T20 World Cup 2024: 3 ടീമുകള്‍ ഫേവറിറ്റ്! ഇന്ത്യക്കു സാധ്യതയുണ്ടോ? പ്രവചിച്ച് മുന്‍ ഓള്‍റൗണ്ടര്‍
ലോക ക്രിക്കറ്റില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റ് ഐസിസിയുടെ ടി20 ലോകകപ്പാണ്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ജൂണിലാണ് ടൂര്‍ണമെന്റ് നടക്കാനിരിക്കുന്നത്. മുഴുവന്‍ ടീമുകളും ലോകകപ്പിനുള്ള പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. ടി20 ലോകകപ്പില്‍ ഇത്തവണ കിരീടം ചൂടാന്‍ ഏറ്റവലുമധികം സാധ്യതയുള്ള മൂന്നു ടീമുകളെ പ്രവചിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡോം. കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ അദ്ദേഹം തന്റെ ലിസ്റ്റില്‍ നിന്നൊഴിവാക്കിയെന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസ്.
ജൂണ്‍ നാലു മുതല്‍ 30വരെയാണ് ടി20 ലോകകപ്പ് നടക്കുക. 20 ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ഇത്രയുമധികം ടീമുകള്‍ ലോകകപ്പില്‍ പങ്കെടുക്കുന്നതും ഇതാദ്യമായിട്ടാണ്. ഗ്രൂപ്പ് എയില്‍ ചിരവൈരികളായ പാകിസ്താനോടൊപ്പമാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. അയര്‍ലാന്‍ഡ്, കാനഡ, അമേരിക്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഇന്ത്യയുടെ ഗ്രൂപ്പുഘട്ട മല്‍സരങ്ങളെല്ലാം തന്നെ അമേരിക്കയിലാണ്.

വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യങ്ങള്‍ ഇന്ത്യയിലേതു പോലെ സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണെന്നും പക്ഷെ അമേരിക്കയിലെ പിച്ചിന്റെ സ്വഭാവം അറിയില്ലെന്നുമാണ് ഗ്രാന്‍ഡോം പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയെക്കുറിച്ച് എനിക്കു കൂടുതലായൊന്നും അറിയില്ല. പക്ഷെ വെസ്റ്റ് ഇന്‍ഡീസിലെ ഭൂരിഭാഗം ഗ്രൗണ്ടുകളും സ്പിന്നര്‍മാര്‍ക്കു യോജിച്ചതാണ്. ഇന്ത്യയിലേതിനു വളരെ സമാനമാണ് കാര്യങ്ങള്‍. ഗ്രൗണ്ടിനു പുറത്തേക്കു സിക്‌സറുകളടിക്കാന്‍ ആഗ്രഹിക്കുന്ന വമ്പനടിക്കാരായ ബാറ്റര്‍മാര്‍ ഇവിടെ കളിക്കുന്നത് ആസ്വദിക്കുമെന്നും ഗ്രാന്‍ഡോം വ്യക്തമാക്കി.
ലോകകപ്പില്‍ ഇത്തവണ ഏറ്റവുമധികം കിരീടസാധ്യതയുള്ള ടീമുകള്‍ ആരൊക്കെയാണെന്നു അദ്ദേഹം പ്രവചിക്കുകയും ചെയ്തു. ഇന്ത്യന്‍ ടീമിനെ തീര്‍ച്ചയായും ടോപ്പ്‌ഫോറില്‍ കാണാന്‍ സാധിക്കുമെന്നാണ് ഗ്രാന്‍ഡോം പറയുന്നത്. ഇന്ത്യ ഉറപ്പായും ടോപ്പ് ഫോറിലുണ്ടാവുകയും കിരീടം നേടാന്‍ സാധിക്കുകയും ചെയ്യുന്നവരാണ്. അവരുടേത് വളരെ ശക്തമായ ഗ്രൂപ്പാണ്.
ഓസ്‌ട്രേലിയയും ടോപ്പ് ഫോറിലുണ്ടാവും. അവര്‍ വളരെ സ്മാര്‍ട്ടാണ്, ഏതു ടീമിനെയും തോല്‍പ്പിക്കാനാവുമെന്നു സ്വയം വിശ്വസിക്കുകയും ചെയ്യുന്നു. ഓസ്‌ട്രേലിയയുടെ മാനസികാവസ്ഥ എല്ലായ്‌പ്പോഴും ഇങ്ങനെ തന്നെയായിരിക്കും. ആരെയും അവര്‍ വീഴ്ത്തും. ശക്തമായി തിരിച്ചുവരികയാണെങ്കില്‍ ന്യൂസിലാന്‍ഡ് ടീമിനും കിരീട സാധ്യതയുണ്ടെന്നും ഗ്രാന്‍ഡോം നിരീക്ഷിച്ചു.
സ്ഥിരതയും സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ പെര്‍ഫോം ചെയ്യുകയെന്നതുമാണ് ലോകകപ്പില്‍ ന്യൂസിലാന്‍ഡിനു മുന്നിലുള്ള പ്രധാനപ്പെട്ട വെല്ലുവിളികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക ദിവസം കഴിവിനു അനുസരിച്ച് പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നില്ലെന്നതാണ് ന്യൂസിലാന്‍ഡ് ടീമിന്റെ പ്രധാന പ്രശ്‌നം.

ഏതെങ്കിലും ഒന്നോ, രണ്ടോ പേര്‍ മാത്രമേ ആ ദിവസം നന്നായി പെര്‍ഫോം ചെയ്യുന്നുള്ളൂ. കാര്യങ്ങള്‍ അവരുടെ വഴിക്ക് വരാതിരിക്കാനുള്ള ചില നിര്‍ണായക മുഹൂര്‍ത്തങ്ങളും എല്ലായ്‌പ്പോഴും ഉണ്ടാവാറുണ്ട്. ഇതു മാറ്റി നിര്‍ത്തിയാല്‍ ഒരു ഗ്രൂപ്പെന്ന നിലയില്‍ ന്യൂസിലാന്‍ഡിനു അനായാസം മുന്നേറാന്‍ സാധിക്കുമെന്നും ഗ്രാന്‍ഡോം കൂട്ടിച്ചേര്‍ത്തു.
അഞ്ചു ടീമുകളെ വീതം നാലു ഗ്രൂപ്പുകളിലായിട്ടാണ് വേര്‍തിരിച്ചത്. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, നമീബിയ, സ്‌കോട്ട്‌ലാന്‍ഡ്, ഒമാന്‍ എന്നിവരും സിയില്‍ ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്താന്‍, പപ്പുവ ന്യൂ ഗ്വിനി, ഉഗാണ്ട എന്നിവരും ഡിയില്‍ സൗത്താഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതര്‍ലാന്‍ഡ്‌സ്, നേപ്പാള്‍ എന്നിവരുമുണ്ട്.
ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യത്തെ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ 8ല്‍ കടക്കും. അവിടെ നാലു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലായി അവരെ തിരിക്കും. ഈ ഗ്രൂപ്പുകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്നവര്‍ക്കായിരിക്കും സെമി ഫൈനല്‍ പ്രവേശനം. ജൂണ്‍ 30ന് കലാശപ്പോരാട്ടവും നടക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications