Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഇന്ത്യ-പാക് ത്രില്ലര്‍ ആര്‍ക്ക്? അക്രവും യൂനിസും രണ്ടു തട്ടില്‍! പ്രവചനം ഇങ്ങനെ

ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടത്തിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍മാരായ വസീം അക്രവും വഖാര്‍ യൂനിസും. ന്യൂയോര്‍ക്കിലെ നസ്സൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഈ ത്രില്ലര്‍ നടക്കാനിരിക്കുന്നത്. ബാറ്റിങ് അതീവ ദുഷ്‌കരമായ ഈ പിച്ചില്‍ ഇതിനകം നടന്ന മല്‍സരങ്ങളിലെല്ലാം അരങ്ങുവാണത് ബൗളര്‍മായിരുന്നു.

അതുകൊണ്ടു തന്നെ ഇന്ത്യ - പാക് മാച്ചിലും വലിയൊരു സ്‌കോര്‍ പിറക്കാനുള്ള സാധ്യത തീരെ കുറവാണ്. ടൂര്‍ണമെന്റിന്റെ ചരിത്രമെടുത്താല്‍ പാക് ടീമിനെതിരേ ഇന്ത്യക്കാണ് മേല്‍ക്കൈ. ഇതുവരെ ഏഴു തവണ ഇരുടീമുകളും കൊമ്പുകോര്‍ത്തപ്പോള്‍ ആറിലും ജയം ഇന്ത്യക്കായിരുന്നു. ഒരേയൊരു മല്‍സരം മാത്രമാണ് പാക് ടീമിനു ജയിക്കാനാത്. 2021ല്‍ യുഎയില്‍ നടന്ന ടൂര്‍ണമെന്റിലായിരുന്നു ഇത്.

IND- PAK

അവസാനമായി 2022ലെ ടി20 ലോകപ്പിലും ഇന്ത്യയും പാക്കും ഒരേ ഗ്രൂപ്പിലായിരുന്നു. അന്നു അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ ഇന്ത്യ ആവേശോജ്വല ജയം സ്വന്തമാക്കുകയായിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് ഇത്തവണത്തെ ഇന്ത്യ- പാക് അങ്കത്തില്‍ ആര്‍ക്കായിരിക്കും ജയമെന്നു അക്രവും യൂനിസും പ്രവചിച്ചത്. വ്യത്യസ്ത പ്രവചനങ്ങളാണ് ഇരുവരും നടത്തിയത്.

ഇന്ത്യയെ പാകിസ്താന്‍ വീഴ്ത്തുമെന്നാണ് യൂനിസ് പ്രവചിച്ചത്. അതിനുള്ള കാരണം അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. പാകിസ്താനെന്നാണ് എന്റെ ഹൃദയം പറയുന്നത്. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ കണ്ടിട്ടുള്ള കാര്യങ്ങള്‍ നോക്കുമ്പോള്‍ ന്യൂയോര്‍ക്കിലെ പിച്ച് ഫാസ്റ്റ് ബൗളര്‍മാരെ വളരെയധികം സഹായിക്കുന്നതാണ്. ന്യൂയോര്‍ക്കിലെ പിച്ചിന്റെ ഈ സ്വഭാവം കാരണമാണ് താന്‍ ഇങ്ങനെ പറയുന്നതെന്നും യൂനിസ് വ്യക്തമാക്കി.

എന്നാല്‍ ഇന്ത്യക്കാണ് മല്‍സരത്തില്‍ മുന്‍തൂക്കമെന്നാണ് അക്രം പ്രവചിക്കുന്നത്. ഇന്ത്യയുടെ ഫോമിലേക്കു നോക്കുമ്പോള്‍ അവര്‍ പാകിസ്താനേക്കാള്‍ മെച്ചപ്പെട്ട ടീമാണ്. ഫേവറിറ്റുകളായാണ് അവര്‍ ഈ മല്‍സരത്തിനു എത്തുകയും ചെയ്യുന്നത്. ഇന്ത്യക്കു 60 ശതമാനം വിജയസാധ്യതാണ് ഞാന്‍ നല്‍കുക. പാകിസ്താന്റെ സാധ്യത 40 ശതമാനവുമാണ്. പക്ഷെ ഇതു ടി20യാണ്. ഒരു മികച്ച ഇന്നിങ്‌സ്, അല്ലെങ്കില്‍ മികച്ചൊരു സ്‌പെല്‍, കളി വളരെ പെട്ടെന്നു തന്നെ മാറും. ഈ ടൂര്‍ണമമെന്റിലെ ഏറ്റവും വലിയ ഗെയിമിനായി എല്ലാവരും ഉറ്റുനോക്കുകയാണെന്നും അക്രം വിശദമാക്കി.

ROHIT- BABAR

ബാറ്റര്‍മാരുടെ പേടിസ്വപ്‌നമായി മാറിയ പിച്ചാണ് ന്യൂയോര്‍ക്കിലേത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്കു അപ്രതീക്ഷിത ബൗണ്‍സും സ്വിങുമെല്ലാം പിച്ചില്‍ നിന്നും ലഭിക്കുന്നു. സ്പിന്നര്‍മാര്‍ക്കാവട്ടെ നല്ല ടേണും പിച്ച് നല്‍കുന്നു. എന്നാല്‍ ഔട്ട്ഫീല്‍ഡ് വളരെ സ്ലോയായതു കാരണം ബാറ്റര്‍മാര്‍ക്കു പ്രതീക്ഷിച്ചതു പോലെ റണ്ണെടുക്കാന്‍ സാധിക്കുന്നില്ല. കൂടാതെ ഗ്രൗണ്ടിന്റെ വലിപ്പവും ബാറ്റര്‍മാരെ കുഴപ്പത്തിലാക്കുന്നു.

നേരത്തേ അയര്‍ലാന്‍ഡുമായുള്ള ആദ്യത്തെ മല്‍സരം ഇന്ത്യന്‍ ടീം കളിച്ചത് ഇതേ ഗ്രൗണ്ടില്‍ തന്നെയായിരുന്നു. വെറും 96 റണ്‍സിനാണ് ഐറിഷ് ടീമിനെ ഈ പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടത്. റണ്‍ചേസില്‍ 12.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ അനായാസം ഇതു മറികടക്കുകയും ചെയ്തിരുന്നു.

അതിനു മുമ്പ് ബംഗ്ലാദേശുമായി ഇന്ത്യന്‍ ടീം ഏക സന്നാഹ മല്‍സരം കളിച്ചതും ഇതേ പിച്ചിലായിരുന്നു. മികച്ച മാര്‍ജിനില്‍ ഇന്ത്യ ഈ മല്‍സരം ജയിക്കുകയും ചെയ്തു. എന്നാല്‍ പാകിസ്താന്‍ ഇതുവരെ ന്യൂയോര്‍ക്കില്‍ കളിച്ചിട്ടില്ല. ഇതു തീര്‍ച്ചയായും അവര്‍ക്കു വലിയ തിരിച്ചടിയായേക്കും.

Story first published: Sunday, June 9, 2024, 16:03 [IST]
Other articles published on Jun 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+