Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: അവസാന 5 ഓവര്‍, ഷഹീനും റൗഫുമെറിഞ്ഞാല്‍ എന്തു നടക്കും? ഇതാ ഉത്തരം!

ടി20 ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേകരമായ ഫൈനലിനൊടുവിലാണ് കന്നിക്കിരീടം തേടിയിറങ്ങിയ സൗത്താഫ്രിക്കയെ വീഴ്ത്തി ഇന്ത്യ വീണ്ടും ലോക ചാംപ്യന്‍മാരായത്. കൈയെത്തുംദൂരത്ത് വീണ്ടും വഴുതിപ്പോയെന്നു കരുതിയ ലോക കിരീടം അവസാന അഞ്ചോവറിലാണ് ഇന്ത്യ കൈക്കലാക്കിയത്. ഈ ജയത്തിനു ഇന്ത്യ പ്രധാനമായും കടപ്പെട്ടിരിക്കുന്നത് മൂന്നു പേരോടാണ്. ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവരാണിത്. മൂന്നു പേരുടെയും അവിശ്വസനീയ ബൗളിങ് പ്രകടനങ്ങള്‍ സൗത്താഫ്രിക്കയുടെ കഥ കഴിക്കുകയായിരുന്നു.

അവസാന അഞ്ചോലറില്‍ ആറു വിക്കറ്റ് ശേഷിക്കെ സൗത്താഫ്രിക്കയ്ക്കു ജയിക്കാന്‍ 30 റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളൂ. പക്ഷെ 22 റണ്‍സ് മാത്രമേ ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടുകൊടുത്തുള്ളൂ. മാത്രമല്ല നാലു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ഇതോടെയാണ് ഏഴു റണ്‍സിന്റെ ത്രിസിപ്പിക്കുന്ന ജയം ഇന്ത്യ സ്വന്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ടുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റും അതിനുള്ള ഒരു മറുപടിയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

SHAHEEN AFRIDI

ആ ഫൈനലില്‍ അവസാനത്തെ 29 ബോളുകളെറിഞ്ഞത് പാകിസ്താന്റെ പേസ് ജോടികളായ ഷഹീന്‍ അഫ്രീഡിയും ഹാരിസ് റൗഫുമാണെങ്കില്‍ എന്തു സംഭവിക്കുമെന്നായിരുന്നു ഒരു പോസ്റ്റ്. പ്രശസ്ത അംപയറായ റിച്ചാര്‍ഡ് കെറ്റ്ല്‍ബൊറോയുടെ പേരിലുള്ള ഒരു വ്യാജ അക്കൗണ്ടില്‍ നിന്നാണ് ഇതിനു രസകരമായ മറുപടിയും വന്നിരിക്കുന്നത്.

അങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ സൗത്താഫ്രിക്ക 17.2 ഓവറില്‍ കളി ജയിക്കുമെന്നായിരുന്നു മറുപടി. ഷഹീനും റൗഫും മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ തന്നെയാണെങ്കിലും അവര്‍ക്കു ഇന്ത്യന്‍ പേസര്‍മാരുടെ അത്രയും കണിശതയും മൂര്‍ച്ചയും ഇല്ലെന്നു തന്നെയാണ് ഈ മറുപടി തെളിയിക്കുന്നത്.

അതേസമയം, ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഫൈനലിലേക്കു വന്നാല്‍ അവസാന അഞ്ചോവറില്‍ രണ്ടോവര്‍ വീതം ബൗള്‍ ചെയ്തത് ബുംറയും ഹാര്‍ദിക്കുമാണ്. അര്‍ഷ്ദീപ് ഒരോവറും ബൗള്‍ ചെയ്യുകയായിരുന്നു. 15ാം ഓവറില്‍ അക്ഷര്‍ പട്ടേല്‍ 24 റണ്‍സാണ് വാരിക്കോരി നല്‍കിയത്.

തൊട്ടുമുമ്പത്തെ ഓവറില്‍ കുല്‍ദീപ് യാദവ് 14 റണ്‍സും വിട്ടുകൊടുത്തു. ഇതോടെ സൗത്താഫ്രിക്ക വിജയത്തിനു അരികിലെത്തുകയും ചെയ്തു. തുടര്‍ന്നാണ് 16ാം ഓവറില്‍ തന്റെ വജ്രായുധമായ ബുംറയെ രോഹിത് തിരികെ വിളിച്ചത്. ഈ ഓവറില്‍ അദ്ദേഹം വഴങ്ങിയത് നാലു റണ്‍സ് മാത്രം.

JASPRIT BUMRAH

അടുത്ത ഓവര്‍ ഹാര്‍ദിക്കിനായിരുന്നു. ആദ്യ ബോളില്‍ തന്നെ വമ്പനടിക്കാരനായ ഹെന്‍ട്രിച്ച് ക്ലാസെനെ മടക്കി അദ്ദേഹം ടീമിനു നിര്‍ണായക ബ്രേക്ക്ത്രൂ സമ്മാനിക്കുകയായിരുന്നു. ഈ ഓവറില്‍ നാലു റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങിയുള്ളൂ. 18ാം ഓവറില്‍ ബുംറ വീണ്ടുമെത്തി. ഓവറിലെ നാലാമത്തെ ബോളില്‍ മാര്‍ക്കോ യാന്‍സനെ ബൗള്‍ഡാക്കുകയും ചെയ്തു. രണ്ടു റണ്‍സാണ് സൗത്താഫ്രിക്കയ്ക്കു ലഭിച്ചത്. 19ാം ഓവറില്‍ അര്‍ഷ്ദീപാണ് ബൗള്‍ ചെയ്തത്. നാലു റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ.

ഇതോടെ നിര്‍ണായകമായ അവസാന ഓവറില്‍ സൗത്താഫ്രിക്കയ്ക്കു വേണ്ടിയിരുന്നത് 16 റണ്‍സായിരുന്നു. ഹാര്‍ദിക്കെറിഞ്ഞ ആദ്യ ബോളില്‍ സിക്‌സറിനു ശ്രമിച്ച ഡേവിഡ് മില്ലറെ ബൗണ്ടറി ലൈനിന തൊട്ടരികെ സൂര്യകുമാര്‍ യാദവ് ഒരു കിടിലന്‍ ക്യാച്ചിലൂടെ പുറത്താക്കിയതോടെ ഇന്ത്യ വിജയമുറപ്പാക്കി.

അടുത്ത ബോളില്‍ കാഗിസോ റബാഡ ഫോറടിച്ചെങ്കിലും അഞ്ചാമത്തെ ബോളില്‍ അദ്ദേഹം പുറത്ത്. ഇതോടെ 11 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടുമൊരു ഐസിസി ട്രോഫിയില്‍ മുത്തമിടുകയും ചെയ്തു. 2013ലായിരുന്നു ഇന്ത്യയുടെ അവസാനത്തെ ഐസിസി കിരീടനേട്ടം.

Story first published: Tuesday, July 2, 2024, 13:43 [IST]
Other articles published on Jul 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+