For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ടീം ഇന്ത്യയില്‍ സ്ഥാനമുറപ്പിച്ചത് ആരൊക്കെ? 30 പേരുടെ ലിസ്റ്റില്‍ ഇവര്‍! അറിയാം

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സായി മാറാന്‍ പോവുകയാണ് പുതിയ സീസണിലെ ഐപിഎല്‍. ടി20 ലോകകപ്പിനു മുമ്പ് അഫ്ഗാനിസ്താനുമായി ഒരേയൊരു ടി20 പരമ്പര മാത്രമേ ഇന്ത്യ കളിക്കുകയുള്ളൂ. ഈ സാഹചര്യത്തിലാണ് അതിനു ശേഷം നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സ്‌ക്വാഡിനെ കണ്ടെത്താന്‍ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

ഇതു നിലവില്‍ ടി20 ടീമില്‍ സ്ഥിരാംഗമല്ലാത്ത പല താരങ്ങള്‍ക്കും വാനോളം പ്രതീക്ഷകളാണ് നല്‍കുന്നത്. ഐപിഎല്ലില്‍ കസറുന്നവര്‍ക്കാവും ടി20 ലോകകപ്പിനുള്ള ടിക്കറ്റെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ നീക്കം നല്‍കുന്ന സൂചനകള്‍. ഏകദേശം 30 കളിക്കാരുടെയെങ്കിലും ആദ്യത്തെ ഒരു മാസത്തെ ഐപിഎല്ലിലെ ഫോമും ഫിറ്റ്നസുമെല്ലാം സെലക്ഷന്‍ കമ്മിറ്റി നിരീക്ഷിക്കും. അതിനു ശേഷമായിരിക്കും ലോകകപ്പില്‍ ആരെയൊക്കെയാണ് ടീമില്‍ വേണ്ടതെന്നു സെലക്ഷന്‍ കമ്മിറ്റി തീരുമാനമെടുക്കുക.

INDIA

നിലവില്‍ ടി20 ടീമിന്റെ ഭാഗമായ ചിലര്‍ക്കു ലോകപ്പില്‍ സ്ഥാനം നഷ്ടമാവാനും ഇപ്പോള്‍ ടീമിലില്ലാത്ത ചിലര്‍ക്കു ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കാനും ഇതു വഴിയൊരുക്കും. ഇന്ത്യന്‍ ടീമിനു അകത്തും പുറത്തുമായി തുടരുകയും ഇപ്പോള്‍ ടി20യില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്ത മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണുള്‍പ്പെടെയുള്ളവര്‍ക്കു അവസാനത്തെ കച്ചിത്തുരുമ്പായിരിക്കും ഐപിഎല്‍.

ടി20 ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിച്ചുവെന്ന നിരാശയില്‍ നില്‍ക്കെയാണ് ഐപിഎല്ലിലൂടെ ഇവരുടെ കരിയറിനു പുതുജീവന്‍ ലഭിച്ചിരിക്കുന്നത്. സഞ്ജു മാത്രമല്ല അദ്ദേഹത്തെപ്പോലെ നേരത്തേ ദേശീയ ടീമിനായി കളിക്കുകയും ഇപ്പോള്‍ പുറത്തിരിക്കുകയും ചെയ്യുന്ന ചില കളിക്കാര്‍ക്കും വലിയ പ്രതീക്ഷയാണ് സെലക്ഷന്‍ കമ്മിറ്റിയുടെ ഈ നീക്കം നല്‍കിയിരിക്കുന്നത്.

ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായിട്ടാണ് അടുത്ത ടി2 ലോകകപ്പ്. മേയ് അവസാനത്തോടെയായിരിക്കും ഐപിഎല്‍ അവസാനിക്കുക. ഇതു പരിഗണിച്ചാണ് ഇന്ത്യന്‍ ടീം സെലക്ഷന് ഐപിഎല്‍ മാനദണ്ഡമാക്കാന്‍ അജിത് അഗാര്‍ക്കറും സംഘവും തീരുമാനിച്ചിരിക്കുന്നത്.

അഫ്ഗാനുമായുള്ള ടി20 പരമ്പര മാത്രമേ ലോകകപ്പിനു മുമ്പ് ഈ ഫോര്‍മാറ്റില്‍ ഇന്ത്യ കളിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ഈ പരമ്പരയുടെ ഭാഗമല്ലാത്ത താരങ്ങളുടെയും പ്രകടനം സെലക്ഷന്‍ കമ്മിറ്റിക്കു വിലയിരുത്തേണ്ടുണ്ട്. അതിനു ഐപിഎല്ലിനേക്കാള്‍ നല്ലൊരു വേദിയില്ലെന്നു തന്നെ പറയാം.

INDIA

സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും ടി20 ലോകകപ്പില്‍ കളിച്ചേക്കുമെന്ന സൂചനകളും വരുന്നുണ്ട്. ഭാവിയെക്കുറിച്ച് രണ്ടു പേരുമായും സെലക്ഷന്‍ കമ്മിറ്റി ചര്‍ച്ച ചെയ്യും. അതിനു ശേഷമായിരിക്കും ടി20 ലോകകപ്പില്‍ ഇവരെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ടി20 ലോകകപ്പില്‍ കളിക്കാന്‍ രോഹിത്തിനും കോലിക്കും ആഗ്രഹമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇതിനകം ചില കളിക്കാര്‍ സ്ഥാനം ഭദ്രമാക്കിക്കഴിഞ്ഞു. ഇവര്‍ ആരൊക്കെയാണെന്നും ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുമുള്ള കളിക്കാര്‍ ആരൊക്കെയാണെന്നും പരിശോധിക്കാം.

ടി20 ലോകകപ്പില്‍ സ്ഥാനമുറപ്പിച്ചവര്‍

ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, റിങ്കു സിങ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവി ബിഷ്‌നോയ്.

ഐപിഎല്ലിലൂടെ ഇവര്‍ക്കു ലോകകപ്പ് ടീമിലെത്താം

റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, വെങ്കടേഷ് അയ്യര്‍, ശിവം ദുബെ, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചഹല്‍, ദീപക് ചാഹര്‍, ആവേശ് ഖാന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍.

Story first published: Wednesday, January 3, 2024, 7:22 [IST]
Other articles published on Jan 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+