Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: സൂര്യ ക്യാച്ചെടുക്കുമ്പോള്‍ ബൗണ്ടറി റോപ്പിന് മാറ്റം! സിക്‌സോ? ഇതാണ് സത്യം

സൗത്താഫ്രിക്കയുമായുള്ള ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ വിജയമുറപ്പിച്ച സൂര്യകുമാര്‍ യാദവിന്റെ വണ്ടര്‍ ക്യാച്ചുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. സൗത്താഫ്രിക്കന്‍ ആരാധകരടക്കം ഒരു വിഭാഗം അതു ക്യാച്ചല്ല, സിക്‌സറാണെന്നാണ് വാദിക്കുന്നത്. ക്യാച്ചെടുക്കവെ സൂര്യയുടെ ഷൂസിന്റെ മുന്‍ഭാഗം ബൗണ്ടറി റോപ്പില്‍ ചെറുതായി തട്ടിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു കാര്യത്തിലാണ് സംശയമുയരുന്നത്.

സൂര്യ ക്യാച്ചെടുക്കവെ ബൗണ്ടറി റോപ്പ് നേരത്തേ മാര്‍ക്ക് ചെയ്യപ്പെട്ടിരുന്ന വെള്ള ലൈനിനു പുറത്തക്ക് നീങ്ങിക്കിടക്കുന്നതായി കാണാം. ബൗണ്ടറി റോപ്പ് ഈ വെളള ലൈനിനു മുകളില്‍ തന്നെ കൃത്യമായാണ് ഉള്ളതെങ്കില്‍ സൂര്യയുടെ ക്യാച്ച് അനുവദിക്കപ്പെടില്ലായിരുന്നു. മാത്രമല്ല അതു സിക്‌സറും വിളിക്കപ്പെടുമായിരുന്നു. കാരണം ക്യാച്ചെടുക്കവെ സൂര്യയുടെ കാല്‍ ഈ വെള്ള ലൈനും കടന്ന് പുറത്തേക്കു പോയിരുന്നതായി ദൃശ്യങ്ങളില്‍ നിന്നും വ്യക്തവുമാണ്.

SURYAKUMAR YADAV CATCH

അപ്പോള്‍ എങ്ങനെയാണ് ബൗണ്ടറി റോപ്പ് വെള്ള വരയും കടന്നു പുറത്തേക്കു പോയത്? ഇതു ആരെങ്കിലും നേരത്തേ പിറകിലേക്കു നീക്കിയതാണോ? എന്താണ് ഇതിനു പിന്നിലെ യഥാര്‍ഥ കാരണമെന്നറിയാം.

ഇതു കളിക്കിടെ ആരും മനപ്പൂര്‍വ്വം പിറകിലേക്കു നീക്കിയതല്ല എന്നതാണ് സത്യം. മല്‍സരം തുടങ്ങുന്നതിനു മുമ്പ് തന്നെ നേരത്തേ മാര്‍ക്ക് ചെയ്യപ്പെട്ടിരുന്ന വെള്ള വരയ്ക്കു പിറകിലേക്കാണ് ബൗണ്ടറി റോപ്പ് ക്രമീകരിച്ചിരുന്നത്. വെള്ള നിറത്തില്‍ മാര്‍ക്ക് ചെയ്യപ്പെട്ട ഇടമല്ല ശരിക്കുള്ള ബൗണ്ടറി ലൈന്‍. മറിച്ച് പിറകിലേക്കു നീങ്ങിയുള്ള ബൗണ്ടറി റോപ്പ് വരെയാണ് അതിന്റെ അതിര്‍ത്തിയുള്ളത്.

ഈ മല്‍സരത്തിനു വേണ്ടി ഉപയോഗിച്ചിട്ടുള്ള പിച്ചാണ് ബൗണ്ടറി റോപ്പ് അല്‍പ്പം പിറകിലേക്കു നീക്കി വയ്ക്കാനുള്ള പ്രധാന കാരണം. കളിക്കു മുമ്പ് തന്നെ ഒഫീഷ്യലുകളാണ് ഇതു ക്രമീകരിക്കുകയും ചെയ്തത്. പിച്ചില്‍ നിന്നും ബൗണ്ടറിയിലേക്കുള്ള ദൂരം അളക്കുമ്പോള്‍ യഥാര്‍ഥത്തില്‍ ബൗണ്ടറി റോപ്പ് വരെയാണ് അതു വേണ്ടത്. നേരത്തേയുള്ള വെള്ള മാര്‍ക്കിങ് ലൈന്‍ വരെയെണാണെങ്കില്‍ ബൗണ്ടറിയുടെ വലിപ്പം നന്നായി കുറയുകയും ചെയ്യും.

ഈ മല്‍സരത്തില്‍ കാണപ്പെട്ട വെള്ള നിറത്തില്‍ മാര്‍ക്കിങ് ലൈന്‍ തൊട്ടുമുമ്പത്തെ കളിയില്‍ ഉപയോഗിച്ചതായിരുന്നു. ആ കളിയില്‍ മറ്റൊരു പിച്ചാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ മാര്‍ക്ക് ചെയ്യപ്പെട്ടതായി കാണപ്പെടുന്ന വെള്ള മാര്‍ക്കിങ് ലൈന്‍ വരെ മാത്രമേ ബൗണ്ടറിയുടെ വലിപ്പം ആവശ്യമായിരുന്നുള്ളൂ.

INDIAN TEAM

ഫൈനലിനു മുമ്പ് യഥാര്‍ഥത്തില്‍ ഈ വെള്ള മാര്‍ക്കിങ് ലൈന്‍ മായ്ച്ചു കളഞ്ഞ ശേഷം അതു പിറകിലേക്കു മാറ്റിവരയ്‌ക്കേണ്ടതായിരുന്നു. പക്ഷെ അതു അധികൃതര്‍ ചെയ്യാതെ ബൗണ്ടറി റോപ്പ് മാത്രം പിറകിലേക്കു നീക്കിയതാണ് സംശയത്തിനു വഴിയൊരുക്കിയത്.

അതേസമയം, സൗത്താഫ്രിക്കയ്ക്കു അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ 20ാം ഓവറിലെ ആദ്യ ബോളില്‍ ഡേവിഡ് മില്ലര്‍ സിക്‌സറിനു ശ്രമിക്കുകയും ചെയ്തു. ലോങ്ഓഫിനു മുകളിലൂടെ പറന്ന ബോള്‍ ഇടതു വശത്തേക്കു ഓടിയ ശേഷം സൂര്യ ക്യാച്ച് ചെയ്യുകയായിരുന്നു.

കാല്‍ ബൗണ്ടറി ലൈനനില്‍ തട്ടിയേക്കുമെന്ന സംശയം കാരണം അദ്ദേഹം ഉടന്‍ ബോള്‍ മുകളിലേക്ക് എറിഞ്ഞ് ബൗണ്ടറി റോപ്പിനു പുറത്തേക്കു ഇറങ്ങിയ ശേഷം പെട്ടെന്നു അകത്തേക്കും കയറി കൈയ്ക്കുള്ളിലാക്കുകയായിരുന്നു. തുടര്‍ന്ന് തേര്‍ഡ് അംപയറാണ് റീപ്ലേകള്‍ പരിശോധിച്ച ശേഷം അതു ഔട്ടാണെന്നു വിധിച്ചത്.

Story first published: Tuesday, July 2, 2024, 7:32 [IST]
Other articles published on Jul 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+