For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: മഴയെങ്കില്‍ കിരീടഭാഗ്യം ഇന്ത്യക്കോ? 2002ലെ ഫൈനല്‍ റീപ്ലേ ആവുമോ, അറിയാം

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഇത്തവണ ഏറ്റവും മികച്ച പ്രകടനം കാഴ്ടവച്ചിട്ടുള്ള രണ്ടു ടീമുകള്‍ ഞായറാഴ്ച ബാര്‍ബഡോസില്‍ നടക്കുന്ന കലാശപ്പോരില്‍ മുഖാമുഖം വരികയാണ്. പ്രഥമ എഡിഷനിലെ ചാംപ്യന്‍മാരായ ഇന്ത്യ രണ്ടാം ലോകകപ്പാണ് സ്വപ്‌നം കാണുന്നതെങ്കില്‍ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിലെത്തിയ സൗത്താഫ്രിക്കയുടെ ലക്ഷ്യം കന്നി ലോകകിരീടമാണ്.

ശനിയാഴ്ച രാത്രി ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലിലാണ് ഇന്തോ-ആഫ്രിക്കന്‍ പോരാട്ടം നടക്കാനിരിക്കുന്നത്. സെമി ഫൈനലിലടക്കം ടൂര്‍ണമെന്റിലെ പല മല്‍സരങ്ങളിലും ഇത്തവണ മഴ രസംകൊല്ലിയായി എത്തിയിരുന്നു. മഴയും പിച്ചിലെ ഈര്‍പ്പവും കാരണം ചില മല്‍സരങ്ങള്‍ ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ചിലതില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കുകയും ചെയ്തു.

ഫൈനലിലും കാര്യങ്ങള്‍ അത്ര ശുഭകരമാവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫൈനലില്‍ മഴ വില്ലനായി എത്തുകയാണെങ്കില്‍ എന്തു സംഭവിക്കം? ഫൈനലിനു റിസവര്‍വ് ദിനം അനുവദിക്കപ്പെട്ടിട്ടുണ്ടോ? ഇതേക്കുറിച്ചു അറിയാം.

INDIA

ബാര്‍ബോഡിലെ കാലാവസ്ഥ

മണ്‍സൂണ്‍ സീസണ്‍ ആയതിനാല്‍ കരീബിയയില്‍ പലയിടങ്ങളിലും മഴയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ രണ്ടു സെമി ഫൈനലുകളിലും ഇടയ്ക്കു മഴ തടസപ്പെടുത്തുകയും ചെയ്തിരുന്നു. ഫൈനലിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇവിടെ മഴ പെയ്യാനുള്ള സാധ്യത കൂടുതലാണെന്നാണ് കാലവസ്ഥാ പ്രവചനം. ഇതു തീര്‍ച്ചയായും ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ്.

കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം ശനിയാഴ്ച ബാര്‍ബഡോസില്‍ ഉച്ചയ്ക്കു മുമ്പ് ഇടിവെട്ടോടു കൂടി മഴ പെയ്‌തേക്കാന്‍ സാധ്യതയുണ്ട്. കൂടാതെ മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കും കാറ്റിനും സാധ്യതയുണ്ട്. പുലര്‍ച്ചെ മൂന്നു മുതല്‍ അഞ്ചു വരെയും വൈകീട്ട് മൂന്നു മുതല്‍ അഞ്ചു വരെയും മഴ സാധ്യത നിലനില്‍ക്കുന്നുണ്ട്. വിന്‍ഡീസ് സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്കു 2.30 വരെയാണ് മല്‍സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ സമയത്തു മഴ പെയ്യാന്‍ സാധ്യത കുറവായതിനാല്‍ മല്‍സരം ചിലപ്പോള്‍ തടസ്സപ്പെട്ടേക്കില്ല.

റിസര്‍വ് ദിനം

ആദ്യ സെമി ഫൈനല്‍ പോലെ തന്നെ ഫൈനലിലും റിസര്‍വ് ദിനം അനുവദിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ശനിയാഴ്ച മഴ കാരണ മല്‍സരം നടത്താന്‍ സാധിക്കാതെ വരികയോ, മുടങ്ങുകയോ ചെയ്താല്‍ കളി ഞായറാഴ്ചയിലേക്കു മാറ്റും. ഫൈനല്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ടിട്ടുള്ള ശനിയാഴ്ച മല്‍സരം പൂര്‍ത്തിയാക്കാന്‍ 190 മിനിറ്റ് അധികമായി അനുവദിക്കപ്പെട്ടിട്ടുണ്ട്.

SOUTH AFRICAN TEAM

ഈ സമയത്തിനുള്ളിലും കളി നടന്നില്ലെങ്കില്‍ മാത്രമേ റിസര്‍വ് ദിനത്തിലേക്കു കടക്കുകയുള്ളൂ. ശനിയാഴ്ച ഫൈനല്‍ ആരംഭിക്കുകയും മഴ കാരണം പിന്നീട് കളി തടസ്സപ്പെടുകയും ഓവര്‍ വെട്ടിക്കുറയ്ക്കുകയും ചെയ്‌തെന്നു കരുതുക. അന്നു പിന്നീട് കളി നടന്നില്ലെങ്കില്‍ തലേദിവസം നിര്‍ത്തിയ ഇടത്തു നിന്നായിരിക്കും റിസര്‍വ് ദിനത്തില്‍ മല്‍സരം പുനരാരംഭിക്കുക.

ഉപേക്ഷിച്ചാല്‍ കിരീടം ആരു നേടും?

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം സെമിയില്‍ റിസര്‍വ് ദിനമില്ലായിരുന്നു. അതുകൊണ്ടു തന്നെ കളി നടന്നില്ലെങ്കില്‍ സൂപ്പര്‍ എട്ടിലെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തതിനാല്‍ ഇന്ത്യക്കു നേരിട്ടു ഫൈനലിലേക്കു മുന്നേറാമായിരുന്നു. പക്ഷെ ഫൈനലില്‍ ഇന്ത്യക്കോ, സൗത്താഫ്രികയ്‌ക്കോ അത്തരം ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. മഴയെ തുടര്‍ന്നു ശനിയാഴ്ചയും റിസര്‍വ് ദിനമായ ഞായറാഴ്ചയും കളി നടന്നില്ലെങ്കില്‍ ഇന്ത്യയെയും സൗത്താഫ്രിക്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.

ചരിത്രമെടുത്താല്‍ ഇന്ത്യക്കു നേരത്തേ ഈ തരത്തില്‍ ഒരിക്കല്‍ ഐസിസി ട്രോഫി പങ്കുവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. 2002ലെ ചാംപ്യന്‍സ് ട്രോഫിയിലാണ് ഇന്ത്യയും ശ്രീലങ്കയും കിരീടം പങ്കിട്ടത്. ഫൈനല്‍ ദിവസവും റിസര്‍വ് ദിനവും മഴ കാരണം മല്‍സരം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യയും ലങ്കയും ട്രോഫി പങ്കുവച്ചത്.

Story first published: Friday, June 28, 2024, 11:52 [IST]
Other articles published on Jun 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+