കിയാല്‍ ഗുജറാത്ത് വിട്ട് മുംബൈയിലേക്ക് തിരിച്ചെത്താമെന്നത് ഹാര്‍ദിക് മുന്നോട്ടുവെച്ച നിര്‍ദേശമാണ്. ഇതാണ് മുംബൈ ടീം മാനേജ്‌മെന്റ് അംഗീകരിച്ചത്. രോഹിത് ശര്‍മ അറിയാതെയാണ് ഈ നീക്കം ടീം നടത്തിയതെന്നാണ് വിവരം. ഇന്ത്യയെ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ നയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു. എന്നാല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പോസ്റ്ററില്‍ ഹാര്‍ദിക്കാണ് ഇന്ത്യയുടെ നായകന്‍.

രോഹിത്തിനെ ഒതുക്കാന്‍ ഹാര്‍ദിക് ശ്രമിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ സമീപകാലത്തെ നീക്കങ്ങള്‍ ഇത് സത്യമാണെന്ന് തെളിയിക്കുന്നതുമാണ്. മുംബൈ ഇന്ത്യന്‍സിനെ ഹാര്‍ദിക് വിമര്‍ശിച്ചപ്പോള്‍ മറുപടിയുമായി രോഹിത് ശര്‍മ എത്തിയിരുന്നു. ഇതിലും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. രോഹിത് ശര്‍മയെ ഒതുക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ ശ്രമിക്കുന്നുണ്ടെന്ന് തന്നെ പറയാം.

നിലവില്‍ പരിക്കേറ്റ് ഹാര്‍ദിക് ടീമിന് പുറത്താണ്. രോഹിത് പൊതുവേ ശാന്തനായ നായകനാണ്. എന്നാല്‍ ഹാര്‍ദിക് കര്‍ക്കശക്കാരനും ദേഷ്യക്കാരനുമാണ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരിക്കെ മുഹമ്മദ് ഷമിയെയടക്കം ഹാര്‍ദിക് അപമാനിച്ചിരുന്നു. സീനിയര്‍ താരങ്ങളോട് ബഹുമാനം കാട്ടാത്ത താരമാണ് ഹാര്‍ദിക്. ഷമിതന്നെ കഴിഞ്ഞിടെ ഹാര്‍ദിക് അപമാനിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. എന്തായാലും രോഹിത്തിനെ ഒതുക്കാനുള്ള ശ്രമം അണിയറയില്‍ നടക്കുന്നുണ്ടെന്ന് തന്നെ പറയാം.

Story first published: Saturday, January 6, 2024, 16:05 [IST]
Other articles published on Jan 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+